twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അറക്കളം ബേബി എന്ന വീരന്‍

    By Staff
    |

    അറക്കളം ബേബി എന്ന വീരന്‍

    അറക്കളം കൊച്ചുബേബിയുടെ കുടുംബത്തിലെ പിന്‍മുറക്കാരെല്ലാം തസ്കരന്‍മാരാണ്. മോഷണം കുലത്തൊഴില്‍ പോലെ കൊണ്ടുനടക്കുന്ന കുടുംബം. ആ കുടുംബത്തില്‍ പെട്ടയാളാണെന്ന് അറിഞ്ഞാല്‍ മതി അയാള്‍ കള്ളനാണെന്ന് നാട്ടുകാര്‍ ഉറപ്പിക്കും. അത്രക്കുണ്ട് ആ കുടുംബത്തിന്റെ കുപ്രസിദ്ധി.

    പാരമ്പര്യമായുള്ള തൊഴില്‍ തന്നിലൂടെ തുടരരുതെന്ന വാശി കൊച്ചുബേബിക്കുണ്ടായിരുന്നു. കുടുംബത്തിലെ പിന്‍മുറക്കാരെ പോലെ കള്ളന്‍ എന്ന പേര് തനിക്കും വീണുകിട്ടരുതെന്ന് അയാള്‍ കരുതി. അങ്ങനെയാണ് ചെറുപ്പത്തില്‍ തന്നെ അയാള്‍ മുംബൈയിലേക്ക് നാടുവിടുന്നത്.

    എന്നാല്‍ ബേബി കരുതിയതു പോലൊന്നുമല്ല സംഭവിച്ചത്. താനെന്തായി തീരരുതെന്ന് കരുതിയോ അതിലേക്ക് തന്നെ സ്വയം തള്ളിവിടേണ്ട സാഹചര്യമാണ് അയാള്‍ക്ക് മുന്നില്‍ വന്നുപെട്ടത്. അധോലോകത്തിന്റെ വേരുകള്‍ ആണ്ടിറങ്ങിയിരിക്കുന്ന മുംബൈ നഗരത്തില്‍ സത്യസന്ധമായി ജീവിക്കാന്‍ കഴിയില്ലെന്ന് ബോധ്യം വന്നതോടെ ബേബിക്ക് തന്റെ പിന്‍മുറക്കാരുടെ വഴി തന്നെ സ്വീകരിക്കേണ്ടിവന്നു. പാരമ്പര്യമായി കിട്ടിയ മിടുക്കും തന്റേടവും കൗശലവും മുതലാക്കി അയാള്‍ അധോലോകത്തില്‍ വളര്‍ന്നു. കൊച്ചുബേബിയുടെ പിന്‍മുറക്കാര്‍ ചിന്ന കള്ളന്‍മാരായിരുന്നെങ്കില്‍ അയാള്‍ അധോലോക രാജാവായി തന്നെ വളര്‍ന്നു. ഇന്ന് കൊച്ചുബേബിയെന്നു കേട്ടാല്‍ മുംബൈ അധോലോകം ഒന്നു ഞെട്ടും.

    വര്‍ഷങ്ങള്‍ക്കു ശേഷം കൊച്ചുബേബി നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അയാളുടെ മുന്നില്‍ ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. അയാള്‍ എന്തിനാണ് തിരിച്ചെത്തിയതെന്ന ആശങ്കയിലായി എല്ലാവരും. എന്തായിരുന്നു കൊച്ചുബേബിയുടെ വരവിന്റെ ലക്ഷ്യം?

    മീനാക്ഷിയമ്മയാണ് കൊച്ചുബേബിയെ നാട്ടിലേക്ക് വിളിച്ചുവരുത്തിയത്. കൊച്ചുബേബിയുടെ മുത്തച്ഛന്റെ കാമുകിയായിരുന്നു മീനാക്ഷിയമ്മ. ശത്രുക്കളെ അരിഞ്ഞുതള്ളുക എന്ന ദൗത്യമാണ് അവര്‍ കൊച്ചുബേബിയെ ഏല്പിച്ചത്. ശത്രുക്കളില്‍ നിന്ന് കുടുംബത്തെ രക്ഷിക്കാന്‍ കൊച്ചുബേബിക്ക് മാത്രമേ കഴിയൂവെന്ന് അവര്‍ക്കറിയാമായിരുന്നു.

    ഇതിനിടയിലാണ് മുട്ടക്കച്ചവടക്കാരി തങ്കമണിയുമായി കൊച്ചുബേബി പ്രണയത്തിലാവുന്നത്. ഒരു അപകടത്തില്‍ പെട്ട ഇരുവരുടെയും പരിചയം പ്രണയമായി. മുറച്ചെറുക്കന്‍ കാര്‍ഗില്‍ നാരായണനില്‍ നിന്ന് തങ്കമണിയെ രക്ഷിക്കുക എന്ന ദൗത്യം അയാള്‍ ഏറ്റെടുത്തു. തങ്കമണിയുമായുള്ള പ്രണയം ഒടുവില്‍ വിവാഹത്തില്‍ കലാശിച്ചു.

    രൂപത്തിലും ഭാവത്തിലുമെല്ലാം ഒരു കൊച്ചുബേബി സ്റൈല്‍ ഉണ്ട് അയാള്‍ക്ക്. ആ വിവാഹത്തിനും ഉണ്ടായിരുന്നു ഒരു കൊച്ചുബേബി സ്റൈല്‍. ആദ്യരാത്രി ഇരുവരും ആഘോഷിച്ചത് സിനിമാ തിയേറ്ററിലാണ്.

    പതുക്കെ കൊച്ചുബേബിയുടെ ജീവിതത്തില്‍ ചില പ്രതിബന്ധങ്ങള്‍ വന്നുപെടുകയായിരുന്നു. മലയില്‍ ഈപ്പച്ചന്‍ കൊച്ചുബേബിയുടെ കുടുംബത്തിന്റെ ശത്രുവാണ്. കൊച്ചുബേബിയെ ചെറുക്കാന്‍ അയാള്‍ ശ്രമിച്ചു. എന്നാല്‍ കൊച്ചുബേബിയുടെ ലക്ഷ്യങ്ങള്‍ മറ്റുചിലതായിരുന്നു.

    തന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കൊച്ചുബേബി നടത്തുന്ന ശ്രമങ്ങളാണ് തസ്കരവീരനില്‍ തുടര്‍ന്നു പറയുന്നത്. പ്രമോദ് പപ്പന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കൊച്ചുബേബിയായി അഭിനയിക്കുന്നത് മമ്മൂട്ടി. തങ്കമണിയായി നയന്‍താരയും മീനാക്ഷിയമ്മയായി ഷീലയും വേഷമിടുന്നു. ഭീമന്‍ രഘു, സലിംകുമാര്‍, കുഞ്ചന്‍, നിയാസ്, കിഷോര്‍ സത്യ, ഷറഫ്, ബിജു രവീന്ദ്രന്‍, ബിയോണ്‍, അഷ്കര്‍ മുബാറക്, പൂര്‍ണിമ, ശ്രുതിനായര്‍ തുടങ്ങിയവരും വേഷമിടുന്നു.

    ആന്റണി ഈസ്റ്മാന്റെ കഥക്ക് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ഡെന്നിസ് ജോസഫാണ്. എം. ഡി. രാജേന്ദ്രന്റെ ഗാനങ്ങള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ഛായാഗ്രഹണം ജിബു ജേക്കബ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X