»   » തനിച്ചല്ല ഞാന്‍ -കല്‍പനയും ലളിതയും നായികമാര്‍

തനിച്ചല്ല ഞാന്‍ -കല്‍പനയും ലളിതയും നായികമാര്‍

Posted By:
Subscribe to Filmibeat Malayalam
Thanichala Njan
ജാതിയുടേയും മതത്തിന്റേയും പേരില്‍ സമൂഹത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന മോശപ്പെട്ട പ്രവണതകളെ തിരിച്ചറിഞ്ഞ് മനുഷ്യസ്‌നേഹത്തിന്റെ സന്ദേശമറിയിച്ചുകൊണ്ട് രണ്ടു സ്ത്രീജീവിതങ്ങളുടെ കഥ പറയുകയാണ് തനിച്ചല്ല ഞാന്‍ എന്ന ചിത്രം.

റസിയ എന്ന മുസ്ലീം സ്ത്രീയുടേയും ലക്ഷ്മിയമ്മ എന്ന ബ്രാഹ്മണ വൃദ്ധയുടേയും സ്‌നേഹബന്ധത്തിന്റേ കഥയാണ് ബാബു തിരുവല്ല രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം പറയുന്നത്.

സമൂഹത്തില്‍ പരസ്പര ഐക്യത്തോടെ ജീവിച്ചിരുന്ന സാധാരണക്കാരനെ മതത്തിന്റെ പേരില്‍ തരം തിരിച്ചു ചിലരുടെ സ്വാര്‍ത്ഥലാഭത്തിന് വേദിയാക്കുമ്പോള്‍ നഷ്ടപ്പെട്ടു പോകുന്നത്യഥാര്‍ത്ഥ മനുഷ്യസ്‌നേഹമാണ്. ആരും തനിച്ചല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ചിത്രം മതത്തിനും മേലെയാണ് യഥാര്‍ത്ഥ മനുഷ്യസ്‌നേഹമെന്ന് ഉദ്‌ഘോഷിക്കുന്നു.

രണ്ട് സ്ത്രീകളെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് തനിച്ചല്ല ഞാന്‍ ഒരുക്കുന്നത്. റസിയയുടെ വേഷത്തില്‍ കല്‍പ്പനയും ലക്ഷ്മി അമ്മയായി കെ.പി.എ.സി ലളിതയും വേഷമിടുന്നു. അവഗാമി ക്രിയേഷന്‍സ്, തായ് ഫിലിം എന്നിവയുടെ ബാനറില്‍ ബോബി അവഗാമ, ഹീര ഫിലിപ്പ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍ , അശോകന്‍, സത്താര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൈതപ്രത്തിന്റെ വരികള്‍ക്ക് കൈതപ്രം വിശ്വനാഥന്‍ സംഗീതം നല്കുന്നു. ഛായാഗ്രഹണം എം.ജെ.രാധാകൃശ്ണന്‍, പി.ആര്‍.ഓ എ.എസ് ദിനേശ്, സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്ന തനിച്ചല്ല ഞാന്‍ തിരുവല്ലയിലും പരിസരങ്ങളിലുമായ് പുരോഗമിക്കുന്നു.

English summary
The shooting for ‘Thanichalla Njan’, directed by Babu Thiruvalla, has started here at Thiruvalla. The film stars KPAC Lalitha and Kalpana in lead roles
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam