സത്യന്റെ ചിന്താവിഷയങ്ങള്‍
കുടുംബ ബന്ധങ്ങളില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും തന്നെയാണ് സത്യന്‍ പുതിയ ചിത്രത്തിലും ഇതിവൃത്തമാക്കുന്നത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ നടന്‍ സലിം കുമാര്‍ വളരെ കൃത്യമായി സത്യന്‍ അന്തിക്കാട് എന്ന സംവിധായകനെ വരച്ചിട്ടിട്ടുണ്ട്.
കൃത്യമായ ഒരു സ്റ്റോപ്പിലേയ്ക്ക് എന്നും ഓടുന്ന ബസാണ് സത്യന്‍ സിനിമകള്‍ എന്നായിരുന്നു സലിമിന്റെ നിരീക്ഷണം. റൂട്ടു മാറലോ ബസു മാറലോ ഒന്നും സത്യന്‍ സിനിമകളില്‍ നിന്നും പ്രതീക്ഷിക്കേണ്ടെന്നും വളരെ സേഫായി സിനിമമയെടുത്ത് വിജയിപ്പിക്കുകയാണ് സത്യന്‍ അന്തിക്കാടെന്നുമാണ് അല്‍പം വിമര്‍ശനത്തോടെ സലിം കുമാര്‍ ചൂണ്ടിക്കാട്ടിയത്.
വിമര്‍ശനമായും അഭിനന്ദനമായും കണക്കാക്കാവുന്ന ഇരുതല മൂര്‍ച്ഛയുളള വാളാണ് സലിം കുമാറിന്റെ അഭിപ്രായം. സംവിധായകരില്‍ സത്യന്റെ സമകാലികരുമായി താരതമ്യപ്പെടുത്തിയാല്‍ പ്രേക്ഷക പ്രീതിയില്‍ ക്രമമായ ഉയര്‍ച്ചയല്ലാതെ ഒരു ഇടിവൊന്നും സത്യനുണ്ടായിട്ടില്ല. ട്രാക്കു മാറിയും ട്രീറ്റ്മെന്റ് മാറ്റിയും പലരും മൂക്കിടിച്ചു വീണപ്പോള്‍ സത്യന് ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ ഒരു നിലയും വിലയുമുണ്ട്. ആരാധകരുടെ കൊഴിഞ്ഞു പോക്ക് ഈ സംവിധായകന് നേരിടേണ്ടി വന്നിട്ടില്ലെന്ന് ചുരുക്കം.
മോഹന്‍ലാലും മീരാ ജാസ്മിനും തമ്മിലുളള പൊരുത്തത്തില്‍ പ്രേക്ഷകര്‍ക്കിഷ്ടപ്പെടുന്ന ഒരു രസതന്ത്രമുണ്ട് എന്ന് സത്യന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാവണം ലാലിന്റെ നായികയായി വീണ്ടും മീരയെ സത്യന്‍ തിരഞ്ഞെടുത്തത്. രസതന്ത്രത്തില്‍ ആണ്‍വേഷം കെട്ടുന്ന കണ്‍മണിയായും വിനോദയാത്രയില്‍ ജീവിതത്തിനു മുന്നില്‍ പതറാത്ത പെണ്‍കുട്ടിയായും മീരയെ അവതരിപ്പിച്ച സത്യന്‍, പെണ്ണിന്റെ കരുത്തും കാമ്പുമുളള മറ്റൊരു കഥാപാത്രത്തെ തന്നെയാണ് ഇന്നത്തെ ചിന്താവിഷയത്തിലും അവര്‍ക്കായി രൂപപ്പെടുത്തിയിരിക്കുന്നത്.
അടുത്ത പേജില്‍


Click it and Unblock the Notifications