»   » സ്ത്രീത്വത്തിന്റെ കഥയുമായി സ്ട്രീറ്റ്‌ലൈറ്റ്‌

സ്ത്രീത്വത്തിന്റെ കഥയുമായി സ്ട്രീറ്റ്‌ലൈറ്റ്‌

Posted By:
Subscribe to Filmibeat Malayalam
Street Light
സ്ത്രീ തെരുവില്‍ മാത്രമല്ല സ്വന്തം വീട്ടിലും സുരക്ഷിതയല്ല എന്ന യാഥാര്‍ത്ഥ്യത്തെ പ്രതീകാത്മകമായ് ചിത്രീകരിക്കുകയാണ് സ്ട്രീറ്റ് ലൈറ്റ് എന്ന ചിത്രത്തിലൂടെ.

നവാഗതനായകനായ ശങ്കര്‍ അയാളുടെ തന്നെ ഒരുപെണ്ണും പറയാത്തത് എന്ന നോവലിനെ ആസ്പദമാക്കി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആര്‍ കെ കുറുപ്പാണ്.സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന സ്ത്രീത്വത്തിന്റെ അരക്ഷിതാവസ്ഥയില്‍ സ്വന്തം വീട് തന്നെ പ്രതിക്കൂട്ടിലാണ് .

മകളെ മറ്റൊരു കണ്ണോടെ നോക്കികാണുന്ന അച്ഛന്‍, പ്രശ്‌നങ്ങളെ ലളിതവത്കരിക്കുന്ന അധികാരലോകം, പെണ്‍കുട്ടികളില്‍ മാത്രം കുറ്റം കണ്ടെത്തുന്ന സമൂഹം,കപട സദാചാരവാദികളുടെ ഇടപെടലുകള്‍ ഇത്തരം സാമൂഹ്യപ്രശ്‌നങ്ങളിലേക്കാണ് സ്ട്രീറ്റ്‌ലൈറ്റ് വെളിച്ചം വീശുന്നത്.

14 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന് ഒരു മണിക്കൂര്‍ മുപ്പത്തെട്ടു മിനിറ്റാണ് ദൈര്‍ഘ്യമുളളത്.ചിത്രാഞ്ജലി സ്‌റുഡിയോ, ഇടയാര്‍ എന്നിവിടങ്ങളിലായ് പൂര്‍ത്തീകരിച്ച ഈ കൊച്ചു ചിത്രം തിയറ്ററുകള്‍
നിരുല്‍സാഹപ്പെടുത്തിയാലും ചലച്ചിത്രമേളകളും സമാന്തര പ്രദര്‍ശനങ്ങളുമായ് പ്രേക്ഷകര്‍ക്കു മുമ്പിലെത്തിക്കുക എന്നതാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ ലക്ഷ്യം.

അപര്‍ണ്ണനായരാണ് നാല് ഗെറ്റപ്പുകകളിലൂടെ നായികയായ ഹിമയെ അവതരിപ്പിക്കുന്നത്. മോഡലായ അപര്‍ണ്ണാനായര്‍ നിവേദ്യം, കോക്‌റ്റെയില്‍‍, ബ്യൂട്ടിഫുള്‍ എന്നീ ചിത്രങ്ങളിയൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ്.

കൃഷ്ണ, ഇര്‍ഷാദ്, അലിയാര്‍, കൃഷ്ണന്‍ ബാലകൃഷ്ണന്‍, സുനിത എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.പാവുമ്പ മനോജ്, സെന്‍ കുര്യന്‍ എന്നിവരുടെ വരികള്‍ക്ക് കൈതപ്രം വിശ്വനാഥന്‍ സംഗീതം നല്കുന്നു. യേശുദാസ്, മധുബാലകൃഷ്ണന്‍, ജിന്‍ഷ എന്നിവരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്.

English summary
Street Light is an upcoming Malayalam movie directed by V. R. Shankar and Produced by R. K. Kurup under the banner Ridge Events & Media Pvt Ltd. Irshad and Aparna Nair doing the lead role in this film while Krishna , Maya Vishwanath etc doing the other major cast. Streetlight movie is expected to be release in early 2012.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam