»   » മൂസയുടെ പ്രതികാരം

മൂസയുടെ പ്രതികാരം

Posted By:
Subscribe to Filmibeat Malayalam

മൂസയുടെ പ്രതികാരം

മൂസ ഒരു സ്വകാര്യ ഇന്‍വെസ്റിഗേഷന്‍ ബ്യൂറോ തുടങ്ങിയപ്പോള്‍ അതിന് പിന്നില്‍ ഒരു പ്രതികാരത്തിന്റെ കഥയുണ്ടെന്ന് ആരും അറിഞ്ഞിരുന്നില്ല. ഒരു സി ഐ ഡിയാവണമെന്ന് ആഗ്രഹിച്ച തന്നെ ചതിച്ചവരോടുള്ള പ്രതികാരത്തിന്റെ കഥയായിരുന്നു അത്.

പൊലീസ് ഓഫീസറാവുന്നതിനുള്ള എഴുത്തുപരീക്ഷ പാസായപ്പോള്‍ മൂസ കരുതിയത് തന്റെ സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിന് അവിടെ തുടക്കമാവുകയാണെന്നാണ്. ശാരീരിക പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായി മൂസ. എന്നാല്‍ ഒരു പൊലീസ് ഓഫീസര്‍ക്ക് മൂസയോട് വിദ്വേഷമുണ്ടായിരുന്നു. അയാള്‍ മൂസയെ ശാരീരിക പരീക്ഷയില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല.

എന്നാല്‍ മൂസ നിരാശനായില്ല. ഒരു സ്വകാര്യ ഇന്‍വെസ്റിഗേറ്റിംഗ് ഏജന്‍സി തുടങ്ങി അവന്‍ തന്റെ സ്വപ്നം സാക്ഷാത്കരിച്ചു.

സി ഐ ഡി മൂസയില്‍ ടൈറ്റില്‍ റോളിലെത്തുന്ന ദിലീപ് മറ്റൊരു തമാശ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിലീപും സഹോദരന്‍ അനൂപും ചേര്‍ന്ന് രൂപീകരിച്ച ഗ്രാന്റ് പ്രൊഡക്ഷന്‍സ് ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണിത്.

തുളസീദാസിന്റെ സഹായിയായിരുന്ന ജോണി ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊച്ചിയിലെ അഞ്ചുമന ദേവി ക്ഷേത്രത്തിന് മുന്നില്‍ വച്ചാണ് ചിത്രീകരണം ആരംഭിച്ചത്. ദിലീപ് തന്നെ സ്വിച്ചോണ്‍ കര്‍മം നിര്‍വഹിച്ചു. ആദ്യരംഗത്ത് ദിലീപും ഭാവനയും പ്രത്യക്ഷപ്പെട്ടു.

ചിത്രത്തിലെ നായിക ഭാവനയാണ്. മീന എന്ന കഥാപാത്രത്തെയാണ് മീന അവതരിപ്പിക്കുന്നത്. മൂസ കാരണം ഉത്തരേന്ത്യയില്‍ നിന്നും ജോലി നഷ്ടപ്പെട്ട് മീനയ്ക്ക് തിരിച്ചുവരേണ്ടിവന്നു. മൂസ ഇതിന് നഷ്ടപരിഹാരം ചെയ്തു. പിന്നെ അവര്‍ ഉറ്റസുഹൃത്തുക്കളായി.

മുഴുനീള തമാശചിത്രമായ സി ഐ ഡി മൂസയില്‍ ആശിഷ് വിദ്യാര്‍ഥി, ശരത്സക്സേന, വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, സലിം കുമാര്‍, മാമുക്കോയ, നാരായണന്‍കുട്ടി, ബിന്ദുപ്പണിക്കര്‍ എന്നിവരും അഭിനയിക്കുന്നു. ഉദയ്കൃഷ്ണനും സിബി കെ തോമസും ചേര്‍ന്നാണ് തിരക്കഥ രചിക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X