മാമനെ പ്രണയിക്കുന്ന മരുമകള്‍

By Staff

മാമനെ പ്രണയിക്കുന്ന മരുമകള്‍

ആനന്ദമംഗലം തറവാട്ടിലെ ഈശ്വരപിള്ളയുടെ മകളാണ് രേവതി. ഈശ്വരപിള്ളയുടെ മരുമകന്‍ ആനന്ദക്കുട്ടനും. ആനന്ദക്കുട്ടനും രേവതിയും തമ്മിലുള്ള വിവാഹമുറപ്പിച്ചു.

ചെറുപ്പത്തിലേ അച്ഛന്‍ മരിച്ച ആനന്ദക്കുട്ടനെ വളര്‍ത്തിയ അമ്മയ്ക്ക് അവന്റെ വിവാഹവേളയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ തറവാടുമായി ബന്ധമില്ലാതായ തന്റെ മകള്‍ ആനന്ദവല്ലിയെ ക്ഷണിക്കണമെന്ന് തോന്നി. തന്റെ ആഗ്രഹം മറ്റുള്ളവരോട് പ്രകടിപ്പിച്ചപ്പോള്‍ ഒരു പൊട്ടിത്തെറിയാണ് ആ വീട്ടില്‍ ഉണ്ടായത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹം കഴിച്ചയച്ച ആനന്ദവല്ലി ഭര്‍ത്താവിനെ ഉപേക്ഷിച്ച് വീട്ടില്‍ വരുമായിരുന്ന അവില്‍ കച്ചവടക്കാരന്റെ കൂടെ ഒളിച്ചോടുകയായിരുന്നു. തറവാടിന് അപമാനം വരുത്തിവെച്ച ഈ സംഭവത്തോടെ ആനന്ദവല്ലിക്ക് ഭ്രഷ്ട് കല്പിച്ചു.

എന്നാല്‍ ആനന്ദവല്ലിയെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച തന്നോട് പൊട്ടിത്തെറിച്ചവര്‍ക്കു മുന്നില്‍ അമ്മ ചില സത്യങ്ങള്‍ നിരത്തി. ആനന്ദവല്ലിയുടെ ഒളിച്ചോട്ടത്തിന് പിന്നില്‍ യഥാര്‍ഥത്തിലുള്ള, അതുവരെ ആര്‍ക്കുമറിയാതിരുന്ന രഹസ്യങ്ങളായിരുന്നു അവ. അത് കേട്ടതോടെ അവരെല്ലാം ഒന്നടങ്ങി. തന്റെ സഹോദരിയെ കാണാനായി ആനന്ദക്കുട്ടന്‍ തമിഴ്നാട്ടിലെ കോവില്‍പെട്ടിയിലെത്തി.

ആനന്ദകുട്ടന്‍ പ്രതീക്ഷിക്കാത്ത കാഴ്ചകളാണ് കോവില്‍പെട്ടിയില്‍ കണ്ടത്. തന്റെ സഹോദരിയെ വിവാഹം ചെയ്ത അവിലു കച്ചവടക്കാരനായ മുനിയാണ്ടി ധനികനും പ്രമാണിയുമായ കോവില്‍പെട്ടി പെരുമാളായി മാറിയിരിക്കുന്നുന്നു എന്നാണ് ആനന്ദക്കുട്ടന്‍ അറിഞ്ഞത്. പെരുമാളിന്റെ മനസിലാകട്ടെ ആനന്ദമംഗലം തറവാട്ടിനോട് അടങ്ങാത്ത പകയാണ്.

ആനന്ദവല്ലിയെ കാണാനായി ആനന്ദക്കുട്ടന്‍ ഒരു ജോലിക്കാരന്റെ വേഷത്തില്‍ പെരുമാളിന്റ വീട്ടില്‍ കടന്നു. അവിടെ വെച്ച് ആനന്ദക്കുട്ടനെ ആനന്ദവല്ലി തിരിച്ചറിഞ്ഞു. ആ നാട്ടിലെ തെമ്മാടിയായ കണ്ണയ്യയെ കൊണ്ട് മകള്‍ പാര്‍വതിയെ വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പെരുമാള്‍. ആനന്ദവല്ലിക്കും പാര്‍വതിക്കും ഈ വിവാഹത്തിന് ഒട്ടും ഇഷ്ടമല്ല. പാര്‍വതിയെ അവിടെ നിന്ന് രക്ഷിക്കണമെന്ന് ആനന്ദവല്ലി ആനന്ദക്കുട്ടനോട് ആവശ്യപ്പെട്ടു.

ഒരു ദിവസം പാര്‍വതിയെയും കൂട്ടി ആനന്ദക്കുട്ടന്‍ നാട്ടിലേക്ക് പോയി. ആനന്ദക്കുട്ടന്റെ വീട്ടിലെ നാളുകള്‍ക്കിടയില്‍ അമ്മയുടെ സഹോദരനായ മുറൈ മാമനെ വിവാഹം കഴിക്കുന്ന പാരമ്പര്യമുള്ള തമിഴ്നാട്ടില്‍ ജനിച്ചുവളര്‍ന്ന പാര്‍വതിയുടെ മനസില്‍ മാമനോടുള്ള പ്രണയം മുളച്ചു.

പാര്‍വതിയെ ആനന്ദക്കുട്ടന്‍ നാട്ടിലേക്ക് കൂട്ടികൊണ്ടുപോയതറിഞ്ഞ പെരുമാള്‍ രോഷാകുലനായി. ആനന്ദക്കുട്ടന്റെ കാല് വെട്ടികൊണ്ടുവരണമെന്ന് പറഞ്ഞ് കണ്ണയ്യയെ അയാള്‍ അയക്കുന്നു. കണ്ണയ്യ ആനന്ദക്കുട്ടന്റെയടുത്തെത്തുന്നു. തുടര്‍ന്നുള്ള സംഘര്‍ഷജനകമായ സംഭവങ്ങളിലൂടെയാണ് രാജസേനന്‍ സംവിധാനം ചെയ്യുന്ന മലയാളി മാമന് വണക്കം എന്ന ചിത്രത്തിന്റെ കഥ മുന്നോട്ടുപോവുന്നത്. മേഘസന്ദേശത്തിന് ശേഷം രാജസേനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ആനന്ദക്കുട്ടനെ ജയറാമും കണ്ണയ്യയെ തമിഴ് നടന്‍ പ്രഭുവുമാണ് അവതരിപ്പിക്കുന്നത്. തമിഴ് നടി േറാജയും ഈ ചിത്രത്തിലൂടെ മലയാളത്തിലെത്തുന്നു. പാര്‍വതിയായാണ് റോജയെത്തുന്നത്. രേവതിയുടെ വേഷം പുതുമുഖം സുജാ കാര്‍ത്തിക ചെയ്യുന്നു.

ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ജഗതി ശ്രീകുമാര്‍, പി. ബാലചന്ദ്രന്‍, ഇന്ദ്രന്‍സ്, മച്ചാന്‍ വര്‍ഗീസ്, ശ്രീവിദ്യ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

എസ്. രമേശന്‍നായരുടെ വരികള്‍ക്ക് സുരേഷ് പീറ്റേഴ്സ് ഈണം പകരുന്നു. യേശുദാസ്, എം. ജി. ശ്രീകുമാര്‍, ചിത്ര, സുജാത എന്നിവര്‍ ഗാനങ്ങളാലപിക്കുന്നു. ഛായാഗ്രഹണം പ്രതാപന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X