twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇത് ചതിക്കാത്ത ചന്തുവിന്റെ കഥ

    By Staff
    |

    ഇത് ചതിക്കാത്ത ചന്തുവിന്റെ കഥ

    ഒരു തിരക്കഥാക്കൃത്താവുക എന്നതാണ് ചന്തുവിന്റെ സ്വപ്നം. ആ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയുള്ള ചില ശ്രമങ്ങളിലാണ് അവന്‍.

    കിഴക്കേപ്പാടം ബംഗ്ലാവിലെ ജോലിക്കാരി ഭഗീരഥിയുടെ മകനാണെങ്കിലും അവിടെ ചന്തു ഒരു അംഗത്തെ പോലെയാണ്. സ്വാതന്ത്യ്രത്തോടെയാണ് അവന്‍ അവിടെ പെരുമാറിയിരുന്നത്. അതു തന്നെയാണ് അവന് വിനയായതും.

    കിഴക്കേപ്പാടത്തെ തമ്പുരാന്റെ മകളാണ് ഇന്ദിര. ഇന്ദിരാഗാന്ധിയെ ഓര്‍മിപ്പിക്കാനാണത്രെ ആ പേര് മകള്‍ക്ക് തമ്പുരാന്‍ നല്‍കിയിരിക്കുന്നത്. ഇന്ദിരയോട് സ്വാതന്ത്യ്രത്തോടെ പെരുമാറിയ ചന്തു അവളുടെ മനസിലിടം പിടിച്ചു. അവള്‍ തന്റെ പ്രണയം അവനോട് പറഞ്ഞു. എന്നാല്‍ ചന്തുവിന് ഇന്ദിരയോട് പ്രണയമില്ലായിരുന്നു.

    ആ ബന്ധം നിലനില്‍ക്കില്ലെന്ന് അവന് അറിയാമായിരുന്നു. എന്നാല്‍ ഇന്ദിര അങ്ങനെയൊന്നും പിന്മാറുന്ന പ്രകൃതമല്ലായിരുന്നു. അതുകൊണ്ട് അവളെ മുറിപ്പെടുത്താതിരിക്കാന്‍ ചന്തു ശ്രമിച്ചു.

    ഈ വാര്‍ത്തയറിഞ്ഞതോടെ തമ്പുരാന്‍ ക്ഷുഭിതനായി. എന്നാല്‍ ബുദ്ധിപരമായി മാത്രമേ ഇന്ദിരയെ ഈ ബന്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാനാവൂവെന്ന് അദ്ദേഹം മനസിലാക്കി. അങ്ങനെ ചന്തുവിനെ വിളിച്ച് അദ്ദേഹം ഒരു കാര്യം ആവശ്യപ്പെട്ടു- ഇന്ദിരയെ ചതിക്കുക. തന്നെ ചന്തു ചതിച്ചുവെന്ന് തോന്നിയാല്‍ മാത്രമേ ഇന്ദിര ആ ബന്ധത്തില്‍ നിന്ന് പിന്മാറുകയുള്ളൂ. തനിക്ക് വേണ്ടി ചന്തു അത് ചെയ്യണമെന്നായിരുന്നു തമ്പുരാന്റെ ആവശ്യം.

    അങ്ങനെ മനസു കൊണ്ട് ഇഷ്ടപ്പെട്ടല്ലെങ്കിലും ഇന്ദിരയെ ചന്തുവിന് ചതിക്കേണ്ടിവന്നു. അങ്ങനെ അവന്‍ ആ നാടു വിട്ടു. ഇന്ദിരയുമായുള്ള ബന്ധം ഇല്ലാതാവുന്നതിന് അത് നല്ലതാണെന്നും അവനും കരുതി. തന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി അവന്‍ ചെന്നൈയിലേക്ക് വണ്ടി കയറി.

    ഈ യാത്രയ്ക്കിടയിലാണ് അവന്‍ ഉമയെ പരിചയപ്പെടുന്നത്. ഉമയും അവനും അടുത്തു. അവര്‍ പ്രണയബദ്ധരായി. യഥാര്‍ഥത്തില്‍ ഇന്ദിരയെ വേദനിപ്പിക്കാതിരിക്കാന്‍ വേണ്ടി മാത്രമാണ് അവന്‍ പ്രണയം നടിച്ചത്. അവന്‍ ഉള്ളുകൊണ്ട് സ്നേഹിച്ചത് ഉമയെയാണ്.

    വടക്കന്‍ പാട്ടിലെ ചന്തുവിനെ പോലെ ചതിയന്‍ വേഷമണിയേണ്ടി വരുന്ന ചന്തുവിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന രണ്ട് പെണ്‍കുട്ടികള്‍ അവന്റെ ജീവിതത്തില്‍ ഉണ്ടാക്കുന്ന വഴിത്തിരിവുകളാണ് റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്യുന്ന ചതിക്കാത്ത ചന്തുവിന്റെ ഇതിവൃത്തം.

    ചന്തുവായി വേഷമിടുന്നത് ജയസൂര്യയാണ്. ഇന്ദിരയെ ഭാവനയും ഉമയെ നവ്യാനായരും അവതരിപ്പിക്കുന്നു. ജനാര്‍ദനന്‍, ലാല്‍, വീനീത്, ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, മച്ചാന്‍ വര്‍ഗീസ്, ഇന്ദ്രന്‍സ്, നാരായണന്‍കുട്ടി, ബിന്ദു പണിക്കര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

    റാഫി മെക്കാര്‍ട്ടിന്റേതു തന്നെയാണ് രചന. ഗീരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് അലക്സ് പോള്‍ സംഗീതം നല്‍കുന്നു. ഛായാഗ്രഹണം സാലു ജോര്‍ജ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X