twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭയത്തിന്റെ വേരുകള്‍ തേടിയുളള യാത്ര

    By Staff
    |

    ഭയത്തിന്റെ വേരുകള്‍ തേടിയുളള യാത്ര

    ഭയത്തിന്റെ വേരുകള്‍ തേടിയുള്ള അന്വേഷണം പ്രമേയമാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് രണ്ടാം ഭാവം. കൊല്ലും കൊലയും ചെയ്യുന്ന അധോലോകമാണ് കഥയ്ക്കാസ്പദമെങ്കിലും ഈ ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ഭയക്കുന്നവരാണ്.

    ഒരു പുരുഷായുസ്സ് മുഴുവന്‍ സ്വന്തം നിഴലിനോട് യുദ്ധം ചെയ്ത് ജീവിതം ധൂര്‍ത്തടിച്ച കിഷന്‍ എന്ന നവനീതകൃഷ്ണന്റെ കഥയാണ് രണ്ടാം ഭാവം. മറ്റാര്‍ക്കോ വേണ്ടി എരിയാന്‍ വിധിക്കപ്പെട്ട ശാപം കിട്ടിയ ജന്മമായിരുന്നു കിഷന്റേത്. അവര്‍ക്കു വേണ്ടി എന്തും ചെയ്യാനുള്ള തന്റേടവും ആവേശവും അയാള്‍ കാണിച്ചു.

    സ്വബുദ്ധി തിരിച്ചുകിട്ടിയപ്പോഴേക്കും തിരിച്ചുപോക്ക് അസാദ്ധ്യമാം വിധം കാര്യങ്ങള്‍ അയാളുടെ പിടിവിട്ടുപോയിരുന്നു. ഇന്ന് കിഷന്‍ മംഗലാപുരം അധോലോകം ഭരിക്കുന്ന ഗോവിന്ദ്ജിയുടെ വലം കൈയാണ്. മുന്‍പിന്‍ നോക്കാതെയുള്ള ഗോവിന്ദ്ജിയുടെ തന്ത്രങ്ങളുടെ ശക്തി...

    ഗോവിന്ദ്ജിയും മാഥൂറും ഗോവ അധോലോകത്തിലെ പങ്കാളികളായിരിക്കുമ്പോഴാണ് കിഷന്‍ ഗോവിന്ദ്ജിക്കു മുന്നിലെത്തുന്നത്. സുഹൃത്തായ മുഹമ്മദ് ഇബ്രാഹിമാണ് കിഷനെ ഗോവിന്ദ്ജിക്ക് പരിചയപ്പെടുത്തിയത്. എന്നാല്‍ ഗോവിന്ദ്ജിയും മാഥൂറും വഴിപിരിഞ്ഞതോടെ കിഷന്റെയും മുഹമ്മദിന്റെയും ബന്ധത്തിലും വിള്ളല്‍വന്നു. ഇപ്പോള്‍ മുഹമ്മദ് മാഥൂറിന്റെയും കിഷന്‍ ഗോവിന്ദ്ജിയുടെയും കൂടെയാണ്.

    മാഥൂറുമായി തെറ്റിപ്പിരിഞ്ഞതിനു ശേഷമാണ് ഗോവിന്ദ്ജി മംഗലാപുരത്തേക്ക് കളം മാറ്റിച്ചവിട്ടുന്നത്. അവിടെ നിന്ന് അയാള്‍ മാഥൂറിനെകതിരെ തന്ത്രങ്ങള്‍ മെനഞ്ഞു. കിഷന്റെ ബുദ്ധിയും ശക്തിയും പിന്തുണയായതോടെ അയാള്‍ മാഥൂറിനെതിരെ അനേകം വിജയങ്ങള്‍ കൊയ്തു.

    ചെയ്തു കൂട്ടുന്ന തെറ്റുകളെക്കുറിച്ച് കിഷനെ ബോധ്യപ്പെടുത്താന്‍ മുഹമ്മദ് ഇപ്പോഴും ശ്രമിക്കുന്നു. താന്‍ കിഷനെ ഗോവിന്ദ്ജിയ്ക്ക് പരിചയപ്പെടുത്തിയല്ലോ എന്ന ചിന്ത അയാളെ അലട്ടുകയാണ്.

    ഗോവിന്ദ്ജിയെ സംബന്ധിച്ചിടത്തോളം താന്‍ മനസ്സില്‍ വിചാരിക്കുന്നത് എത്രയും പെട്ടെന്ന് ഫലത്തില്‍ കൊണ്ടുവരുന്ന ആളാണ് കിഷന്‍. എന്നാല്‍ കിഷനാകട്ടെ ഇരട്ടമുഖം പേറാന്‍ വിധിക്കപ്പെട്ടവനും. ഗോവിന്ദ്ജിയുടെ മുന്നില്‍ ഒരു മുഖവും നാട്ടിലും വീട്ടിലും മറ്റൊരു മുഖവും.

    മാനസികസമ്മര്‍ദ്ദങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയപ്പോഴാണ് കിഷന്‍ അഖിലയെ പരിചയപ്പെടുന്നത്. നഗരത്തിലെ ബാങ്കുദ്യോഗസ്ഥയാണ് അവള്‍. അതിലേറെ കിഷന്റെ അയല്‍ക്കാരിയും. എങ്കിലും കിഷന്‍ അവളെ അവഗണിച്ചു. താന്‍ ജീവിതം നിഷേധിക്കപ്പെട്ടവനാണ് എന്ന ചിന്തയാണോ അയാളെ നയിച്ചത്? ആരില്‍ നിന്നൊക്കെയോ ഓടിയൊളിക്കാന്‍ വേണ്ടിയാണ് കിഷന്‍ തന്നെ അവഗണിക്കുന്നതെന്ന് അഖില മനസ്സിലാക്കി. പ്രതിസന്ധികളില്‍ അവനോടൊപ്പം നില്‍ക്കാന്‍ അവന് കരുത്തുപകരാന്‍ അവള്‍ തീര്‍ച്ചയാക്കി.

    ഇതിനിടയിലാണ് ഗോവിന്ദ്ജിയുടെയും മാഥൂറിന്റെ പക തീര്‍ത്ത് മംഗലാപുരത്തെ രക്ഷിക്കാന്‍ ജീവന്‍ പൊലീസ് കമ്മീഷണറായി ചുമതലയേറ്റെടുക്കുന്നത്. അയാള്‍ ഈ ജോലി ചോദിച്ചുവാങ്ങിയതാണ്. ഗോവിന്ദ്ജിയെ ഇല്ലാതാക്കുകയാണ് അയാളുടെ ലക്ഷ്യം. ഗോവിന്ദ്ജി ഇല്ലാതാകുന്നതോടെ മംഗലാപുരം അധോലോകശക്തികളുടെ കൈയില്‍ നിന്ന് മോചിതമാകുന്ന് അയാള്‍ കണക്കുകൂട്ടി. ഗോവിന്ദ്ജിയുടെ താവളത്തില്‍ നിന്നുതന്നെ ജീവന്‍ അയാള്‍ക്കെതിരെ ഒരാളെ കണ്ടെത്തുന്നതോടെ രണ്ടാംഭാവത്തിന് പിരിമുറുക്കം കൂടുന്നു.

    കിഷനെ സുരേഷ് ഗോപിയാണ് അവതരിപ്പിക്കുന്നത്. അഖിലയെ പൂര്‍ണിമാ മോഹനും. അധോലോക നായകന്‍ ഗോവിന്ദ്ജിയെ അവതരിപ്പിക്കുന്നത് തിലകനാണ്. മുഹമ്മദ് ഇബ്രാഹിമിനെ ലാലും ജീവനെ ബിജുമേനോനും അവതരിപ്പിക്കുന്നു.

    സുരേഷ് ഗോപിയുടെ കൂടുതല്‍ ചലച്ചിത്രങ്ങള്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X