സത്യന്റെ ചിന്താവിഷയങ്ങള്‍
ഗാര്‍മെന്റ് ഡിസൈനര്‍ ഗോപകുമാറാണ് ഈ ചിത്രത്തിലെ നായകന്‍. വേഷം അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍. ഫാഷന്‍ ഡിസൈനര്‍ കമലയായി മീരയും അഭിനയിക്കുന്നു.
സുഹൃത്തുക്കള്‍ നേരിടുന്ന കുടുംബ പ്രശ്നങ്ങളിലൂടെ ഗോപകുമാറും കമലയും നടത്തുന്ന യാത്രയാണ് ഇന്നത്തെ ചിന്താവിഷയത്തില്‍ കൂടി സത്യന്‍ പറയുന്നത്.
മുകേഷ്, വിജയരാഘവന്‍, അശോകന്‍, സുകന്യ, മോഹിനി, മുത്തുമണി എന്നിവര്‍ വളരെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടാതെ സത്യന്‍ ചിത്രങ്ങളിലെ അവിഭാജ്യ ഘടകങ്ങളായ ഇന്നസെന്റ്, മാമുക്കോയ എന്നിവരുമുണ്ട്.
ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഗാനങ്ങള്‍ ഗിരീഷ് പുത്തഞ്ചേരി. സംഗീതം ഇളയരാജ.
അഴകപ്പനാണ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. വിഷുവിന് ഇന്നത്തെ ചിന്താവിഷയം തീയേറ്ററുകളിലെത്തും.


Click it and Unblock the Notifications