ആത്മഹത്യക്കെതിരെ നക്ഷത്ര പൂക്കള്‍

By Ravi Nath

Tini Tom
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ആത്മഹത്യ ചെയ്യുന്ന പഞ്ചായത്താണ് ഓണശ്ശേരി. അതുകൊണ്ട് തന്നെ ഈ സ്ഥലം സംസ്ഥാന വ്യാപകമായ് ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നു.

മദ്യം, മയക്കുമരുന്ന്, തൊഴിലില്ലായ്മ, കടബാദ്ധ്യത ഇതൊക്കെ തന്നെയാണ് ആത്മഹത്യയുടെ അടിസ്ഥാന കാരണമെന്നിരിക്കെ ഓണശ്ശേരി മാത്രം എന്തുകൊണ്ട് മുന്നിട്ടു നില്‍ക്കുന്നു എന്നറിയാനുള്ള ഉത്കണ്ഠയാണ് ഡോ. വിദ്യാധരനെ അങ്ങോട്ട് ആകര്‍ഷിച്ചത്.

ഓണശ്ശേരിയെ അലട്ടുന്ന വ്യക്തിപരവും കുടുംബപരവുമായ പ്രശ്‌നങ്ങള്‍ പഠിക്കാനെത്തുന്ന വിദ്യാധരന് ഒരുപാട് കൗതുകകരമായ യഥാര്‍ത്ഥ്യങ്ങളാണ് മനസ്സിലാക്കാനായത്.

വിദേശത്ത് ജോലിചെയ്യുന്ന ഡോക്ടര്‍ ഓണശ്ശേരിയെ തന്റെ സ്വന്തം സ്ഥലമെന്ന പരിഗണനയിലാണ് നോക്കികാണുന്നത്. ആത്മഹത്യചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ട ടെക്‌സ്റ്റൈല്‍സ് ജോലിക്കാരിയായ മായയാണ് അന്വേഷണ വഴിയില്‍ ഡോക്ടര്‍ക്ക് സഹായിയായ് വര്‍ത്തിക്കുന്നത്.

ഡോക്ടറെ സ്‌നേഹിക്കുന്ന വീണയ്ക്ക് ഇത് ഇഷ്ടപ്പെടുന്നില്ല. പ്രമേയം പുതിയ വഴിത്തിരിവ് കണ്ടെത്തുന്നത് ഇവിടെയാണ്.
ചാര്‍വി ഫിലിംസിന്റെ ബാനറില്‍ പി.ജെ പ്രകാശ് നിര്‍മ്മിച്ച് രമേഷ് മാണിയത്ത് കഥ, തിരക്കഥ, സംഭാഷണം, ഗാനരചന നിര്‍വ്വഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് നക്ഷത്ര പൂക്കള്‍.

ഷൊര്‍ണ്ണൂരിലും പരിസരങ്ങളിലുമായ് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ നവീന്‍ രാജ്, താര എന്നിവരാണ്
പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കൂടാതെ ഇര്‍ഷാദ്, ടിനിടോം, സാജു കൊടിയന്‍, ഇന്ദ്രന്‍സ്, ഗിന്നസ് പക്രു, സലീം ബാബ, സാലു കൂറ്റനാട്, വൈഗ, സ്വാതിമോഹന്‍, കുളപ്പുള്ളിലീല എന്നിവര്‍ മറ്റു കഥാപാത്രങ്ങളാവുന്നു.
സംഗീതം ബേബി ഇഗ്‌നേഷ്യസ്. സംവിധാനംരംഗത്ത് പരിചിതനായ രമേശ് മാണിയത്തിന്റെ പ്രഥമ സിനിമ സംരംഭമാണ്
നക്ഷത്രപൂക്കള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X