twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കേരള ഹൗസ് വില്‍പ്പനയ്ക്ക്

    By Staff
    |

    കേരള ഹൗസ് വില്‍പ്പനയ്ക്ക്

    ദിനേശന്‍ വില്‍ക്കാന്‍ ശ്രമിക്കുന്ന കേരള ഹൗസ് വാങ്ങാനുള്ള തത്രപ്പാടിലാണ് പരമുനായരും കുടുംബവും. തമിഴ്നാട്-കേരള അതിര്‍ത്തിയിലുള്ള സ്ഥലത്തെത്തിയ അവര്‍ക്ക് ഏതുവിധേനയും അവിടെ ഒരു വീടും ഭൂമിയും വാങ്ങിയേപറ്റൂ. അതിനിടയില്‍ കേരള ഹൗസിന്റെ ചരിത്രമൊന്നും അവര്‍ തിരക്കിയില്ല; ദിനേശനെ കുറിച്ചും.

    കട്ടപ്പനയില്‍ നിന്നാണ് പരമു ഈ സ്ഥലത്തെത്തിയത്. ഏവര്‍ക്കും പേടിസ്വപ്നമായ വടിവാള്‍ വാസുവിനെ ഭയന്ന് പരമുവും കുടുംബവും ഒളിച്ചോടിയതാണ്. അവന്റെ വടിവാളിനെ എല്ലാവരും ഭയക്കുന്നു. പല കേസുകളിലും പ്രതിയാണ് വാസു.

    ഒരു കേസില്‍ ജയിലിലായ വാസു പരമുനായര്‍ക്ക് ഒരു കത്തെഴുതി. താന്‍ അടുത്തുതന്നെ ജയിലില്‍ നിന്നിറങ്ങണെമന്നും താന്‍ ജയിലിലായതിന് കാരണക്കാരനായവനെ നേരിട്ടുവന്നുകാണുമെന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കം.

    അതോടെ പരമുനായര്‍ക്ക് പേടിയായി. വാസുവിന്റെ വടിവാളില്‍ നിന്നും രക്ഷപ്പെടാന്‍ എന്താണ് മാര്‍ഗമെന്നായി ആലോചന. അങ്ങനെയാണ് കട്ടപ്പനയിലെ വീടും പറമ്പും വിറ്റ് നാടുവിടാന്‍ പരമു തീരുമാനിച്ചത്.

    അകന്ന ബന്ധുവായ വല്ലഭന്റെ ക്ഷണവും കൂടിയായതോടെ അവര്‍ ഉള്ളതെല്ലാം വിറ്റ് തമിഴ്നാട്-കേരള അതിര്‍ത്തിയിലുള്ള സ്ഥലത്തെത്തി. അവിടെ ദിനേശനില്‍ നിന്ന് വാങ്ങിയ കേരള ഹൗസില്‍ താമസം തുടങ്ങി കുറച്ചുദിവസം കഴിഞ്ഞതോടെ വാസു അവിടെയെത്തി. പരമുനായരെ തേടിപ്പിടിച്ച് അവനെത്തിയതാണ്.

    പക്ഷേ പരമു കണ്ടത് മറ്റൊരു വാസുവിനേയാണ്. അഹിംസാവാദിയാണ് വാസു ഇപ്പോള്‍. ആരെയും ഉപദ്രവിക്കില്ല. വാസുവിലെ മാറ്റം കണ്ട് പരമു അമ്പരന്നു. തുടര്‍ന്ന് നടക്കുന്ന സംഭവങ്ങള്‍ നര്‍മത്തില്‍ പൊതിഞ്ഞാണ് കേരള ഹൗസ് വില്‍പ്പനയ്ക്ക് എന്ന ചിത്രം താഹ അവതരിപ്പിക്കുന്നത്.

    നായക കഥാപാത്രമായ ദിനേശനെ ജയസൂര്യ അവതരിപ്പിക്കുന്നു. വാസുവായി കൊച്ചിന്‍ ഹനീഫയും പരമുവായി നരേന്ദ്രപ്രസാദും വല്ലഭനായി ഹരിശ്രീ അശോകനും അഭിനയിക്കുന്നു. കോവൈ സരള, സലിം കുമാര്‍, നാരായണന്‍കുട്ടി, ബാലാസിംഗ്, ജോളി ഈശോ, മണിയന്‍പിള്ള രാജു തുടങ്ങിയവരും ചിത്രത്തിലുണ്ട്. പുതുമുഖം ഗേളിയാണ് നായിക.

    കലൂര്‍ ഡെന്നീസ് രചന നിര്‍വഹിച്ചിരിക്കുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് ഔസേപ്പച്ചന്‍ ഈണം പകരുന്നു. ഛായാഗ്രഹണം ശെല്‍വ.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X