പ്രതികാരവും സംഘര്‍ഷവുമായി ഗോവ
പ്രതികാരവും സംഘര്‍ഷവുമായി ഗോവ
ഒരു നല്ല ജീവിതം കെട്ടിപ്പടുക്കണമെന്ന് ആഗ്രഹിച്ചാണ് അലക്സാണ്ടറും ജോണ്‍ സാമുവലും ഗോവയിലെത്തിയത്. അങ്ങനെ അവര്‍ കൂട്ടുകച്ചവടം ആരംഭിച്ചു. ജോണ്‍ സാമുവല്‍ ഒരു അപകടത്തില്‍ കൊല്ലപ്പെട്ടത് അദ്ദേഹത്തിന്റെ കുടുംബത്തിന് അതിജീവിക്കാനാവാത്ത ആഘാതമായി.
അലക്സാണ്ടറും മരിച്ചപ്പോള്‍ അലക്സാണ്ടറുടെ മൂത്ത മകന്‍ സാം അലക്സ് കച്ചവടം ഏറ്റെടുത്ത് നടത്താന്‍ തുടങ്ങി. സാമുവലിന്റെ കുടുംബവം വന്‍ കടത്തില്‍ പെട്ടു.ഒരു ചതിയന്റെ കഴുകന്‍കണ്ണ് മനസില്‍ സൂക്ഷിച്ചിരുന്ന സാം ജോണ്‍ ഒരുക്കിയ കെണിയില്‍ പെടുകയായിരുന്നു ആ കുടുംബം.
മന്ദബുദ്ധിയായ തന്റെ സഹോദന്‍ സൈമണിനെ അലക്സാണ്ടറുടെ മകളായ ഡെയ്സി വിവാഹം കഴിച്ചാല്‍ അവരുടെ കടം വീട്ടിക്കൊള്ളാമെന്ന് സാം ജോണ്‍ വാഗ്ദാനം ചെയ്യുന്നു. തന്റെ കുടുംബത്തിനു വേണ്ടി ഒരു ത്യാഗത്തിന് ഡെയ്സി തയാറായി. അങ്ങനെ അവള്‍ സൈമണിനെ വിവാഹം കഴിച്ചു.
എന്നാല്‍ സാം ജോണിന്റെ മനസില്‍ മറ്റ് പലതുമായിരുന്നു. മന്ദബുദ്ധിയായ സഹോദരന്റെ ഭാര്യയായ ഡെയ്സിയെ തന്റെ വെപ്പാട്ടിയാക്കുകയായിരുന്നു അയാളുടെ ലക്ഷ്യം. ചതി തിരിച്ചറിഞ്ഞ ഡെയ്സി തന്റെ ജീവിതം തകര്‍ത്ത സാം ജോണിനോട് പ്രതികാരത്തിനൊരുങ്ങുന്നു.
നിസാര്‍ സംവിധാനം ചെയ്യുന്ന ഗോവ പിരിമുറുക്കം നിറഞ്ഞ മുഹൂര്‍ത്തങ്ങളിലൂടെയാണ് തുടര്‍ന്ന് മുന്നോട്ടുപോവുന്നത്. സാം അലക്സിനെ ദേവന്‍ അവതരിപ്പിക്കുമ്പോള്‍ ഡെയ്സിയെ അവതരിപ്പിക്കുന്നത് അനുഷയും സൈമണെ അവതരിപ്പിക്കുന്നത് മധുപാലുമാണ്. കൊച്ചിന്‍ ഹനീഫ പെണ്‍വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഗോവക്ക്.
മാമുക്കോയ, മങ്കാ മഹേഷ്, കലാഭവന്‍ ഹനീഫ്, ഋഷി, സാജു കൊടിയന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ഷാജി നെടുങ്കല്ലേലാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. ക്യാമറക്കു പിന്നില്‍ സി.എം.മുത്തു. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് പ്രേംകുമാര്‍ സംഗീതം പകര്‍ന്നിരിക്കുന്നു.


Click it and Unblock the Notifications