twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗ്രാന്റ് മദര്‍ തീര്‍ക്കുന്ന പൊല്ലാപ്പുകള്‍

    By Staff
    |

    ഗ്രാന്റ് മദര്‍ തീര്‍ക്കുന്ന പൊല്ലാപ്പുകള്‍

    ജീവിതത്തിന്റെ സായാഹ്നത്തിലെത്തി നില്‍ക്കുകയാണ് കല്യാണിയമ്മ. എണ്‍പത് കഴിഞ്ഞ അവര്‍ക്ക് എട്ട് മക്കളുണ്ട്. അവരുയെല്ലാം സ്നേഹത്തോടെയാണ് വളരുന്നതെങ്കിലും തനിക്ക് അവരെല്ലാം വേണ്ടത്ര ശ്രദ്ധ നല്‍കുന്നുണ്ടോ എന്ന സംശയം കല്യാണിയമ്മയുടെ മനസില്‍ ബാക്കിനില്‍ക്കുന്നു.

    ഒറ്റപ്പെടുന്നുവെന്ന തോന്നല്‍ തന്നിലേക്ക് ശ്രദ്ധയാകര്‍ഷിക്കുന്നതിനായുള്ള ചില പൊടിക്കൈകളിലും കൗശലങ്ങളിലുമാണ് കല്യാണിയമ്മയെ എത്തിക്കുന്നത്. എല്ലാവരുടെയും ശ്രദ്ധ തന്നിലാവണമെന്ന ആഗ്രഹത്തോടെ അവര്‍ നടത്തുന്ന ശ്രമങ്ങള്‍ മക്കള്‍ക്കും മറ്റുള്ളവര്‍ക്കും ഒടുവില്‍ തലവേദനയായി. ചിലപ്പോഴൊക്കെ അമ്മയോട് മക്കളും കൊച്ചുമക്കളും നീരസം പ്രകടിപ്പിക്കുകയും ചെയ്തു.

    അമ്മ വരുത്തിവെക്കുന്ന പൊല്ലാപ്പുകളില്‍ നിന്ന് രക്ഷപ്പെടാനായി മക്കള്‍ ഒരു ഹോം നഴ്സിനെ വീട്ടില്‍ കൊണ്ടുവന്നു. തന്നെ നോക്കാനായി മക്കള്‍ വീട്ടില്‍ അപ്പോയിന്റ് ചെയ്ത ഉഷ എന്ന ഹോംനഴ്സിനെ ആദ്യമൊന്നും കല്യാണിയമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല.

    എന്നാല്‍ കല്യാണിയമ്മയുടെ മനസില്‍ ഉഷ സ്ഥാനം പിടിക്കാന്‍ അധിക നാളുകള്‍ വേണ്ടിവന്നില്ല. ഹൃദ്യമായ പെരുമാറ്റവും സ്നേഹവും ഉഷയെ കല്യാണിയമ്മയ്ക്ക് പ്രിയപ്പെട്ടവളാക്കി മാറ്റി.

    ഉഷയെ തന്റെ ചെറുമകന്‍ ഗോപിക്കുട്ടനെ കൊണ്ട് കല്യാണം കഴിപ്പിക്കണമെന്ന ആഗ്രഹമായി പിന്നെ കല്യാണിയമ്മയ്ക്ക്. അത് അവര്‍ തീരുമാനിക്കുകയും ചെയ്തു. മക്കള്‍ക്കൊന്നും അതിനോട് താത്പര്യമുണ്ടായിരുന്നില്ല. അമ്മ വരുത്തി വെക്കുന്ന തലവേദന മാറ്റാന്‍ ഹോം നഴ്സിനെ കൊണ്ടുവന്നത് മറ്റൊരു തലവേദനയായി തീര്‍ന്നിരിക്കുകയാണെന്ന് അവര്‍ക്ക് ബോധ്യമായി.

    ഗോപിക്കുട്ടന് അവര്‍ മറ്റൊരു കല്യാണം ആലോചിച്ചു. അത് കല്യാണിയമ്മയുടെ മനസിനെ വേദനിപ്പിച്ചു. തുടര്‍ന്ന് നടന്ന അപ്രതീക്ഷിതമായ സംഭവങ്ങളാണ് സുനില്‍ സംവിധാനം ചെയ്യുന്ന ഗ്രാന്റ് മദറിനെ മുന്നോട്ടുകൊണ്ടുപോവുന്നത്.

    എണ്‍പതുകാരിയായ കല്യാണിയമ്മയെ അവതരിപ്പിക്കുന്നത് കെ. പി. എ. സി. ലളിതയാണ്. ഉഷയെ ആതിരയും ഗോപിക്കുട്ടനെ ജഗദീഷും അവതരിപ്പിക്കുന്നു. മാള, ശാലു മേനോന്‍, റോസിലിന്‍, കണ്ണൂര്‍ ശ്രീലത, കലാഭവന്‍ മണി, ജോസ് പെല്ലിശേരി, ഹനീഫ അമ്പാടി, ചേലാമറ്റം ഖാദര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

    സര്‍ജുലന്റേതാണ് രചന. രാമചന്ദ്ര മേനോന്റെ ഗാനങ്ങള്‍ക്ക് സേവ്യര്‍ കലാഭവന്‍ സംഗീതം പകരുന്നു. ഛായാഗ്രഹണം ടോണി.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X