നേടുമ്പോഴും ഒന്നും നേടാതെ

By Super

വന്‍നേട്ടങ്ങളുടെ ഗോപുരങ്ങള്‍ കീഴടക്കി സാമ്രാജ്യം വികസിപ്പിക്കുമ്പോഴും ജീവിതത്തിന്റെ നിഷ്ഫലത സ്വന്തം വീട്ടില്‍ ഓരോ നിമിഷവും അയാള്‍ അറിയുന്നുണ്ടായിരുന്നു. സ്വപ്നങ്ങള്‍ക്കൊപ്പിച്ച് കെട്ടിപ്പൊക്കിയ വീട്ടില്‍ ഇല്ലാത്തത് ജീവിതം മാത്രമായിരുന്നു.

പൊളളലേറ്റ് പിടഞ്ഞു മരിച്ച മക്കളുടെ ഓര്‍മ്മകള്‍‍, നിരാശയും വിഷാദവും കൂടുകൂട്ടിയ മനസുമായി സാംസണോട് ഒരിക്കലും പൊരുത്തപ്പെടാനാവാതെ ജീവിക്കുന്ന ആലീസ്. എല്ലാം നേടുമ്പോഴും ഒന്നും കൂടെയില്ലെന്ന് സാംസണെ ഓര്‍മ്മിപ്പിക്കുന്നത് അയാളുടെ വീടാണ്.

അങ്ങനെയിരിക്കെ ഹില്‍ഡ വര്‍ഗീസ് എന്ന ഒരു പെണ്‍കുട്ടി അയാളെത്തേടിയെത്തി. വലിയൊരു സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുളള നിയോഗം അവള്‍ സാംസണെ ഏല്‍പ്പിച്ചു. ആ പെണ്‍കുട്ടിയും അവളേല്‍പ്പിച്ച നിയോഗവും അയാളുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളുടെ കഥയാണ് ആകാശഗോപുരത്തിന്റെ പ്രമേയം.

തോട്രം, അതിഥി, നേരം പുലരുമ്പോള്‍, രുഗ്മിണി എന്നീ ചിത്രങ്ങള്‍ക്കു ശേഷം കെ പി കുമാരന്‍ വീണ്ടും ഒരു നല്ല സിനിമയുമായി എത്തുകയാണ്. ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ് തുണ്ടിയിലാണ് ആകാശഗോപുരത്തിനു വേണ്ടി കാമറ ചലിപ്പിക്കുന്നത്.

എബ്രഹാം തോമസിന് ജീവന്‍ നല്‍കിയത് യശശരീരനായ ഭരത് ഗോപിയാണ്. അലക്സിനെ മനോജ് കെ ജയന്‍ അവതരിപ്പിക്കുന്നു. ആലീസിന്റെ വേഷം ശ്വേതാമേനോന്‍. പുതുമുഖം നിത്യയാണ് ഹില്‍ഡ വര്‍ഗീസാകുന്നത്. ഗീതു മോഹന്‍ദാസും ശ്രീനിവാസനുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X