Just In
- 5 hrs ago
സലിംകുമാര്‍ എന്ന പ്രേക്ഷകന്റെ ഒരു വിലയിരുത്തലാണ് അത്, തുറന്നുപറഞ്ഞ് സത്യന് അന്തിക്കാട്
- 6 hrs ago
ഒടിടിയിലേക്ക് ഇല്ല, ദുല്‍ഖര്‍ ചിത്രം കുറുപ്പ് തിയ്യേറ്ററുകളിലേക്ക് തന്നെ, ആകാംക്ഷകളോടെ ആരാധകര്‍
- 6 hrs ago
ഇതാണ് ഞങ്ങള്‍, ലളിതം സുന്ദരം ടീമിനൊപ്പമുളള ചിത്രവുമായി മഞ്ജു വാര്യര്‍
- 6 hrs ago
ഇടതുകാൽ മുട്ടിനു താഴെ ശസ്ത്രക്രിയ ചെയ്തു മാറ്റി, അമ്മയെ കുറിച്ച് ശ്രീശാന്ത്
Don't Miss!
- Finance
2026ഓടെ ആഗോള സാമ്പത്തിക വളര്‍ച്ചയുടെ 15 ശതമാനം ഇന്ത്യയില്‍ നിന്നും, റിപ്പോര്‍ട്ട് പുറത്ത്
- News
കൊവിഷീൽഡിനും കൊവാക്സിനും പാർശ്വഫലങ്ങൾ കുറവ്; ഭീതി ആവശ്യമില്ലെന്നും നീതി ആയോദ് അംഗം
- Sports
ISL 2020-21: ഹൈദരാബാദിനെ സമനിലയില്‍ തളച്ച് ഒഡീഷ
- Travel
അറിഞ്ഞിരിക്കണം കര്‍ണ്ണാടകയിലെ ഈ പ്രധാന ക്ഷേത്രങ്ങള്‍
- Lifestyle
ഒരു വാള്‍നട്ട് മതി കരുത്തുള്ള ബീജവും പൗരുഷവും
- Automobiles
പേരില്‍ മാറ്റം വരുത്തി; ഹൈനെസ് CB350 ജാപ്പനീസ് വിപണിയില്‍ എത്തിച്ച് ഹോണ്ട
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മമ്മൂട്ടിയെ വെല്ലാന്‍ സുരേഷ് ഗോപി
ദി കിംഗ് എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച കളക്ടര്വേഷം ജനം അത്ര പെട്ടെന്ന് മറക്കില്ല. രഞ്ജി പണിക്കരുടെ തൂലികയുടെ ശക്തി മമ്മൂട്ടിയിലൂടെ തിരശീലയിലെത്തിയപ്പോള് ജോസഫ് അലക്സാണ്ടര്‍ എന്ന കോഴിക്കോട് കളക്ടറെ പ്രേക്ഷകര്‍ നെഞ്ചേറ്റി. കിംഗിലെ തീപ്പൊരി ഡയലോഗുകള്‍ ഇപ്പോഴും കാണാപ്പാഠം പറയുന്ന മമ്മൂട്ടി ആരാധകരുമുണ്ട്.
ജോസഫ് അലക്സിനെ വെല്ലാന്‍ സുരേഷ് ഗോപിയുടെ കളക്ടര്‍ വേഷം എത്തുന്നു. അനില്‍ ഡി മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേരും കളക്ടര്‍ എന്നു തന്നെ.
എറണാകുളം കളക്ടറായാണ് സുരേഷ് ഗോപി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ആദര്‍ശശാലിയും ജനകീയനുമാണ് ഈ കളക്ടര്‍. തന്റെ അധികാരപരിധിയില്‍ നിന്നു കൊണ്ട് ഏത് ജനക്ഷേമ പ്രവര്‍ത്തനത്തിനും നേതൃത്വം കൊടുക്കാന്‍ അദ്ദേഹം എന്നും മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു.
കളക്ടര്‍ കൂടുതല്‍ ജനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്തോറും രാഷ്ട്രീയ നേതൃത്വത്തിന് തലവേദന കൂടുകയായിരുന്നു. നഗരത്തെ വലച്ച കുടിവെളളക്ഷാമത്തിന്റെ ഉളളുകളളിലേയ്ക്ക് ഇറങ്ങിച്ചെന്നപ്പോള്‍ കളക്ടര്‍ക്ക് ഒരു കാര്യം കൂടി മനസിലായി.
ജലസേചന മന്ത്രിയും അതേ വകുപ്പിലുളള മധ്യമേഖല ചീഫ് എഞ്ചിനീയറും തമ്മിലുളള ചില ഇടപെടലുകളാണ് ജനങ്ങളുടെ കുടിവെളളം മുട്ടിച്ചതെന്ന സത്യം മനസിലാക്കിയപ്പോള്‍ കളക്ടര്‍ക്ക് പ്രതികരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ജലസേചന വകുപ്പു മന്ത്രി കുരിശുംമൂട്ടില്‍ മാത്തച്ചനെയും ചീഫ് എഞ്ചിനീയര്‍ നൈനാന് കോശിയെയും കളക്ടര്‍ ജനമധ്യത്തില്‍ നിര്‍ത്തിപ്പൊരിച്ചു.
മന്ത്രി മാത്തച്ചനും കളക്ടറുമായുളള പോര് അവിടെ തുടങ്ങി. തുടര്‍ന്ന് ഔദ്യോഗിക ജീവിതത്തിലും സ്വകാര്യ ജീവിതത്തിലും കളക്ടറെ മന്ത്രിയും രാഷ്ട്രീയ നേതൃത്വവും വേട്ടയാടി. ആ വേട്ടയാടലിന്റെയും ചെറുത്തു നില്‍പ്പിന്റെയും കഥയാണ് അനില്‍ ഡി മേനോന് കളക്ടര്‍ എന്ന ചിത്രത്തിലൂടെ പറയുന്നത്.
മൂന്നു നായികമാരാണ് സുരേഷ് ഗോപിക്ക് ഈ ചിത്രത്തില്‍. മോഹിനി, മേഘ, മുംബെ മോഡലായ യാമിനി ശര്‍മ്മ എന്നിവര്‍.
മന്ത്രി മാത്തച്ചന്റെ വേഷത്തില്‍ കലാശാല ബാബുവും ചീഫ് എഞ്ചിനീയര്‍ നൈനാന് കോശിയായി പ്രൊഫസര്‍ അലിയാരും വേഷമിടുന്നു.
നെടുമുടി വേണു, മുരളി, മണിയന്‍പിളള രാജു, ബാലചന്ദ്രന് ചുളളിക്കാട്, അബു സലിം, ബാബുരാജ് എന്നിങ്ങനെ വന്താര നിര തന്നെ കളക്ടറില്‍ അണിനിരക്കുന്നു.
തിരക്കഥയും സംഭാഷണവും രാജേഷ് ജയരാമന്റേതാണ്. ഗാനരചന ഗിരീഷ് പുത്തഞ്ചേരിയും സുധാംശും. സംഗീതം. കെ. രഘുകുമാര്‍. കാമറ മനോജ് പരമഹംസ.
ഏക്യൂബ് പ്രസന്റ്സിന്റെ ബാനറില്‍ ഐ അബ്ദൂള് അസീസാണ് ചിത്രം നിര്‍മ്മിക്കുന്നത്.