twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സാംസണ്‍ വളര്‍ന്നു, പക്ഷേ...

    By Staff
    |

    അഭിനയ മികവിന്റെ ആകാശഗോപുരം - 2

    കലയും കഴിവും വേണ്ടുവോളമുണ്ടായിരുന്ന സാംസണെ എബ്രഹാമിന് ഇഷ്ടമായി. പിന്നീട് എബ്രഹാമിന്റെ വലം കൈയായി സാംസണ്‍. വല്ലാത്ത ഇഷ്ടമായിരുന്നു സാംസണിനോട് എബ്രഹാമിന്. ആ സ്നേഹം വഴിവിട്ടൊഴുകിയപ്പോള്‍ കമ്പനിയിലെ ഉന്നത പദവികള്‍ പലരെയും മറി കടന്ന് സാംസണിന്റെ കൈകളിലെത്തി. അനിവാര്യമായതും പിന്നീട് സംഭവിച്ചു.

    അഭയം തന്ന്, കഴിവുകള്‍ തിരിച്ചറിഞ്ഞ് അവസരങ്ങള്‍ തന്ന്, തന്നെ വളര്‍ത്തിയ എബ്രഹാമിനെ സാംസണിന് തളളിപ്പറയേണ്ടി വന്നു. വന്‍നഗരങ്ങളില്‍ വമ്പന്‍ വ്യവസായ സാമ്രാജ്യങ്ങള്‍ കെട്ടിപ്പൊക്കുമ്പോള്‍ നന്ദിയും നന്മയും എടുക്കാച്ചരക്കുകളാണ്.

    മോഹിച്ചതെല്ലാം വെട്ടിപ്പിടിക്കാന്‍ ആല്‍ബര്‍ട്ട് സാംസണിന് താങ്ങും തണലും തുണയുമായി കൂടെയുണ്ടായിരുന്നത് എബ്രഹാം തോമസാണ്. ഒരു ബ്രിട്ടീഷ് പ്രഭുവിന്റെ ഏകമകളായ ആലീസ് സാംസന്റെ ജീവിതസഖിയായതും എബ്രഹാമിന്റെ നിര്‍ലോഭമായ സഹായം കൊണ്ടാണ്. തന്റെ മകന്‍ അലക്സിനെക്കാള്‍ എബ്രഹാമിന് പ്രിയം സാംസണോടായിരുന്നു.

    സാംസന്റെ യഥാര്‍ത്ഥ മുഖം തിരിച്ചറിഞ്ഞപ്പോഴേയ്ക്കും എബ്രഹാം ഏറെ വൈകിപ്പോയിരുന്നു. സ്വന്തം സ്ഥാപനം കൈവിട്ടു പോയെന്ന് മനസിലായ അദ്ദേഹം സാംസണോട് ഒരഭ്യര്‍ത്ഥന നടത്തി. തന്റെ മകന്‍ അലക്സിനു കൂടി കമ്പനിയില്‍ മാന്യമായ സ്ഥാനം നല്‍കാണമെന്ന്. എന്നാല്‍ അതും സാംസണ്‍ തളളി. ഒരു സ്വാതന്ത്ര്യവും നല്‍കാതെ, രാജി വെച്ച് പിരിയാന്‍ അനുവദിക്കാതെ അലക്സിനെ കുതന്ത്രങ്ങളുപയോഗിച്ച് സാംസണ്‍ കമ്പനിക്കുളളില്‍ തളച്ചു.

    അടുത്ത പേജില്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X