സത്യന്റെ ചിന്താവിഷയങ്ങള്‍

By Staff

സത്യന്‍ അന്തിക്കാട് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ ഏറ്റവും അധികം പണം വാരിയത്. രസതന്ത്രം എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്ക് ഒരു ടെലിവിഷന്‍ സീരിയലിന്റെ നിലവാരം പോലുമില്ലെന്ന് വിമര്‍ശിച്ചവരെ നിശബ്ദരാക്കിയത് ആ ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ടാണ്.

തൊട്ടടുത്ത ചിത്രമായ വിനോദയാത്രയും ആ സമയത്തിറങ്ങിയ സൂപ്പര്‍താര ചിത്രങ്ങളെ പിന്നിലാക്കി വന്‍ സാമ്പത്തിക വിജയം നേടി. ഇതാ മൂന്നാമതും സത്യന്‍ സ്വന്തം തിരക്കഥയില്‍ ഒരു ചിത്രവുമായി വരുന്നു. ഇന്നത്തെ ചിന്താവിഷയം എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലും തന്റെ ആദ്യ തിരക്കഥയിലെ താരജോടികളെ തന്നെയാണ് സത്യന്‍ പരീക്ഷിക്കുന്നത്.

മോഹന്‍ലാലും മീരാ ജാസ്മിനും നായക കഥാപാത്രങ്ങളുടെ വേഷത്തിലെത്തുന്ന ഈ ചിത്രം പ്രേക്ഷകരുടെയും സമൂഹത്തിന്റെയും ചിന്താവിഷയമാകുമെന്ന പ്രതീക്ഷയിലാണ് സംവിധായകനും അണിയറ പ്രവര്‍ത്തകരും.

വളരെ കൃത്യമായ മാധ്യമ ഇടപെടലുകളിലൂടെയും ചിത്രങ്ങളുടെ സമര്‍ത്ഥമായ തിരഞ്ഞെടുപ്പുകളിലൂടെയും സത്യന്‍ അന്തിക്കാട് ഒരു കുടുംബ ചിത്ര സംവിധായകന്റെ ഇമേജ് രൂപപ്പെടുത്തിയിട്ടുണ്ട്. തന്നില്‍ അര്‍പ്പിക്കപ്പെടുന്ന പ്രതീക്ഷകള്‍ക്ക് വളരെ ബുദ്ധിപൂര്‍വം സത്യന്‍ പരിമിതി വരച്ചിട്ടിട്ടുണ്ട് എന്നു പറയാം. ഏതു ചിത്രത്തിനും ലഭിക്കുന്ന ആവറേജ് വിജയം ആ പ്രതീക്ഷയെ സഫലമാക്കുന്നു. വല്ലപ്പോഴും ലഭിക്കുന്ന വമ്പന്‍ വിജയങ്ങളാകട്ടെ സത്യന്റെ ഇമേജിന് ലഭിക്കുന്ന ബോണസും.

അടുത്ത പേജില്‍

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X