»   » ഉസ്താദ് ഹോട്ടലിലെ സ്‌പെഷ്യലുകള്‍

ഉസ്താദ് ഹോട്ടലിലെ സ്‌പെഷ്യലുകള്‍

Posted By:
Subscribe to Filmibeat Malayalam
Usthad Hotel
കോഴിക്കോട്ടെ ഭക്ഷണപെരുമ ഏറെ പ്രശസ്തമാണ്. ബീച്ചിലെ ഉസ്താദ് ഹോട്ടലും കരീം ഇക്കായും അങ്ങിനെതന്നെ. മുപ്പത്തഞ്ചുകൊല്ലത്തെ രുചികരമായ ഭക്ഷണമൊരുക്കിയ പാരമ്പര്യം, നല്ല ആദിഥ്യമര്യാദ വന്നവര്‍ വീണ്ടും അന്വേഷിച്ചുവരുന്ന ഉസ്താദ് ഹോട്ടലിന്റെ നിലനില്‍പ്പിന്റെ അടിസ്ഥാന കാരണമിതാണ്.

രുചികൊണ്ടും വൈവിധ്യംകൊണ്ടും വ്യത്യസ്തമായ ഉസ്താദ് ഹോട്ടല്‍ എന്ന അന്‍വര്‍ റഷീദ് ചിത്രത്തിന് പ്രത്യേകതകള്‍ ഒരുപാടുണ്ട്. മുഖ്യധാരയില്‍ മൂന്നുസൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ (രാജമാണിക്യം, ഛോട്ടാമുംബൈ, അണ്ണന്‍തമ്പി) സംവിധാനം ചെയ്ത് നീണ്ട ഗ്യാപ്പിനുശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്നചിത്രം. മമ്മൂട്ടിയെ നായകനാക്കി രണ്ടു ചിത്രങ്ങള്‍ ഒരുക്കിയ അന്‍വര്‍ ഇത്തവണ പുത്രനെ വെച്ചാണ് പരീക്ഷണത്തിനുമുതിരുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ആദ്യചിത്രം സെക്കന്റ്‌ഷോ തിയറ്ററുകളിലെത്തികഴിഞ്ഞു.

തന്റെ ആദ്യചിത്രത്തിലെ അംഗീകാരം നേടിയെടുത്ത അഞ്ജലിമേനോന്റെതാണ് ഉസ്താദ്‌ഹോട്ടലിന്റെ തിരക്കഥ. കേരളകഫേയിലെ ഹാപ്പിജേര്‍ണി അഞ്ജലി മേനോന്റെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ്. ഉസ്താദ് ഹോട്ടലിന്റെ നിര്‍മ്മിതിയിലും ചില പ്രത്യേകതകള്‍ അഞ്ജലിമേനോന്‍ അടക്കം ചെയ്തിട്ടുണ്ട്.

കരീംക്കാ എന്ന കഥാപാത്രത്തിലൂടെ ചിത്രത്തില്‍ നിറഞ്ഞു നില്ക്കുന്നു തിലകന്‍. ഉപ്പാപ്പയും കൊച്ചുമകന്‍ ഫൈസിയും തമ്മിലുള്ള അനിതരസാധാരണമായ ഒരടുപ്പമാണ് ചിത്രത്തിന്റെ കാതല്‍. ഫൈസിയെ അവതരിപ്പിക്കുന്നത് ദുല്‍ഖര്‍ സല്‍മാനാണ്.ഇതോടൊപ്പം മനോഹരമായ ഒരു പ്രണയകഥയും ചിത്രത്തെ സജീവമാക്കുന്നു.

മറ്റൊരു പ്രധാന സവിശേഷത രണ്ടായിരത്തിപതിനൊന്നില്‍ ഏറ്റവും ശ്രദ്ധേയനായ നിര്‍മ്മാതാവിന്റെ ചിത്രം എന്നതാണ്. ട്രാഫിക്, ചാപ്പാകുരിശ് എന്ന ഏറെ പ്രത്യേകതകളുള്ള ജനപ്രിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച ലിസ്‌റിന്‍ സ്‌റീഫന്റെ മാജിക് ഫ്രെയിംസാണ് ഉസ്താദ് ഹോട്ടലിന്റെ നിര്‍മ്മാണം.

അണിയറയില്‍ ചില പുതുമുഖങ്ങള്‍ കൂടിയുണ്ട്. കലാസംവിധായകനായെത്തുന്ന ബിജു ചന്ദ്രന്‍, മേക്കപ്പ് മാനായ് ജയേഷ് പിറവം, ഗായിക അന്ന തുടങ്ങിയവരെ അന്‍വര്‍ റഷീദ് ചിത്രത്തിലൂടെ പരിചയപ്പെടുത്തുന്നു. നിത്യാമേനോനാണ് നായിക.സിദ്ധിഖ്, മണിയന്‍പിള്ള രാജു, ഭഗത്, മാമുക്കോയ, ബിനു, ജോസഫ്, കുഞ്ചന്‍, പ്രേംപ്രകാശ്,ലെന തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

റഫീക് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം നല്കുന്നു. ലോകനാഥനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. കോഴിക്കോടിന് പുറമെ കൊച്ചി, ദുബയ്, രാജസ്ഥാന്‍, മധുര എന്നിവിടങ്ങളിലായാണ് മറ്റ് ലൊക്കേഷനുകള്‍.

English summary
Anwar Rasheed's ‘Ustad Hotel' is a coming-of-age film that delineates the deep bond between a young man and his grandfather

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam