twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിഷുവിന് വെറും രണ്ട് ചിത്രങ്ങള്‍

    By Staff
    |

    വിഷുവിന് വെറും രണ്ട് ചിത്രങ്ങള്‍
    ഏപ്രില്‍ 14, 2002

    വിനയനും ദേവരാജനും ഹോളിവുഡിലേക്ക്മലയാള സംവിധായകരെ ഓരോരുത്തരെയായി ഹോളിവുഡ് രണ്ടും കൈയും നീട്ടി സ്വീകരിക്കുകയാണാേേ? ഹോളിവുഡിലേക്ക് മലയാള സംവിധായരുടെ ദേശാടനം ഒരു തുടര്‍ക്കഥയാവുകയാണ്.പ്രിയദര്‍ശനും ശ്യാമപ്രസാദിനും രാജീവ് അഞ്ചലിനും സന്തോഷ് ശിവനും നേരത്തെ ഹോളിവുഡില്‍ നിന്ന് ക്ഷണം ലഭിച്ചിരുന്നു. ഇവര്‍ക്ക് പിന്നാലെ ഇപ്പോഴിതാ വിനയനും ദേവരാജനും ഹോളിവുഡിലേക്ക് കടക്കുന്നു. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന മലയാളി മനോജ് നൈറ്റ് ശ്യാമളനെ പോലെ ഇവരും ഹോളിവുഡില്‍ ശ്രദ്ധേയരാവുമോ എന്നാണ് ഇനി അറിയാനുള്ളത്.ഇവരില്‍ ശ്യാമപ്രസാദിന്റെയും രാജീവ് അഞ്ചലിന്റെയും ചിത്രങ്ങളുടെ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. ബോക്ഷ്വ ദി മിത്ത് എന്ന ശ്യാമപ്രസാദിന്റെ ചിത്രം ഹോളിവുഡ് പ്രേക്ഷകരെ ആകര്‍ഷിക്കാനുള്ള ചേരുവകളെല്ലാമുള്ളതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കയിലെ മലയാളി വ്യവസായി സോമപ്രസാദ് ആണ് ചിത്രം നിര്‍മിക്കുന്നത്.ബിയോണ്ട് ദി സോള്‍ എന്ന രാജീവ് അഞ്ചലിന്റെ ചിത്രത്തിന്റെ പ്രമേയം അഷ്ടാംഗ ഹൃദയത്തിലെ തീരാരോഗത്തിനും വ്യാധിക്കും കാരണം മുജ്ജന്മ പാപം എന്ന തത്വത്തെ അടിസ്ഥാനമാക്കിയാണ്. ഈ ചിത്രത്തിന് ശേഷം മമ്മൂട്ടിയും മാധുരി ദീക്ഷിതും അഭിനയിക്കുന്ന ഒരു ഹോളിവുഡ് ചിത്രം ചെയ്യാനും രാജീവ് അഞ്ചലിന് പദ്ധതിയുണ്ട്.സ്വാതന്ത്യ്ര സമര പോരാളി ചന്ദ്രശേഖര്‍ ആസാദിന്റെ ജീവിത കഥയെ ആസ്പദമാക്കിയാണ് പ്രിയദര്‍ശന്‍ ഹോളിവുഡ് ചിത്രമൊരുക്കുന്നത്. അഭിഷേക് ബച്ചനാണ് ഈ ചിത്രത്തില്‍ ചന്ദ്രശേഖര്‍ ആസാദിന്റെ വേഷം ചെയ്യുന്നത്.ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ഹോളിവുഡ് ചിത്രത്തില്‍ മലയാള നടന്‍ ശ്രീനിവാസനാണ് നായകനാവുന്നത്. അമേരിക്കയിലെ ഒരു മലയാളിയുടെ ജീവിതമാണ് ഈ ചിത്രത്തിന് വിഷയമാവുന്നത്.ഇവര്‍ക്ക് പിന്നാലെയാണ് ദേവരാജനും വിനയനും ഹോളിവുഡിലേക്ക് പ്രവേശിക്കുന്നത്. ഷേക്സ്പിയറുടെ ടെമ്പസ്റ് എന്ന കൃതിയെ ആധാരമാക്കി ദേവരാജന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. ഒരു അമേരിക്കന്‍ കമ്പനിയുടെ സഹകരണത്തോടെ നിര്‍മിക്കുന്ന ചിത്രത്തില്‍ മൂന്ന് അമേരിക്കന്‍ നടന്മാര്‍ അഭിനയിക്കുന്നുണ്ട്. വിജനമായ ഒരു ദ്വീപില്‍ അകപ്പെടുന്ന മിറാന്റ, പ്രൊസ്പെറോ, ഫെര്‍ഡിനാന്റ് എന്നീ കഥാപാത്രങ്ങളെയാണ് ഇവര്‍ അവതരിപ്പിക്കുന്നത്.വേള്‍ഡ് സ്റാര്‍ പ്രൊഡക്ഷന്‍സിന് വേണ്ടി അമേരിക്കന്‍ മലയാളികളായ ജോയി ചെമ്മാച്ചേല്‍, ജോസ് ചെട്ടിയാത്ത്, രാജു ജോസഫ്, ജോയി നെടിയകാലായില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഹോളിവുഡ് ചിത്രമാണ് വിനയന്‍ സംവിധാനം ചെയ്യുന്നത്. അമേരിക്കയിലാണ് ചിത്രീകരണം നടത്തുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X