അബ്ദുവിന്റെ പ്രണയം

By Staff

അബ്ദുവിന്റെ പ്രണയം

അബ്ദുവിന് ആമിനയെ മോഹിക്കാമോ എന്ന് ആരും ചോദിച്ചുപോകും. അബ്ദു വെറുമൊരു മരക്കച്ചവടക്കാരന്‍. ആമിനയോ നാട്ടിലെ ധനികനും പ്രതാപശാലിയുമായ ചേക്കുട്ടി മുതലാളിയുടെ മകള്‍. അബ്ദുവിന് ആ വീട്ടില്‍ കയറിച്ചെല്ലാന്‍ പോവുമാവില്ല. അപ്പോള്‍ അതൊരു കടന്ന മോഹമല്ലേ എന്ന് ചോദിച്ചുപോവുന്നതില്‍ തെറ്റില്ല.

പക്ഷേ പ്രണയം മനസില്‍ വിരിയുന്നത് വലിപ്പച്ചെറുപ്പം നോക്കിയല്ലല്ലോ. അബ്ദു ആമിനയെ മോഹിച്ചുപോയി. അവള്‍ അവന്റെ മനസില്‍ പ്രണയം വിരിയിച്ചു. ആമിനയും മനസുകൊണ്ട് അവനോട് അടുത്തു. നോട്ടം കൊണ്ടും അംഗചലനങ്ങള്‍ കൊണ്ടുമാണ് അവര്‍ പ്രണയം പരസ്പരം അറിയിച്ചത്. അതിനേ അവര്‍ക്ക് കഴിയുമായിരുന്നുള്ളൂ.

വാക്കുകള്‍ക്കപ്പുറത്തെ ആ പ്രണയം ആദ്യമൊന്നും ആരുമറിഞ്ഞില്ല. അബ്ദു ആരെയും അറിയിച്ചുമില്ല. അബ്ദുവിന്റെ സുഹൃത്തായ ഉസ്മാന്‍ പോലും വൈകിയാണ് ആ പ്രണയത്തെ കുറിച്ചറിഞ്ഞത്.

എന്നാല്‍ ഏറെ കാലം അവര്‍ക്ക് തങ്ങളുടെ പ്രണയം ഒളിച്ചുവയ്ക്കാനായില്ല. ചേക്കൂട്ടി മുതലാളിയും മകന്‍ ഉമ്മറും സഹോദരന്മാരായ കുഞ്ഞമ്മദും ഹംസയും അറിഞ്ഞതോടെ അബ്ദുവിന്റെയും ആമിനയുടെയും പ്രണയം കാറ്റിലും കോളിലും പെട്ടു.

ആമിനയെ നിക്കാഹ് കഴിച്ചയപ്പിക്കുകയായിരുന്നു ആ ബന്ധം തകര്‍ക്കാന്‍ ചേക്കൂട്ടി മുതലാളിയും മറ്റും കണ്ട മാര്‍ഗം. അടുത്ത നാട്ടിലെ മൊയ്തൂട്ടി ഹാജിയുടെ മൂന്നാമത്തെ ഭാര്യയായി ആമിനയെ നിക്കാഹ് കഴിച്ചയപ്പിച്ചു. അബ്ദുവിന് അത് താങ്ങാനാവാത്ത അടിയായി.

ആമിനയില്ലാതെ ജീവിക്കാന്‍ അബ്ദുവിനായില്ല. മറ്റൊരാളുടെ ഭാര്യയായി മാറിയതുകൊണ്ടൊന്നും അവളെ മറക്കാന്‍ അയാള്‍ തയ്യാറായിരുന്നില്ല. അവളെ സ്വന്തമാക്കിയേ അടങ്ങൂവെന്ന വാശിയായി അയാള്‍ക്ക്.

അങ്ങനെയാണ് അബ്ദു ആമിനയെ തേടി മൊയ്തൂട്ടി ഹാജിയുടെ നാട്ടിലെത്തുന്നത്. ആമിനയെ കാണാനും സംസാരിക്കാനും അയാള്‍ ശ്രമിച്ചു. അബ്ദുവിനെ കുറിച്ചും അയാളുടെ ഉദ്ദേശ്യത്തെ കുറിച്ചും മൊയ്തൂട്ടി ഹാജി അറിഞ്ഞു. അബ്ദുവിനെ അകറ്റിനിര്‍ത്താനും അവനെ ഉപദ്രവിക്കാനുമുള്ള നീക്കത്തിലായി അയാള്‍. എന്നാല്‍ അബ്ദു പിന്തിരിയാന്‍ തയ്യാറായിരുന്നില്ല.

ആമിനയെ സ്വന്തമാക്കാനുള്ള അബ്ദുവിന്റെ ശ്രമങ്ങളെ പതിവ് ശൈലിയില്‍ നര്‍മത്തില്‍ പൊതിഞ്ഞാണ് പ്രിയദര്‍ശന്‍ കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ അവതരിപ്പിക്കുന്നത്. അബ്ദുവായി മോഹന്‍ലാലും ആമിനയായി സൗന്ദര്യയുമാണ് അഭിനയിക്കുന്നത്. മൊയ്തൂട്ടി ഹാജിയാവുന്നത് ശ്രീനിവാസനും.

ജഗതി ശ്രീകുമാര്‍, തിലകന്‍, കൊച്ചിന്‍ ഹനീഫ, സലിംകുമാര്‍, ശ്രീരാമന്‍, ടി. ദാമോദരന്‍, ബൈജു, പൂജപ്പുര രവി, പൂജപ്പുര രാധാകൃഷ്ണന്‍, സീമ, ഗീതാ വിജയന്‍, ബിന്ദിയ, സുകുമാരി എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

പ്രിയദര്‍ശനും ശ്രീനിവാസനും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ബി. ആര്‍. പ്രസാദിന്റെ ഗാനങ്ങള്‍ക്ക് വിദ്യാസാഗര്‍ ഈണം പകരുന്നു. ഛായാഗ്രഹണം രവി വര്‍മന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X