For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു അരഞ്ഞാണമുണ്ടാക്കുന്ന പൊല്ലാപ്പുകള്‍

  By Staff
  |

  ഒരു അരഞ്ഞാണമുണ്ടാക്കുന്ന പൊല്ലാപ്പുകള്‍

  മീത്തലേടത്ത് തറവാട്ടിലെ ധനാഢ്യനായ രാവുണ്ണിയുടെ ഉദാരതയും പരസ്നേഹവും പ്രസിദ്ധമാണ്. ഗ്രാമീണര്‍ക്ക് ഏറെ പ്രിയപ്പെട്ടവനാണ് അയാള്‍. ആ ഗ്രാമത്തിലെ ഏത് ചടങ്ങിനും അയാളുടെ സാന്നിധ്യമുണ്ടാവും. അയാള്‍ക്ക് ഗ്രാമീണരോടും തിരിച്ചുമുള്ള സ്നേഹം അങ്ങനെയാണ്.

  രാമനുണ്ണിയുടെ രണ്ട് ആനകളുടെ പാപ്പാനാണ് നീലകണ്ഠന്‍. യാതൊരു ഉത്തരവാദിത്വവും ആരോടുമില്ലാതെ ജീവിച്ചുപോരുന്നവനാണ് നീലകണ്ഠന്‍. ആരോടും അയാള്‍ കടം മേടിക്കും. കൂടുതലും മേടിച്ചിട്ടുള്ളത് രാവുണ്ണിയോടു തന്നെ. എന്നാല്‍ അതൊന്നും തിരിച്ചുകൊടുക്കുന്ന പതിവ് നീലകണ്ഠനില്ല.

  ഒരിക്കല്‍ ഉത്സവത്തിന് പങ്കെടുത്ത ആന ഉത്സവം അലങ്കോലപ്പെടുത്തിയതിനെ തുടര്‍ന്ന് നീലകണ്ഠനെ രാവുണ്ണി പിരിച്ചുവിട്ടു. എന്നാല്‍ അത് തനിക്ക് തന്നെ പൊല്ലാപ്പാവുമെന്ന് അപ്പോള്‍ രാവുണ്ണി കരുതിയിരുന്നില്ല.

  ജോലിയില്ലാതായ നീലകണ്ഠന്‍ രാവുണ്ണിയുടെ അടുത്തുതന്നെ കടം ചോദിക്കാനെത്തി. പണയം വെക്കാനായി അയാളുടെ കൈയില്‍ ഒരു സ്വര്‍ണ അരഞ്ഞാണവുമുണ്ടായിരുന്നു. അത് അയാളുടെ ഭാര്യയുടെ അരഞ്ഞാണമായിരുന്നു. സുന്ദരിയായ ഭാര്യ സാവിത്രിയുടെ അരഞ്ഞാണം.

  സാവിത്രിയുടെ അരഞ്ഞാണത്തിന് ഒരു കഥയുണ്ട്. സാവിത്രിയുടെ അരഞ്ഞാണം അവളുടെ ജീവിതത്തിന്റെ തന്നെ ഭാഗമാണ്. വളരെ ചെറുപ്പം തൊട്ടേ അത് അവളുടെ അരക്കെട്ട് അലങ്കരിക്കാന്‍ തുടങ്ങിയതാണ്. കുട്ടിയായിരിക്കുമ്പോള്‍ ഒരിക്കല്‍ അത് നഷ്ടപ്പെട്ടത് അവള്‍ നന്നായി ഓര്‍ക്കുന്നു. അന്ന് എന്തൊരു വേവലാതിയായിരുന്നു അവളുടെ അച്ഛനും അമ്മയ്ക്കും... അരഞ്ഞാണം തിരിച്ചുകിട്ടുന്നതുവരെ അച്ഛന്‍ ഭക്ഷണം കഴിച്ചതുപോലുമില്ല. അമ്മ ആ ഗ്രാമത്തിലാകെ അവളുടെ അരഞ്ഞാണം തിരഞ്ഞുനടന്നു. അവള്‍ കുളിക്കുന്ന കുളക്കരയില്‍ നിന്ന് ഒടുവില്‍ അവളുടെ അച്ഛന്‍ തന്നെയാണ് കണ്ടെത്തിയത്. അത് കണ്ടെത്തിയപ്പോള്‍ അച്ഛനുണ്ടായിരുന്ന സന്തോഷം അവള്‍ ഇപ്പോഴും ഓര്‍ക്കുന്നു.

  ആ അരഞ്ഞാണമാണ് ഭര്‍ത്താവ് നീലകണ്ഠന്‍ മോഷ്ടിച്ചത്. രാത്രിയില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അവള്‍ അറിയാതെയായിരുന്നു മോഷണം. അരഞ്ഞാണം നഷ്ടപ്പെട്ടത് പിന്നീട് അറിഞ്ഞപ്പോള്‍ അവള്‍ ഏറെ ദു:ഖിച്ചു.

  അരഞ്ഞാണം വാങ്ങി പണം നല്‍കിയ രാവുണ്ണിയ്ക്ക് ആ പണയവസ്തു പൊല്ലാപ്പാവുമെന്ന് തോന്നി. അരഞ്ഞാണം തിരിച്ചുകൊടുക്കാനായി രാവുണ്ണി നീലകണ്ഠന്റെ വീട്ടില്‍ ചെന്നു. അപ്പോഴാണ് അയാള്‍ സാവിത്രിയെ ആദ്യമായി കാണുന്നത്. സുന്ദരിയായ സാവിത്രിയും അവളുടെ മനോഹരമായ അരക്കെട്ടും അയാളെ ശരിക്കും ഭ്രമിപ്പിച്ചുകളഞ്ഞു. ആ ഭ്രമത്തില്‍ അരഞ്ഞാണം തിരിച്ചുകൊടുക്കാതെ അയാള്‍ അവിടെനിന്ന് തിരിച്ചുപോന്നു.

  അസ്വാസ്ഥ്യത്തിന്റെയും വിഭ്രമത്തിന്റെയും ദിനങ്ങളായിരുന്നു പിന്നീട് രാവുണ്ണിയ്ക്ക്. സാവിത്രിയുടെ അരഞ്ഞാണവും അവളുടെ അരക്കെട്ടും ഒരു ഒഴിയാബാധയായി അയാളെ പിടികൂടി. സാവിത്രി പോവുന്നിടത്തെല്ലാം അയാള്‍ പോകാന്‍ തുടങ്ങി. അവളെ രഹസ്യമായി വീക്ഷിക്കുക അയാള്‍ ഒരു പതിവാക്കി. അരഞ്ഞാണം മടിശീലയില്‍ പൊതിഞ്ഞ് അയാള്‍ കൊണ്ടുനടക്കുകയും ചെയ്തു.

  രാവുണ്ണിയില്‍ വന്ന മാറ്റം ഭാര്യ സരോജിനി ശ്രദ്ധിച്ചു. മടിയിലൊളിപ്പിച്ച അരഞ്ഞാണം അവര്‍ കണ്ടുപിടിച്ചു. അതോടെ ഒരു കുടുംബവഴക്കിന്റെ തുടക്കമായി. രസകരവും ചിരി ഉയര്‍ത്തുന്നതുമായ സംഭവങ്ങളാണ് പിന്നീടുണ്ടായത്.

  സാവിത്രിയുടെ അരഞ്ഞാണത്തിന്റെ കഥ ചലച്ചിത്രമാക്കുന്നത് മോഹന്‍ കുപ്ലേരിയാണ്. എം. മുകുന്ദന്റേതോണ് കഥ.

  സാവിത്രിയെ അശ്വതിയും രാവുണ്ണിയെ ഇന്നസെന്റുമാണ് അവതരിപ്പിക്കുന്നത്. നീലാണ്ഠനായി അഭിനയിക്കുന്നത് ഹരിശ്രീ അശോകന്‍. കെ. പി. എ. സി. ലളിത, ജഗതി ശ്രീകുമാര്‍, കലാഭവന്‍ മണി, സുധീഷ്, വിജയരാഘവന്‍, കോഴിക്കോട് ശാരദ, മച്ചാന്‍ വര്‍ഗീസ്, ധന്യ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

  ഗോവര്‍ധനും പി. എഫ്. മാത്യൂസും ചേര്‍ന്നാണ് തിരക്കഥ രചിക്കുന്നത്. ബിച്ചു തിരുമല, അറുമുഖന്‍ വെങ്കിടങ്ങ് എന്നിവരുടെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം പകരുന്നു. ക്യാമറ ഉത്പല്‍ വി. നായനാര്‍.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X