twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്രാവണിന്റെ ജീവിതത്തിലെത്തിയ ലങ്ക

    By Staff
    |

    ശ്രാവണിന്റെ ജീവിതത്തിലെത്തിയ ലങ്ക

    ശ്രീലങ്കയില്‍ കലാപം നടത്തുന്ന തമിഴ് പുലികളെ തുരത്താന്‍ രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് അവിടേക്ക് അയച്ച സമാധാന സേനയിലെ നേവി കമാന്റര്‍ ആയിരുന്നു ശ്രാവണ്‍. ഇന്ന് അയാള്‍ ശ്രീലങ്കയില്‍ പ്രമുഖ ഷിപ്പിംഗ് വ്യവസായിയാണ്.

    പാതി മലയാളിയായ ശ്രാവണിന്റെ അമ്മ ഹിന്ദി സിനിമയിലെ ഗ്ലാമര്‍ റാണിയായിരുന്ന വീനസാണ്. അച്ഛന്‍ മുംബൈയിലെ ബിസിനസുകാരനായിരുന്ന വാസുദേവ മേനോന്‍. സുഖലോലുപതയുടെ നടുവില്‍ ജനിച്ചു വളര്‍ന്ന ശ്രാവണ്‍ മുതിര്‍ന്നപ്പോള്‍ ഒരു സ്ത്രീലമ്പടനായി മാറി.

    ഒരു മകന്‍ കേള്‍ക്കാനു കാണാനും പാടില്ലാത്ത തരത്തില്‍ ബോളിവുഡിലെ മാദകത്തിടമ്പായ തന്റെ അമ്മയെ പറ്റി പലതും അറിഞ്ഞ ശ്രാവണില്‍ സ്ത്രീകളോട് ഒരു പ്രത്യേക തരം മനോഭാവം വളര്‍ന്നു. സ്ത്രീകളെ ഉപയോഗിച്ച് വലിച്ചെറിയാനുള്ള കളിപ്പാട്ടങ്ങളായി അയാള്‍ കണ്ടു. നാവിക കമാന്റോ ഓഫീസറായപ്പോഴും ഈ ദൗര്‍ബല്യം അയാളിലുണ്ടായിരുന്നു.

    നാവികസേനയില്‍ നിന്നു രാജിവച്ച് ഷിപ്പിംഗ് വ്യവസായത്തില്‍ ശ്രദ്ധ പതിപ്പിക്കുകയും ശ്രീലങ്കയില്‍ താമസമാക്കുകയും ചെയ്ത ശ്രാവണിന്റെ ജീവിതത്തില്‍ സ്ത്രീകള്‍ വരികയും പോവുകയും ചെയ്തു. കോടീശ്വരനായി മാറിയ അയാള്‍ സ്ത്രീകളില്‍ മദിച്ചുല്ലസിച്ചു.

    ഇതിനിടയിലാണ് ശ്രാവണ്‍ ലങ്കാ ലക്ഷ്മിയെ കണ്ടുമുട്ടുന്നത്. മെലിഞ്ഞു സുന്ദരിയായ അവളെ ആദ്യം കണ്ട മാത്രയില്‍ അയാള്‍ അവളില്‍ അനുരക്തനായി. അവളെ ഏതു വിധേനയും കീഴടക്കുക എന്നതായി പിന്നീടുള്ള അയാളുടെ ലക്ഷ്യം. ഒടുവില്‍ അവളുടെ മനസ് നേടിയെടുത്ത അയാള്‍ അവളെ വിവാഹം കഴിച്ചു. തന്റെ പടുകൂറ്റന്‍ ബംഗ്ലാവായ സാന്റോ മരിയയില്‍ ശ്രാവണ്‍ ലങ്കയോടൊപ്പം ലീലകളില്‍ മുഴുകി.

    സ്ത്രീകളോടുള്ള ശ്രാവണിന്റെ പ്രത്യേക തരത്തിലുള്ള മനോഭാവം മനസിലാക്കിയ ലങ്ക ക്രമേണ അയാളെ മാറ്റിയെടുക്കാന്‍ ശ്രമം തുടങ്ങി. പക്ഷേ ആ ശ്രമത്തില്‍ വിജയിക്കാന്‍ അവള്‍ക്ക് ഏറെ പാടുപെടേണ്ടിവന്നു. ഈ ഘട്ടത്തിലാണ് ബിസിനസില്‍ പുതിയ എതിരാളികളെ ശ്രാവണിനു നേരിടേണ്ടിവന്നത്. അയാളുടെ ബിസിനസ് ജീവിതവും വ്യക്തിജീവിതവും പുതിയ വഴിത്തിരിവുകളിലേക്ക് എത്തുകയായിരുന്നു.

    ശ്രാവണിന്റെയും ലങ്കയുടെയും കഥ പറയുന്ന ലങ്ക എ.കെ.സാജനാണ് സംവിധാനം ചെയ്യുന്നത്. തന്റെ കരിയറിലെ വളരെ വ്യത്യസ്തമായ വേഷമാണ് സുരേഷ് ഗോപി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ശ്രാവണായി സുരേഷ് ഗോപി വേഷമിടുമ്പോള്‍ ലങ്ക എന്ന മാദകസുന്ദരിയായെത്തുന്നത് മംമ്ത മോഹന്‍ദാസാണ്.

    വളരെ ഗ്ലാമറസായ വേഷമാണ് മംമ്ത ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബോളിവുഡിലെ ഹോട്ട് ബോംബുകളെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ ഗ്ലാമര്‍ പ്രദര്‍ശനമാണ് മംമ്ത ലങ്കയില്‍ നടത്തുന്നത്.

    എ.കെ.സാജന്‍ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. രവീന്ദ്രന്‍, ടി.പി.മാധവന്‍, മനുരാജ്, ബിനീഷ് കോടിയേരി, സുബൈര്‍, അഖില, അര്‍ച്ചന, നിരഞ്ജന എന്നിവരും ഈ ചിത്രത്തില്‍ വേഷമിടുന്നു. ഹിന്ദി സിനിമയിലെ പഴയകാല നടി ഹെലനും ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ശ്രാവണിന്റെ അമ്മ വീനസ് എന്ന കഥാപാത്രത്തെയാണ് ഹെലന്‍ അവതരിപ്പിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X