twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്റെ സുഹൃത്ത് മിത്ര്

    By Staff
    |

    എന്റെ സുഹൃത്ത് മിത്ര്

    രേവതി ആദ്യമായി സംവിധായികയുടെ വേഷമണിയുകയാണ് മിത്ര് എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ. അമേരിക്കയിലെ ഒരു ഇന്ത്യന്‍ കുടുംബത്തിന്റെ ജീവിതം പ്രമേയമാക്കുന്ന ഈ ചിത്രം പുത്തന്‍ നഗര സംസ്കാരം കുടുംബ ബന്ധങ്ങളില്‍ സ്നേഹവും അടുപ്പവും നഷ്ടമാക്കുന്നതെങ്ങനെയെന്ന് പറയുന്നു. ഒപ്പം ആധുനിക ലോകത്തിലെ സൗഹൃദങ്ങളുടെ വൈചിത്യ്രങ്ങളിലേക്ക് എത്തിനോക്കാന്‍ രേവതി ഈ സിനിമയിലൂടെ ശ്രമിക്കുകയും ചെയ്യുന്നു.

    അമേരിക്കയില്‍ എഞ്ചിനീയറാണ് പൃഥ്വി. 18 വര്‍ഷമായി അയാള്‍ അമേരിക്കയില്‍ താമസമാക്കിയിട്ട്. അയാളുടെ ഭാര്യ ലക്ഷ്മി ദക്ഷിണേന്ത്യയിലെ ഒരു സാധാരണ നഗരത്തില്‍ ജനിച്ചു വളര്‍ന്ന സ്ത്രീയാണ്. ജീവിത ശൈലിയിലും ജീവിത വീക്ഷണത്തിലും ഒരു സാധാരണ ഇന്ത്യക്കാരിയാണ് ലക്ഷ്മി.

    പൃഥ്വിയുടെയും ലക്ഷ്മിയുടെയും മകളാണ് ദിവ്യ. സ്നേഹത്തിന്റെ ഊഷ്മളതയില്‍ കഴിഞ്ഞിരുന്ന ആ കുടുംബത്തിലെ അംഗങ്ങള്‍ യാന്ത്രികമായ ജീവിതത്തിനിടയില്‍ പതുക്കെ അകലുകയായിരുന്നു. ജോലിത്തിരക്കിനിടയില്‍ പൃഥ്വിക്ക് ഭാര്യയോടൊപ്പം അധിക നേരം ചെലവഴിക്കാനാവാതായി. അമ്മയും മകളുമാകട്ടെ വിരുദ്ധമായ രണ്ട് ലോകങ്ങളിലേക്ക് അകലുകയും ചെയ്തു.

    അമേരിക്കന്‍ സംസ്കാരത്തിന്റെ രീതികളാണ് ദിവ്യയുടേത്. ഒരു സാധാരണ ഇന്ത്യക്കാരിയായി വളര്‍ന്ന ലക്ഷ്മിയ്ക്കാകട്ടെ അതോട് പൊരുത്തപ്പെടാനാവുമായിരുന്നില്ല. ബോയ്ഫ്രണ്ടുമായുള്ള അവളുടെ സൗഹൃദത്തെ ലക്ഷ്മി എതിര്‍ത്തു. അമ്മയുടെ രീതികളോടും ശാഠ്യങ്ങളോടും ദിവ്യയ്ക്ക് പ്രതിഷേധമുണ്ടായിരുന്നു. അവള്‍ അത് പ്രകടിപ്പിക്കുകയും ചെയ്തു.

    ഭര്‍ത്താവും ഭാര്യയും തന്നില്‍ നിന്ന് അകലുന്നുവെന്ന് തോന്നിയപ്പോള്‍ സൗഹൃദത്തിന്റെ പുതിയ ലോകങ്ങള്‍ക്ക് ലക്ഷ്മി കൊതിച്ചു. തന്നെ മനസിലാക്കുന്ന ഒരു സുഹൃത്തിനെ അവള്‍ തിരഞ്ഞു. അങ്ങനെയൊരാളെ അവള്‍ ഒടുവില്‍ കണ്ടെത്തി- ഇന്റര്‍നെറ്റിലെ ചാറ്റ് റൂമില്‍. അജ്ഞാതനും അവളെ സംബന്ധിച്ചിടത്തോളം അരൂപിയുമായ മിത്ര് എന്ന സുഹൃത്തിനോടൊത്ത് ചാറ്റ് റൂമില്‍ സംസാരിച്ച വേളകള്‍ അവളെ സ്വയം തിരിച്ചറിയാന്‍ തന്നെ സഹായിക്കുകയായിരുന്നു. അയാളില്‍ ഒരു ഉറ്റസുഹൃത്തിനെയാണ് അവള്‍ കണ്ടത്. മനസ് തുറന്ന് അവള്‍ അയാളോട് സംസാരിച്ചു. സൗഹൃദത്തിന്റെ ഒരു പുതിയ സങ്കേതം അവള്‍ കണ്ടെത്തുകയായിരുന്നു.

    അപ്രതീക്ഷിതമായ സംഭവങ്ങളാണ് തുടര്‍ന്നുണ്ടായത്. തങ്ങളുടേതായ തുരുത്തുകളില്‍ കഴിഞ്ഞ ആ കുടുംബത്തിലെ മൂന്നംഗങ്ങളും പരസ്പരം തിരിച്ചറിയാന്‍ ആ സംഭവങ്ങള്‍ സഹായിച്ചു. ഒരു പുതിയ ജീവിതം അവരുടെ വീട്ടില്‍ തളിര്‍ക്കുകയായിരുന്നു.

    ലക്ഷ്മിയാവുന്നത് ശോഭനയാണ്. നസീര്‍ അബ്ദുള്ള പ്രൃഥ്വിയെയും പ്രീതി വിസ്സ ദിവ്യയെയും അവതരിപ്പിക്കുന്നു.

    നിര്‍മാതാവ് ഒഴിച്ച് മറ്റുള്ള അണിയറ പ്രവര്‍ത്തകരെല്ലാം സ്ത്രീകളാണ് എന്നതാണ് രേവതി ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പ്രത്യേകത. പ്രിയയും സുധയും ചേര്‍ന്നാണ് മിത്രിന് തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയ ചിത്രത്തിന്റെസഹസംവിധായികയായും പ്രവര്‍ത്തിച്ചു.

    പി. സി. ശ്രീറാമിന്റെ അസിസ്റന്റായിരുന്ന ഫൗസിയയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഇളയരാജയുടെ മകള്‍ ഭവതരിണി പശ്ചാത്തല സംഗീതം നല്‍കിയിരിക്കുന്നു. ഗാനങ്ങളെഴുതിയിരിക്കുന്നത് താമരയാണ്. കാലിഫോര്‍ണിയയിലെ സിലിക്കണ്‍ വാലിയില്‍ വച്ചായിരുന്നു ചിത്രീകരണം.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X