അപരിചിതന്റെ കഥ

By Staff

അപരിചിതന്റെ കഥ

നെല്ലിയാമ്പതിയുടെ പശ്ചാത്തലത്തിലാണ് സഞ്ജീവ് ശിവന്റെ മമ്മൂട്ടി ചിത്രമായ അപരിചിതന്‍ ചിത്രീകരിക്കുന്നത്. വ്യത്യസ്തമായ കഥ പറയുന്ന അപരിചിതനില്‍ മമ്മൂട്ടി ഊര്‍ജ്ജസ്വലനായ ഒരു ഫോട്ടോഗ്രാഫറുടെ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്.

നാഷണല്‍ ജ്യോഗ്രഫിക് ചാനലിന്റെ വന്യജീവി ഫോട്ടോഗ്രാഫറാണ് രഘുറാം. തന്റെ സാഹസികമായ യാത്രയ്ക്കിടയിലാണ് അയാള്‍ നെല്ലിയാമ്പതിയിലെത്തുന്നത്.

യുഎസില്‍ നിന്നെത്തിയ രഘുറാമിനെ അപൂര്‍വഗണത്തില്‍ പെടുന്ന പക്ഷിയെ തേടിയുള്ള അന്വേഷണമാണ് ഹില്‍ സ്റേഷനിലെത്തിച്ചത്. ഗ്രാമത്തലവന്റെ മകളായ കല്യാണിയെ അവിടെ വച്ച് അയാള്‍ കാണുന്നു. ക്രമേണ ചില ദുരൂഹതകള്‍ അവളെ ചുറ്റിപ്പറ്റിയുണ്ടെന്ന് അയാള്‍ മനസിലാക്കുന്നു. ആ ദുരൂഹതകളെ കുറിച്ചായി പിന്നീടുള്ള അയാളുടെ അന്വേഷണം.

നെല്ലിയാമ്പതിയിലെത്തിയ അഞ്ചംഗ കോളജ് വിദ്യാര്‍ഥികളുടെ സംഘത്തിന്റെ യാത്രയ്ക്കിടയില്‍ രഘുറാം ചില ഇടപെടലുകള്‍ നടത്തുന്നത് ഇതിനിടയിലാണ്. മീനാക്ഷി, സിമി സാമുവല്‍, ആശ ശങ്കര്‍, തോമസ് ചാക്കോ എന്നിവരുടെ സംഘത്തിലാണ് അയാള്‍ ഒരു അപരിചിതനായി എത്തിപ്പെട്ടത്.

ലോ കോളജ് വിദ്യാര്‍ഥികളാണ് അഞ്ചുപേരും. കോളജിലെ ചില പ്രശ്നങ്ങളാണ് അവരെ നെല്ലിയാമ്പതിയിലെത്തിച്ചത്. മീനാക്ഷിയും സിമി സാമുവലും ആശ ശങ്കറും പരീക്ഷയുടെ തലേന്ന് ചോദ്യക്കടലാസ് ചോര്‍ത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ചില പ്രശ്നങ്ങളുണ്ടായി. മൂവരും കോളജില്‍ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ടു. വീട്ടിലേക്ക് പോവാനാവാത്ത സ്ഥിതിയിലായി അവര്‍. തുടര്‍ന്നാണ് സിമിയുടെ കാമുകന്‍ തോമസ് ചാക്കോയുടെ സഹായത്തോടെയാണ് അവര്‍ നെല്ലിയാമ്പതിയിലെത്തിയത്.

അവിടെ വച്ച് കണ്ടുമുട്ടിയ ഫോട്ടോഗ്രാഫര്‍ ഇടയ്ക്കിടെ തങ്ങളുടെ സ്വകാര്യതയെ അതിക്രമിക്കുന്നതായി അവര്‍ക്ക് അനുഭവപ്പെട്ടു. പലപ്പോഴും അയാള്‍ ഒരു ശല്യമായി തീര്‍ന്നു. പക്ഷേ പിന്നീട് അയാളുടെ നല്ല പ്രകൃതം അവര്‍ തിരിച്ചറിഞ്ഞു. അപ്പോഴേക്കും അയാളെ കാണാതായി.

തുടര്‍ന്നുള്ള അവരുടെ യാത്ര രഘുറാമിനെ തേടിയുള്ള അന്വേഷണമായി. രഘുറാമിന്റെ ഭൂതകാലം എന്തെന്ന് അവരറിയുന്നത് ആ അന്വേഷണത്തിലാണ്. അഞ്ച് കൂട്ടുകാരുടെ അന്വേഷണമാണ് തുടര്‍ന്ന് കഥയെ മുന്നോട്ടുകൊണ്ടുപോവുന്നത്.

രഘുറാം എന്ന ഫോട്ടോഗ്രാഫറായി മമ്മൂട്ടിയുടെ വ്യത്യസ്ത വേഷമാണ് അപരിചിതനില്‍ കാണുന്നത്. ആദിവാസി പെണ്‍കുട്ടിയായ കല്യാണിയായി വേഷമിടുന്നത് ദില്ലിയിലെ മോഡലായ മഹി വിജയ് ആണ്.

മീനാക്ഷിയെ കാവ്യാ മാധവനും സിമി സാമുവലിനെ കാര്‍ത്തികയും ആശ ശങ്കറെ മന്യയും അവതരിപ്പിക്കുന്നു. വിനീത്കുമാര്‍, രാജന്‍ പി. ദേവ്, ജഗതി ശ്രീകുമാര്‍, സലിംകുമാര്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

സഞ്ജീവ് ശിവന്റെ കഥയ്ക്ക് സഞ്ജീവ് ശിവനും സിറാജും നിഥിനും എ. കെ. സാജനും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സന്തോഷ് ശിവനും ജീവയും ചേര്‍ന്ന് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് സുരേഷ് പീറ്റേഴ്സ് സംഗീതം നല്‍കുന്നു.

വലിയവീട്ടില്‍ മൂവി ഇന്റര്‍നാഷണലിന്റെ ബാനറില്‍ സിറാജ് വലിയവീട്ടില്‍ ആണ് ബിഗ്ബജറ്റ് ചിത്രമായ അപരിചിതന്‍ നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X