ഓട്ടോഡ്രൈവറായി പ്രിഥ്വിരാജും

By Staff

ജോസുകുട്ടി എന്ന ഓട്ടോഡ്രൈവറുടെ വേഷത്തില്‍ പ്രിഥ്വിരാജ് അഭിനയിക്കുന്ന ചിത്രമാണ് കങ്കാരു. അഭ്യസ്തവിദ്യനായ ജോസുകുട്ടിയെ കുടുംബസാഹചര്യമാണ് ഓട്ടോഡ്രൈവറാക്കിയത്.

മഹിമയും സാമ്പത്തികഭദ്രതയുമുണ്ടായിരുന്ന പാലക്കുന്നേല്‍ തറവാട്ടിലെ സന്തതിയാണ് ജോസുകുട്ടി. ഒരുകാലത്ത് പ്രതാപശാലികളായിരുന്നെങ്കിലും ഇപ്പോള്‍ സ്ഥിതി കഷ്ടത്തിലാണ്. ഒട്ടേറെ അംഗങ്ങളുളള ഈ കുടുംബത്തിന്റെ ആശ്രയം ഇപ്പോള്‍ ജോസുകുട്ടിയിലാണ്. അവരെ സംരക്ഷിക്കാന്‍ സര്‍ട്ടിഫിക്കറ്റുകളും ബിരുദവും വീട്ടില്‍ വെച്ച് ജോസുകുട്ടി ഓട്ടോയെടുത്തു.

വരുമാനത്തിന് വേണ്ടി ഏതുപണിയും ചെയ്യാന്‍ ഒരുക്കമായിരുന്നു ജോസുകുട്ടി. യോഗ്യതയനുസരിച്ചുളള ഒരു ജോലിക്കു വേണ്ടി കാത്തിരുന്നിട്ട് നിരാശയായിരുന്നു ഫലം, അഭിമാനപ്രശ്നങ്ങളെല്ലാം മാറ്റിവെച്ച് പാലക്കുന്നേല്‍ തറവാട്ടിലെ ജോസു കുട്ടി ഓട്ടോ ഡ്രൈവറായെങ്കില്‍ കുടുംബത്തിന്റെ സ്ഥിതി ഏറെപ്പറയേണ്ടല്ലോ.

എന്നാല്‍ ഓട്ടോ ഓടിക്കിട്ടുന്ന തുച്ഛവരുമാനം കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നങ്ങളായിരുന്നില്ല പാലക്കുന്നേല്‍ തറവാട്ടിലേത്. അങ്ങനെയിരിക്കെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ഒരു മാര്‍ഗം ജോസുകുട്ടിയെ തേടിയെത്തി.

ആ മാര്‍ഗം കൊണ്ടുവന്നത് പഞ്ചായത്ത് മെമ്പര്‍ പാപ്പിയാണ്. പാപ്പി ഒരു കല്യാണബ്രോക്കര്‍ കൂടിയാണ്.

മേനലാത്ത് തറവാട്ടിലെ സ്റ്റീഫന്റെ സഹോദരി ജാന്‍സിയുമായുളള വിവാഹാലോചനയുമായാണ് പാപ്പി എത്തിയത്. ജാന്‍സിയെ വിവാഹം കഴിച്ചാല്‍ കുടുംബത്തിന്റെ സാമ്പത്തിക പ്രശ്നങ്ങളെല്ലാം പരിഹരിക്കാമെന്ന് അവന്‍ കരുതി. വിവാഹത്തിന് സമ്മതവും നല്‍കി. എന്നാല്‍ വറചട്ടിയില്‍ നിന്ന് എരിതീയിലേയ്ക്ക് എന്നതായി അവന്റെ അവസ്ഥ.

ഈ കല്യാണത്തെ തുടര്‍ന്ന് ജോസുകുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ നര്‍മ്മത്തിന്റെ മേമ്പൊടി കലര്‍ത്തി അവതരിപ്പിക്കുകയാണ് രാജ് ബാബു, കങ്കാരു എന്ന ചിത്രത്തില്‍.

ചെസ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം പ്രിഥ്വിരാജിനെ നായകനാക്കി തന്റെ രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്യുകയാണ് രാജ് ബാബു.

കാവ്യാ മാധവനാണ് ജാന്‍സിയെ അവതരിപ്പിക്കുന്നത്. ജാന്‍സിയുടെ സഹോദരി നാന്‍സിയുടെ വേഷം അവതരിപ്പിക്കുന്നത് കാവേരിയാണ്. വിവാഹശേഷം കാവേരി മലയാളത്തില്‍ ആദ്യം അഭിനയിക്കുന്ന ചിത്രമാണ് കങ്കാരു.

ജാന്‍സിയുടെ സഹോദരന്‍ മോനച്ചനായി ജയസൂര്യ അഭിനയിക്കുന്നു. കൂടാതെ ജഗതി ശ്രീകുമാര്‍, ലാലു അലക്സ്, സലിം കുമാര്‍, ഹരിശ്രീ അശോകന്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, കലാഭവന്‍ പ്രജോദ്, കെപിഎസി ലളിത, ബിന്ദു പണിക്കര്‍ എന്നിവരും വേഷമിടുന്നു.

ജെ. പളളാശേരിയാണ് രചന. കാമറ സാലു ജോര്‍ജ്. പുതുമുഖം ബിജു കൈപ്പാറേടന്റെ വരികള്‍ക്ക് ഈണം നല്‍കുന്നത് സജിറാം.

ഇസബെല്ലാ മുവിടോണിന്റെ ബാനറില്‍ ബിജു കാപ്പാറേടന്‍ നിര്‍മ്മിക്കുന്ന കങ്കാരു, ലാല്‍ റിലീസ് തീയേറ്ററിലെത്തിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X