സംഭവിച്ചത് പക്ഷേ, മറ്റൊന്ന്...
ഓപ്പറേഷന്‍ ഏപ്രില്‍ എന്ന് പേരിട്ട പദ്ധതി നടപ്പാക്കിയപ്പോള്‍ അല്‍പം പിഴച്ചു. ചാക്കോയുടെ ജീപ്പില്‍ വന്ന നിരപരാധിയാണ് കൊല്ലപ്പെട്ടത്. സംഘത്തലവനായ ഇന്ദുചൂഡന്‍ പിടിയിലായി. ജയിലില്‍ പൊലീസിന്റെ അതിക്രൂരമായ പീഡനങ്ങള്‍ക്കാണ് അയാള്‍ ഇരയായത്. എന്നിട്ടും തന്റെ സംഘത്തില്‍ ഒരാളെപ്പോലും ഇന്ദുചൂഡന്‍ ഒറ്റിയില്ല.
കുറ്റം അയാള്‍ ഏറ്റു. ആറു വര്‍ഷത്തെ കഠിനതടവായിരുന്നു ശിക്ഷ. ശിക്ഷ കഴിഞ്ഞ് അയാള്‍ വീണ്ടും പുറത്തിറങ്ങി. അവിടെ അയാളെ കാത്തിരുന്ന അനുഭവങ്ങളുടെ കഥയാണ് ഗുല്‍ മോഹര്‍.
അനുഗ്രഹീതനായ തിരക്കഥാകൃത്ത് ടി ദാമോദരന്റെ മകള്‍ ദീദി ദാമോദരനാണ് ഗുല്‍മോഹറിന്റെ കഥയും തിരക്കഥയും രചിച്ചത്. മുഖ്യധാരാ രാഷ്ട്രീയം സിനിമയില്‍ വിജയകരമായി അവതരിപ്പിച്ച അച്ഛന്റെ പാത തന്നെയാണ് തിരക്കഥാ രചനയില്‍ മകള്‍ ആദ്യം തിരഞ്ഞെടുത്തത്. ടി ദാമോദരന്‍ തിരക്കഥയൊരുക്കിയ തട്ടുപൊളിപ്പന്‍ രാഷ്ട്രീയപ്പടങ്ങളുടെ ചുവടു പിടിച്ചാണ് ഷാജി കൈലാസും രഞ്ജി പണിക്കരും ചേര്‍ന്ന് രാഷ്ട്രീയ നേതാക്കളെയും മന്ത്രിമാരെയും കനലില്‍ ചുട്ട് തിരശീലയിലൊട്ടിച്ചത്.
സിദ്ദിഖ്, മനോജ് കെ ജയന്‍, മേഘനാദന്‍, നിഷാന്ത് സാഗര്‍, ഐ എം വിജയന്‍ എന്നിവര്‍ ഈ ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒഎന്‍വിയുടെ വരികള്‍ക്ക് ജോണ്‍സണ്‍ സംഗീതമൊരുക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ മലയാളികളില്‍ തീക്ഷ്ണമായ ഒരു കാലത്തിന്റെ ഓര്‍മ്മയുണര്‍ത്തും.


Click it and Unblock the Notifications