twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നക്സലൈറ്റ് ജോസഫായി പ്രിഥ്വി

    By Super
    |

    Thalappavu
    നടന്റെ ചമയങ്ങളിഞ്ഞ് വേണ്ടതും വേണ്ടാത്തതുമായ വേഷങ്ങള്‍ ആടിത്തീര്‍ക്കുമ്പോഴും മധുപാലിന്റെ ഉളളില്‍ കഥാകാരനും സംവിധായകനും ഉറങ്ങാതെ അവസരം കാത്തിരിക്കുന്നുണ്ടായിരുന്നു. സഹസംവിധായകന്റെ ചുമതലയില്‍ നിന്നാണ് മധുപാല്‍ കാശ്മീരം എന്ന രാജീവ് അഞ്ചല്‍ ചിത്രത്തിലൂടെ നടനായത്. പ്രിഥ്വിരാജ് നായകനാകുന്ന തലപ്പാവ് ഈ ഓണത്തിന് തീയേറ്ററിലെത്തുമ്പോള്‍ മധുപാല്‍ എന്ന സംവിധായകനെക്കൂടി മലയാള സിനിമയ്ക്കു കിട്ടുന്നു.

    വിപ്ലവത്തിന്റെ കാല്‍പനിക സ്വപ്നങ്ങള്‍ നെഞ്ചില്‍ പേറുന്ന ഓരോ മലയാളിയുടെയും അഭിമാനവും രോമാഞ്ചവുമാണ് നക്സലൈറ്റ് വര്‍ഗീസ്. എഴുപതുകളില്‍ വയനാടന്‍ കാടുകളില്‍ ജന്മികള്‍ക്കും പോലീസിനുമെതിരെ തീക്ഷ്ണസമരത്തിന്റെ മിന്നല്‍പിണറുകള്‍ പായിച്ച വര്‍ഗീസിന്റെ ജീവിതമാണ് മധുപാല്‍ തന്റെ ആദ്യ സിനിമയ്ക്ക് വിഷയമാക്കുന്നത്.

    വര്‍ഗീസിനെ താനാണ് വെടിവെച്ചു കൊന്നത് എന്നേറ്റു പറഞ്ഞ പൊലീസ് കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ പിളളയുടെ ജീവിതവും ഈ ചിത്രത്തില്‍ മധുപാല്‍ സുന്ദരമായി വിളക്കി ചേര്‍ത്തിട്ടുണ്ട്.

    അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കെതിരെ അധികാരികള്‍ നടത്തിയ നരമേധത്തിന്റെ കഥയാണ് തലപ്പാവ് പറയുന്നത്. ഗതികെട്ട് അവര്‍ നടത്തിയ തിരിച്ചടിയുടെയും ചെറുത്തുനില്‍പ്പിന്റെയും ഓര്‍മ്മകളും ഈ ചിത്രം പങ്കുവെയ്ക്കുന്നു.

    നക്സല്‍ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി പൊരുതാനിറങ്ങിയ ജോസഫ് എന്ന ചെറുപ്പക്കാരനും രവീന്ദ്രന്‍ പിളള എന്ന പോലീസ് കോണ്‍സ്റ്റബിളും തമ്മിലുളള ആത്മബന്ധമാണ് സിനിമ പ്രമേയമാക്കുന്നത്. ക്രിമിനല്‍ എന്ന് മുദ്രകുത്തി അവസാനിപ്പിച്ചു കളയാന്‍ പൊലീസും ജന്മിമാരും തീരുമാനിച്ച ജീവിതമാണ് ‍ജോസഫിന്റേത്.

    അധ്വാനിക്കുന്നവര്‍ക്കു വേണ്ടി ജീവിതം സമര്‍പ്പിക്കാനിറങ്ങിയ പോരാളിയാണ് ജോസഫ്. അവരുടെ അവകാശങ്ങള്‍ക്കു വേണ്ടിയാണ് അവന്റെ സമരം. അപ്രതീക്ഷിതമായാണ് ജോസഫും രവീന്ദ്രന്‍ പിളളയും തമ്മില്‍ കണ്ടുമുട്ടുന്നത്. ജോസഫിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതോടെ രവീന്ദ്രന്‍ പിളള അവന്റെ ആരാധകനായി മാറുന്നു.

    Read more about: prithviraj lal madhupal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X