»   » ഒരു നൂറ്റാണ്ടിന്റെ കഥയുമായി ലോറ

ഒരു നൂറ്റാണ്ടിന്റെ കഥയുമായി ലോറ

Posted By:
Subscribe to Filmibeat Malayalam
Laura
ഹോളിവുഡ് അവതരണരീതിയിലൂടെ മലയാളം ,തമിഴ് ,തെലുങ്ക്, ഹിന്ദി എന്നീ നാലു ഭാഷകളിലായി ഒരുങ്ങുന്ന ചിത്രമാണ് ലോറ. മിറര്‍ ഇമേജ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ എന്‍ജെ നാരായണന്‍ നായര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത് രാഹുല്‍ ദേവ്, വിനീത് എന്‍ നായര്‍ എന്നിവര്‍ ചേര്‍ന്നാണ്.

ലോറയുടെ പൂജ കഴിഞ്ഞ ദിവസം എറണാകുളത്ത് സരോവരം ഹോട്ടലില്‍ നടന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച 1947 മുതല്‍ വര്‍ത്തമാനകാലഘട്ടം പിന്നിട്ട് 2035 വരെ എത്തി നില്ക്കുന്ന പുതുമയാര്‍ന്ന പ്രമേയമാണ് ലോറയിലൂടെ ദൃശ്യവല്‍ക്കരിക്കുന്നത്.

ഹോളിവുഡ് സ്റ്റൈല്‍ പിന്‍തുടരുന്ന ചിത്രത്തില്‍ നമ്മുടെ പരമ്പരാഗതമായ ഹൊറര്‍ ദൃശ്യാവിഷ്‌ക്കാരത്തില്‍ നിന്നും
വ്യത്യസ്തമായ ശൈലിയാണ് അവലംബിക്കുന്നത്. ബ്രിട്ടീഷ് പ്രഭുവും ഭാര്യയായ ലോറയും അംഗരക്ഷകരാല്‍ കൊല്ലപ്പെടുകയും തുടര്‍ന്നുള്ള പ്രതികാരവുമാണ് ചിത്രം പ്രമേയവല്‍ക്കരിക്കുന്നത്.

ഹൊറര്‍ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. ഇരുപത്തിമൂന്നോളം പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. ഗാനരചന ശരത് ശങ്കര്‍, പരോലിന്‍ സംഗീതം ശരത് ശങ്കര്‍.

English summary
Debutant director duo, Vineeth Nair and Rahul Dev all set to start with the new horror movie ‘LAURA’. Apart from Malayalam the film will release in Hindi, Tamil and Telugu as well.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam