For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആക്രി മച്ചു സിങ്കപ്പൂരിലെത്തിയപ്പോള്‍...

  By Super
  |

  ആക്രിക്കച്ചവടവുമായി വീണ്ടും മമ്മൂട്ടി - 2
  പന്ത്രണ്ടാം വയസില്‍ ആക്രിസാമഗ്രികള്‍ പെറുക്കാന്‍ തെരുവിലിറങ്ങിയതാണ് അയാള്‍. എല്ലാവരുടെയും മച്ചുവാണ് അയാള്‍. കാണുന്നവരൊക്കെ സ്നേഹത്തോടെ വിളിച്ച ആ വിളിപ്പേരില്‍ അയാളുടെ യഥാര്‍ത്ഥ പേര് മുങ്ങിപ്പോയി.

  വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ മച്ചു ഒരു സ്ഥാപനം തുടങ്ങി. അത് പിന്നെ വളര്‍ന്നു. നാരായണനും ഷുക്കൂറും തെരുവില്‍ നിന്ന് അയാളുടെ സ്ഥാപനത്തിലെത്തി. ഇന്ന് അവര്‍ അയാളുടെ അടുത്ത സുഹൃത്തുക്കള്‍. പറഞ്ഞുറപ്പിച്ച ശംബളത്തിലല്ല അവര്‍ പണിയെടുക്കുന്നത്. ഇഷ്ടമുളളത് എടുക്കാം.

  ശേഖരിക്കുന്ന സാധനങ്ങളില്‍ കുട്ടികളുടെ നോട്ട് പുസ്തകമോ മറ്റോ ഉണ്ടെങ്കില്‍ മച്ചു അത് മറിച്ചു വില്‍ക്കില്ല. ആരുമറിയാതെ അവയൊക്കെ അയാള്‍ വായിച്ചു പഠിച്ചു. സ്വന്തം നിരക്ഷരത അങ്ങനെ മച്ചു തരണം ചെയ്തു. കൊച്ചു കുട്ടികളുടെ നോട്ടുപുസ്തകത്തില്‍ നിന്നു കിട്ടുന്ന അറിവാണ് ലോക വിവരമെന്ന മട്ടില്‍ മച്ചു നാരായണന്റെയും ഷുക്കൂറിന്റെയും മുന്നില്‍ അവതരിപ്പിക്കുന്നത്.

  എഴുത്തും വായനയും അറിയാത്ത അവര്‍ ഇതൊക്കെ കേട്ട് വാ പൊളിക്കും. അവര്‍ അമ്പരന്നിരിക്കുമ്പോള്‍ മച്ചു ഉറപ്പിക്കും, താനൊരു വലിയ ജ്ഞാനിയാണെന്ന്.

  അങ്ങനെയിരിക്കെയാണ് ആന്‍ഡ്രൂസ് പെരേര എന്ന ബാങ്കോക്ക് ബിസിനസുകാരന്‍ മച്ചുവിനെ പരിചയപ്പെട്ടത്. കോടീശ്വരനായ ആക്രിക്കച്ചവടക്കാരന്‍ പെരേരയ്ക്കൊരു അത്ഭുതമായി. അയാള്‍ അവനെ ബാങ്കോക്കിലേയ്ക്ക് ക്ഷണിച്ചു.

  ആക്രിക്കച്ചവടത്തിന്റെ കണക്കുകള്‍ മാത്രം പരിചയമുളള മച്ചു ബാങ്കോക്കിലെത്തിയപ്പോള്‍ അന്തം വിട്ടു. നേരും നെറിയുമില്ലാത്ത, നന്മയ്ക്കും സത്യത്തിനും വിലയില്ലാത്ത പുതിയ ലോകത്തിന്റെ പകിട്ടിനെ നോക്കി മച്ചു പകച്ചു.

  ബാങ്കോക്കില്‍ മച്ചു നേരിടുന്ന പ്രശ്നങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് റാഫി മെക്കാര്‍ട്ടിന്‍ അവതരിപ്പിക്കുമ്പോള്‍ ഒരു രാജമാണിക്യം വിജയത്തിന്റെ ഓര്‍മ്മയുണരും. അക്ഷരാഭ്യാസമില്ലാത്തവന്‍ കടുത്ത വാക്കുകളെടുത്ത് പ്രയോഗിക്കുമ്പോഴുണ്ടാകുന്ന നര്‍മ്മം മായാവിയിലെ മഹിയും നന്നായി അവതരിപ്പിച്ചിരുന്നു. ആ വഴി ഒന്നു വികസിപ്പിക്കുകയാണ് സംവിധായകരെന്ന് കരുതാം.

  ആന്‍ഡ്രൂസ് പെരേരെയെ അവതരിപ്പിക്കുന്നത് നെടുമുടി വേണുവാണ്. പെരേരയുടെ മകള്‍ ഡയാന എന്ന കഥാപാത്രത്തിന് ബോളിവുഡ് താരം കീര്‍ത്തി കുല്‍ഹാരി ജീവന്‍ നല്‍കുന്നു. ജയസൂര്യ, ലാലു അലക്സ്, സലിംകുമാര്‍, സുരാജ് വെഞ്ഞാറമൂട്, ബിജുക്കുട്ടന്‍, രാജന്‍ പി ദേവ്, ജനാര്‍ദ്ദനന്‍, സുകുമാരി, മങ്കാ മഹേഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഗാനരചന രാജീവ് അഞ്ചല്‍, സന്തോഷ് വര്‍മ്മ, സംഗീതം സുരേഷ് പീറ്റേഴ്സ്. ഛായാഗ്രഹണം സഞ്ജീവ് ശങ്കര്‍. എംച്ച്എം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സംവിധായകന്‍ റാഫി നിര്‍മ്മിക്കുന്ന ചിത്രം വൈശാഖാ ഫിലിംസ് തീയേറ്ററിലെത്തിക്കുന്നു.

  Read more about: mammootty rafi mecartin
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X