യുവതികളുടെ കൊലയ്ക്കു പിന്നിലേക്ക്... ആറാം ഇന്ദ്രിയം

By Staff

യുവതികളുടെ കൊലയ്ക്കു പിന്നിലേക്ക്... ആറാം ഇന്ദ്രിയം

മോഷണത്തില്‍ അഗ്രഗണ്യനായ ജോണ്‍ ഒരു ബാങ്ക് കവര്‍ച്ച നടത്തി മടങ്ങുന്നതിനിടയില്‍ പൊലീസ് പിന്തുടര്‍ന്നു. രക്ഷപ്പെടാന്‍ വേണ്ടി ജോണ്‍ ഓടിക്കയറിയത് പാഞ്ചാരി റിസോര്‍ട്ടിലായിരുന്നു. രാത്രി പൊലീസ് പോയപ്പോള്‍ കൈയിലുള്ള പണം ഒളിപ്പിക്കാനായി ജോണ്‍ പുറത്തിറങ്ങി.

പണം കുഴിച്ചിട്ടു സൂക്ഷിക്കാനായിരുന്നു പദ്ധതി. എന്നാല്‍ കുഴിവെട്ടുന്നതിനിടയില്‍ ജോണ്‍ കണ്ടത് ഒരു ജീര്‍ണിച്ച ശവശരീരം. മൃതദേഹത്തിന്റെ കണ്ണുകള്‍ പ്രകാശിച്ചു. അതോടെ അയാള്‍ മാറുകയാണ്. അപരവ്യക്തിത്വത്തിനുടമയായ ജോണിന്റെ കണ്ണുകളില്‍ ക്രൗര്യം നിറഞ്ഞു. ആരോടൊക്കെയോ പക വീട്ടാനായി ആ ആത്മാവ് വെമ്പല്‍ കൊണ്ടു.

പിന്നെ ജോണിനെ കാണുന്നത് വിനോദിനോടൊപ്പമാണ്. വിനോദിന്റെയും ദിവ്യയുടെയും വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. ദിവ്യയുടെ കൂട്ടുകാരായ റീത്ത, മാധുരി, നിഷ എന്നിവര്‍ നല്‍കുന്ന വിരുന്നില്‍ പങ്കെടുക്കാന്‍ ഇരുവരും പോകുന്നതിനിടയിലാണ് ജോണിനെ പരിചയപ്പെടുന്നത്.

ജോണിനെയും കൂട്ടി വിനോദും ദിവ്യയും വിരുന്നിനെത്തി. സമ്പന്ന പുത്രിമാരാണ് റീത്തയും മാധുരിയും നിഷയും. മയക്കുമരുന്നിനും മദ്യത്തിനും അടിമകളായി സ്വബോധം നഷ്ടപ്പെട്ട് ജീവിക്കുന്ന യുവതികള്‍. ജോണ്‍ അവരെ പരിചയപ്പെട്ടു. വിരുന്നു സല്‍ക്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നിഷയേയും മാധുരിയേയും ജോണ്‍ വീട്ടിലാക്കി. എന്നാല്‍ പിറ്റേന്ന് നിഷ ഒരു പാലത്തിനടിയില്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്. ജോണ്‍ പരിചയപ്പെട്ട റീത്ത മറ്റൊരവസരത്തില്‍ ഗ്യാസ് സ്റൗ പൊട്ടിത്തെറിച്ച് മരിക്കുന്നു.

സംശയാസ്പദമായ കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രവി ശങ്കര്‍ രംഗത്തെത്തുന്നു. യഥാര്‍ത്ഥത്തില്‍ പാഞ്ചാരി റിസോര്‍ട്ടിലെ ബെയറര്‍ ശിവയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാനാണ് രവി എത്തുന്നത്. രവിയുടെ അന്വേഷണം നീളുന്നത് റീത്തയുടെയും നിഷയുടേയും കൊലപാതകത്തിലേക്കാണ്.

കുടമാളൂര്‍ രാജാജി സംവിധാനം ചെയ്യുന്ന ആറാം ഇന്ദ്രിയം എന്ന ചിത്രം പിന്നീട് സസ്പെന്‍സിലേക്ക് നീങ്ങുന്നു. ചിത്രത്തിന് വഴിത്തിരിവാകുന്ന രവിശങ്കര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദേവനാണ്. കന്നട നടന്‍ വിവേക് ജോണിനെ അവതരിപ്പിക്കുന്നു. സഞ്ജയ് ആണ് വിനോദ്. ദിവ്യ, റീത്ത, മാധുരി, നിഷ എന്നിവരെ യഥാക്രമം ലാവണ്യ, ലൈല, സൊണാലി, ശ്രീലക്ഷ്മി എന്നിവര്‍ അവതരിപ്പിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X