TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ഈ ദീപാവലി ചന്ദ്രമൗലിക്കൊപ്പം
രണ്ടു വര്‍ഷത്തിനു ശേഷം മോഹന്‍ലാലും സൂപ്പര്‍ തിരക്കഥാകൃത്ത് രഞ്ജിത്തും ഒരുമിക്കുന്ന ചിത്രമാണ് റോക്ക് ആന്റ് റോള്‍. ചന്ദ്രോത്സവമായിരുന്നു ഈ ടീമിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രം. അതാകട്ടെ വന്പരാജയവുമായിരുന്നു.
അതിനു ശേഷം മമ്മൂട്ടിയെ നായകനാക്കി പ്രജാപതിയും കയ്യൊപ്പും എഴുതി സംവിധാനം ചെയ്യുകയും ജോഷിയ്ക്കു വേണ്ടി നസ്രാണിയുടെ തിരക്കഥയെഴുതുകയും ചെയ്തു രഞ്ജിത്ത്. പ്രജാപതിയും വന്‍ പരാജയം ഏറ്റുവാങ്ങി. കയ്യൊപ്പ് നല്ല ചിത്രമെന്ന പേരു നേടിയെങ്കിലും ബോക്സ് ഓഫീസില്‍ വിജയിച്ചില്ല. നസ്രാണിയുടെ വിധിയാകട്ടെ ഇനിയും അറിയാനിരിക്കുന്നതേയുളളൂ.
ദേവാസുരവും ആറാം തമ്പുരാനും നരസിംഹവും രാവണപ്രഭൂവും വല്യേട്ടനും പിറന്ന തൂലിക തീയേറ്ററുകളെ ഇളക്കി മറിക്കുന്ന ഒരു ഹിറ്റിന് കൊതിക്കുന്നുണ്ടാവും. റോക്ക് ആന്റ് റോളില്‍ രഞ്ജിത്തും മോഹന്‍ലാലും ലക്ഷ്യമിടുന്നതും അങ്ങനെയൊരു തീയേറ്റര്‍ ഉത്സവമാണ്.
തിരശീലയ്ക്ക് പുറത്ത് രഞ്ജിത്തിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് മോഹന്‍ലാല്‍. ലാലിന്റെ അഭിനയ ലാളിത്യം ഉള്‍ക്കൊണ്ടാണ് ഒട്ടും മീശ പിരിക്കാത്ത ചന്ദ്രമൗലി എന്ന കഥാപാത്രത്തെ തിരക്കഥാകൃത്ത് സൃഷ്ടിച്ചിരിക്കുന്നത്.
ലോകപ്രശസ്തനായ ഡ്രമ്മറാണ് ചന്ദ്രമൗലി. ചെന്നൈ കേന്ദ്രമാക്കി ജീവിതം അടിച്ചു പൊളിച്ചു കഴിഞ്ഞിരുന്ന ആറംഗ സംഗീത സംഘത്തിലെ പ്രധാനിയാണ് ചന്ദ്രമൗലി. ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ അജ്ഞാതമായ കാരണങ്ങളാല്‍ ചന്ദ്രമൗലി വിദേശത്തേയ്ക്ക് അപ്രത്യക്ഷനാവുന്നു. സുഹൃത്തുകള്‍ക്ക് അയാളെപ്പറ്റി പിന്നീട് വിവരമൊന്നുമില്ല. എവിടെയാണ് അയാളെന്നറിയാനുളള അവരുടെ എല്ലാ ശ്രമവും വിഫലമാകുന്നു.
ഒരു കറുത്ത വര്‍ഗക്കാരിയെ കല്യാണം കഴിച്ച് ലണ്ടനില്‍ സ്ഥിരം പാര്‍പ്പു തുടങ്ങിയെന്നാണ് അയാളെക്കുറിച്ച് സുഹൃത്തുക്കള്‍ അവസാനമായി കേട്ട ഗോസിപ്പ്. മരിജുവാന അടിച്ച് കിറുങ്ങി ഏതോ ലാറ്റിനമേരിക്കന്‍ രാജ്യത്തെ ജയിലിലാണ് ചന്ദ്രമൗലിയെന്നും ഒരിക്കല്‍ കേട്ടിരുന്നു. അവര്‍ക്ക് വിശ്വസിക്കാതിരിക്കാന്‍ ആവുമായിരുന്നില്ല. ചന്ദ്രമൗലി അങ്ങനെയായിരുന്നു. എന്തും ചെയ്യും അയാള്‍.
ആ ചന്ദ്രമൗലി ഇന്ത്യയിലേയ്ക്ക്, ചെന്നൈയിലേയ്ക്ക് മടങ്ങി വരുന്നുവെന്ന് ഒടുവില്‍ വാര്‍ത്തയെത്തുന്നു. മുംബെയില്‍ സ്വന്തം റിക്കോര്‍ഡിംഗ് സ്റ്റുഡിയോയുമായി മൂന്നു ഭാഷകളില്‍ തിരക്കിട്ട സംഗീതസംവിധായകനായി വാഴുന്ന ഗുണശേഖരനെയും പൊക്കിയാണ് ചന്ദ്രമൗലി ചെന്നൈയിലെത്തിയത്.
പഴയ സുഹൃത്തുക്കളൊക്കെ പിന്നീട് ഒന്നിക്കുന്നു, ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് സംഗീതമൊരുക്കാന്‍. വയലിനിസ്റ്റ് ഐസക്കും റിക്കോര്‍ഡിസ്റ്റ് വിശ്വനാഥനും തബലിസ്റ്റ് ബാലുവും വിശാലും വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിക്കുന്നു. ഈ ചിത്രത്തിലെ ഒരു പാട്ടുപാടാന്‍ മുംബെക്കാരിയായ ദിയാ ശ്രീനിവാസ് എത്തുന്നതോടെ കഥയുടെ ഗതി മാറുന്നു.
മുംബെയില്‍ പിറന്ന മലയാളി ഗായിക ദിയ ശ്രീനിവാസ് ചന്ദ്രമൗലിയുടെ ജീവിതത്തെ മാറ്റി മറിക്കുന്നു. പ്രണയത്തില്‍ വിശ്വസിക്കാത്ത അയാള്‍ ദിയയെ പ്രണയിക്കുന്നു. അവളുടെ ശബ്ദത്തെയും തേന്തുളളി പോലെ വശ്യമായ പെരുമാറ്റത്തെയും സ്വയം മറന്ന് സ്നേഹിക്കുന്നു.
പ്രതിഭയുടെ വരകള്‍ ശിരസില്‍ വീണവരുടെ ജീവിതം പലപ്പോഴും സാധാരണക്കാരന്റെ ചിന്തകള്‍ക്കും അപ്പുറത്താണ്. രക്തത്തില്‍ കല അലിഞ്ഞു ചേരുന്നത് ലഹരിയും ലൈംഗികതയും കലര്‍ത്തിയാണ്.
ലഹരിയും ആസക്തിയും ഉന്മാദവും ഇഴപിരിക്കാവാത്ത വിധം ചേര്‍ന്നു കിടക്കുന്ന ആറ് സംഗീതപ്രതിഭകളുടെ ജീവിതമാണ് റോക്ക് ആന്റ് റോള്‍. മലയാള സിനിമ ഇന്നോളം കാണാത്ത തിരക്കഥാ സന്ദര്‍ഭങ്ങളായിരിക്കും ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്.
മോഹന്‍ലാലിനൊപ്പം മുകേഷ്, ജഗതി, റഹ്മാന്, മനോജ് കെ ജയന്, സിദ്ധിഖ്, ലാല്‍, ഹരിശ്രീ ആശോകന്, ലക്ഷ്മി റായി, ശ്വേത, രാധിക എന്നിവരും റോക്ക് ആന്റ് റോളില്‍ വേഷമിടുന്നു. സംവിധായകന് ലാല്‍ജോസ് ആ പേരില്‍ തന്നെ ഒരു രംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
രഞ്ജിത്ത് തന്നെയാണ് സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നത്. ഹൃദ്യമായ കോമഡിയില്‍ ചാലിച്ചാണ് കഥ മുന്നോട്ടു നീങ്ങുന്നത്. മീശ പിരിക്കുന്ന അമാനുഷികനായി മോഹന്‍ലാലിനെ വഴിതെറ്റിച്ചു എന്ന ആരോപണം നേരിടുന്ന രഞ്ജിത്ത് വിമര്‍ശകര്‍ക്കു നല്കുന്ന മറുപടിയായിരിക്കും ചന്ദ്രമൗലി.
ഗിരീഷ് പുത്തഞ്ചേരി വിദ്യാ സാഗര്‍ ടീമാണ് ഗാനങ്ങള്‍ക്കു പിന്നില്‍. കാമറ മനോജ് പിളള. പിഎന്‍വി ഫിലിംസിന്റെ ബാനറില്‍ പി എന്‍ വേണുഗോപാല്‍ നിര്‍മ്മിക്കുന്ന ചിത്രം നവംബര്‍ ഒമ്പതിന് തീയേറ്ററുകളിലെത്തും.