»   » ഫൈറ്റ് മാസ്റ്ററായി പൃഥ്വിയെത്തുന്നു

ഫൈറ്റ് മാസ്റ്ററായി പൃഥ്വിയെത്തുന്നു

Posted By:
Subscribe to Filmibeat Malayalam
Prithviraj
സിനിമക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞു കൊണ്ട് എത്രയോ മലയാളചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. ആക്ഷന്‍ സിനിമകളുടെ നട്ടെല്ലായ ഫൈറ്റ് മാസ്‌റര്‍മാരെ കേന്ദ്രീകരിച്ച് ഒരു മലയാള സിനിമ വരുന്നു ഹീറോ.

പൃഥ്വിരാജിനെ നായകനാക്കി ദീപന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹീറോ. ടാര്‍സെന്‍ ആന്റണി എന്ന ഫൈറ്റ്മാസ്‌ററുടെ വേഷമാണ് പൃഥ്വിയ്ക്ക് ഈ ചിത്രത്തില്‍.

ഇതിനുമുമ്പ് മലയാളത്തിന് പരിചയമുള്ള ഫൈറ്റ് താരം ഫാന്റം പൈലിയാണ്. ബോളിവുഡില്‍ ഡ്യൂപ്പായ് അഭിനയിക്കുന്ന ഫാന്റം പൈലിയെ അവതരിപ്പിച്ചതാകട്ടെ മമ്മൂട്ടിയും.

ബിജു വര്‍ക്കിയുടെ ഈ ചിത്രത്തില്‍ പക്ഷേ ഫൈറ്റ് സീനുകള്‍ കുറവാണ്. കൂടുതലും പൈലിയുടെ ഇവിടുത്തെ ജീവിതമാണ് പറഞ്ഞത്. ദീപന്റെ ചിത്രം സിനിമയ്ക്കുള്ളിലെ ഫൈറ്റ് മാസ്‌ററര്‍ ടാര്‍സണ്‍ ആന്റണിയുടെ കഥയാണ്. അതുകൊണ്ട് തന്നെ ആക്ഷന്‍ സീനുകളുടെ തിരയിളക്കം ചിത്രത്തില്‍ പ്രതീക്ഷിക്കാം.

ഇന്‍ഡ്യന്‍ റുപ്പിയില്‍ കണ്ടതിലും മെലിഞ്ഞ സ്‌റീല്‍ബോഡിയുമായാണ് ദീപന്റെ കഥാപാത്രത്തിലേക്ക് പൃഥ്വിരാജ്എത്തുന്നത്. തമിഴ്താരം തൃഷയാകും നായികയെന്ന് പറഞ്ഞുകേട്ടിരുന്നുവെങ്കിലും തെലുങ്കിലെ സൂപ്പര്‍ നായികയായ യാമി ഗൗതമാണ് ഇപ്പോള്‍ പൃഥ്വിയുടെ നായികയായ് വേഷമിടുന്നത്.

കൊച്ചിയില്‍ എഫ്.എ.സി.ടിയുടെ ഹൗസിംഗ് കോളനിക്കുസമീപമുള്ള ഒഴിഞ്ഞ സ്ഥലമാണ് പ്രധാന ലൊക്കേഷന്‍.എന്നാല്‍ ഇതിന്റെ കെട്ടും മട്ടും ആകെ മാറിയിട്ടുണ്ട്. കലാസംവിധായകന്‍ ഗിരീഷ് മോനോന്‍ ഇവിടെ ഒരു കോളനി തന്നെയാണ് ചിത്രത്തിനായ് നിര്‍മ്മിച്ചിരിക്കുന്നത്.

പള്ളിയും അമ്പലങ്ങളും വീടുകളും ചായക്കടകളും ആക്രികടകളും ഒക്കെയുള്ള ഒന്നാന്തരം കോളനിയുടെ സെറ്റാണിത്.റാണി മുഖര്‍ജിയുമൊത്തുളള ഹിന്ദി സെറ്റില്‍ നിന്നാണ് പൃഥ്വിരാജ് എത്തിയിരിക്കുന്നത്.

ദീപന്റെ ആദ്യചിത്രമായ പുതിയമുഖം വിജയംകണ്ട സിനിമയാണ്.പറഞ്ഞുറപ്പിച്ച എത്രയോ സിനിമകള്‍ മലയാളത്തില്‍ കൈവിട്ട പൃഥ്വിരാജ് ദീപന്റെ ഹീറോയിലെ ടാര്‍സണ്‍ ആന്റണിയില്‍ ഏറെ പ്രതീക്ഷകള്‍
അര്‍പ്പിക്കുന്നുണ്ട്.

പൃഥ്വിരാജിനൊപ്പം ഹീറോയില്‍ കനപ്പെട്ട താരനിര തന്നെയാണ് അണിനിരക്കുന്നത്.തമിഴില്‍ നിന്ന് ശ്രീകാന്ത്,തലൈവാസല്‍ വിജയ്, ഇവരെ കൂടാതെ ബാല, അനൂപ്‌മേനോന്‍, അനില്‍ മുരളി, സാദിഖ്, ഇന്ദ്രന്‍സ്, മാളവിക, റോസ് ലിന്‍ എന്നിവരും വേഷമിടുന്നു.

സെവന്‍ആര്‍ട്‌സ് നിര്‍മ്മിക്കുന്ന ഹീറോയുടെ ഛായാഗ്രഹണം ഭരണി കെ ധരനാണ്. പ്രൊഡക്ഷന്‍കണ്‍ട്രോളര്‍ സെവന്‍ ആര്‍ട്‌സ് മോഹന്‍.അടുത്തകാലത്ത് മലയാളസിനിമാ ലോകം കണ്ടതില്‍ ഏറ്റവും വിപുലമായ പൂജയായിരുന്നു ഈ ബിഗ് ബജറ്റ് ചിത്രത്തിന്റേത്. പ്രശസ്തരുടെ ഒരുപട തന്നെ പൂജവേളയില്‍ സന്നിഹിതരായത് ഹീറോയ്ക്ക് തുടക്കത്തിലേ പ്രശസ്തി നേടിക്കൊടുത്തു.

English summary
The shooting for the new movie 'Hero' featuring Prithviraj in the lead has started at Ernakulam. The director Deepan, famous for his hit movie 'Puthiyamukham' has started canning the parts of the flick at FACT near Alwaye. Tamil star Sreekanth and Bala are in other important roles in this movie which will have Yami Gowtham, a star from Chanttisgarh, as the heroine.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam