twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലോഹിതദാസ് പ്രണയകഥയുമായി

    By Super
    |

    ലോഹിതദാസ് പ്രണയകഥയുമായി

    ഒരു പ്രണയകഥയുമായാണ് ലോഹിതദാസ് ഇത്തവണയെത്തുന്നത്. സമ്പത്തിനും പ്രതാപത്തിനും ഇടയിലാണ് പിറന്നതെങ്കിലും ഒട്ടേറെ പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്ന രണ്ട് പേരുടെ പ്രണയത്തിന്റെ കഥയാണ് ലോഹിതദാസ് കസ്തൂരിമാനില്‍ പറയുന്നത്.

    സാജന്‍ ജോസഫും പ്രിയംവദയും ഒരേ കോളജിലാണ് പഠിക്കുന്നത്. ഇരുവരും തമ്മിലുടക്കാണ്. കാമ്പസില്‍ വെച്ച് പലപ്പോഴും അവര്‍ തമ്മിലിടഞ്ഞു.

    പ്രിയംവദയുടെ ലോക്കല്‍ ഗാര്‍ഡിയനാണ് യൂനസ് വാസുദേവന്‍. തന്റെ കാറിലാണ് യൂനസ് പ്രിയംവദയെ കോളജില്‍ കൊണ്ടുപോവുക. പ്രിയംവദയെ കോളജിലെത്തിക്കുക എന്നതിലുപരി നിറങ്ങള്‍ കാണാനുള്ള അടക്കിവെക്കാനാവാത്ത ആഗ്രഹം മൂലമാണ് അയാള്‍ എല്ലാ ദിവസവും കാമ്പസിലേക്ക് കാര്‍ സഞ്ചാരം നടത്തുന്നത്.

    സാജന്‍ ജോസഫും കൂട്ടരും അയാളെ നല്ല പോലെ കളിയാക്കിവിടും. തന്റെ ശത്രുവായ പ്രിയംവദയെ ഒന്നു താഴ്ത്തിക്കെട്ടാന്‍ കിട്ടുന്ന അവസരമായിട്ടാണ് സാജന്‍ ആ കളിയാക്കലിനെ കാണുന്നത്. പ്രിയംവദയ്ക്കും അത് തന്നെ അവഹേളിക്കാലായി തോന്നി.

    ഉടക്കവസാനിച്ച് ഇരുവരും അടുക്കാന്‍ അധികകാലം വേണ്ടിവന്നില്ല. കാമ്പസില്‍ കാണിക്കുന്ന പ്രകടനങ്ങള്‍ക്കെല്ലാമിടയിലും സാജന്‍ പ്രശ്നങ്ങളാല്‍ നീറുകയാണെന്ന് പ്രിയംവദക്ക് മനസിലായി. പ്രിയംവദയ്ക്കും താനിതു വരെ കാണാത്ത ഒറ്റപ്പെടലിന്റെ ഒരു ലോകമുണ്ടെന്ന് സാജനും തിരിച്ചറിഞ്ഞു.

    ഒരേ പാതയില്‍ സഞ്ചരിക്കുന്ന ഇരുവരും തമ്മിലുള്ള അടുപ്പം മറ്റ് പ്രശ്നങ്ങള്‍ക്ക് വഴിവെക്കുകയായിരുന്നു.

    സാജന്‍ ജോസഫായി കുഞ്ചാക്കോ ബോബനും പ്രിയംവദയായി മീരാ ജാസ്മിനുമാണ് അഭിനയിക്കുന്നത്. കസ്കൂരിമാന് മുമ്പ് ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരനിലും മീരയായിരുന്നു നായിക. മീരയുടെ ആദ്യത്തെ ചിത്രമായിരുന്നു സൂത്രധാരന്‍.

    കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

    പതിവുപോലെ ചിത്രത്തിന്റെ തിരക്കഥ ലോഹിതദാസ് തന്നെ രചിക്കുന്നു. ക്യാമറ ഷാജി. കൈതപ്രത്തിന്റെ വരികള്‍ക്ക് ഔസേപ്പച്ചനാണ് സംഗീതം പകരുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X