ബാര്‍ബര്‍ ബാലനെ സൂപ്പര്‍സ്റ്റാര്‍ അറിയുമോ?

By Staff

സൂപ്പര്‍ സ്റ്റാര്‍ അശോക് രാജിന്റെ പുതിയ ചിത്രം മേലുകാവ് ഗ്രാമത്തില്‍ വച്ച് ചിത്രീകരിക്കുകയാണ്. ഗ്രാമമാകെ ചര്‍ച്ച ചെയ്യുന്നത് ഷൂട്ടിംഗ് വിശേഷങ്ങളാണ്.

ഇതാ ഒരു ചര്‍ച്ച

ഒരാള്‍ : "ഹൊ. ഈ സൂപ്പര്‍ സ്റ്റാര്‍ ചിത്രത്തിന് കോടികള്‍ എങ്ങനെയാണ് കോടികള്‍ ചെലവാകുന്നതെന്ന് മനസിലായി".

മറ്റൊരാള്‍ : "അതെങ്ങനെ".

ഒന്നാമന്‍ : "എന്റെ വീട്ടില്‍ 21 കിലോ തൂക്കം വരുന്ന ഒരാടുണ്ടായിരുന്നു. സിനിമാക്കാര്‍ വന്ന് വിലയ്ക്ക് ചോദിച്ചു. ഞാന്‍ വെറുതേ ഏഴായിരം രൂപ പറഞ്ഞു. അവരപ്പോഴേ കാശും തന്ന് ആടിനെ അഴിച്ചോണ്ടു പോയി. സൂപ്പര്‍സ്റ്റാര്‍ അശോക് രാജിന് മൂന്നു നേരവും ആട്ടിറച്ചി വേണമത്രേ!"

കേട്ടു നിന്നയാള്‍ : "സൂപ്പര്‍സ്റ്റാര്‍ ഇന്നലെ പ്രൊഡ്യൂസറെ തല്ലിയെന്ന് കേട്ടു".

"എന്തു പറ്റി?"

"അശോക് രാജിന് കിടക്കാന്‍ നേരം ദിവസവും തങ്കഭസ്മം കഴിക്കുമത്രേ! അത് തീര്‍ന്നു പോയ കാര്യം നിര്‍മ്മാതാവ് മറന്നു. അതിനാണ് തല്ല്".

"തങ്കഭസ്മവും ആട്ടിറച്ചിയും ഒരുമിച്ച് തിന്നാല്‍ വയറിളക്കം വരില്ലേ".

ഈ വാചകങ്ങള്‍ വായിച്ചാല്‍ സിനിമ കാണുന്ന ഏതു കൊച്ചു കുഞ്ഞും പറയും ഇത് എഴുതിയത് ശ്രീനിവാസനാണെന്ന്.

ഉദയനാണ് താരത്തിനു ശേഷം സൂപ്പര്‍താരങ്ങളെ കളിയാക്കാന്‍ അടുത്ത ചിത്രം ഒരുക്കുകയാണ് ശ്രീനി. ചിത്രം കഥ പറയുമ്പോള്‍. ഈ ചിത്രത്തിലെ സൂപ്പര്‍സ്റ്റാര്‍ അശോക് രാജിനെ അവതരിപ്പിക്കുന്നത് മെഗാ താരം മമ്മൂട്ടി.

മമ്മൂട്ടി മേലുകാവില്‍ വന്നിറങ്ങുന്ന രംഗം ഇങ്ങനെയാണ്. കൂളിംഗ് ഗ്ലാസും കോട്ടുമണിഞ്ഞ് ടിപ്പിക്കല്‍ മമ്മൂട്ടിയായിത്തന്നെ അശോക് രാജ് വണ്ടിയില്‍ നിന്നിറങ്ങി ചുറ്റും നോക്കുന്നു. ഹരിതാഭമായ അന്തരീക്ഷം. പക്ഷേ നായകന് പിടിച്ചില്ല. ആദ്യവാചകം ഇങ്ങനെ, "എവിടെ നോക്കിയാലും വൃത്തികെട്ട സസ്യശ്യാമള കോമളം നിനക്ക് വേറെ ലൊക്കേഷനൊന്നും കിട്ടിയില്ലേ".

എന്നാല്‍ താരങ്ങളുടെ വ്യക്തിത്വത്തെ ആക്ഷേപിക്കുന്ന രംഗങ്ങളൊന്നും ഈ ചിത്രത്തില്‍ ഇല്ലെന്നാണ് ശ്രീനി പറയുന്നത്. സാഹചര്യം ആവശ്യപ്പെടുന്ന കൊച്ചു കൊച്ചു നര്‍മ്മങ്ങള്‍. പത്തു ദിവസമാണ് മമ്മൂട്ടി ഈ ചിത്രത്തിനായി ഡേറ്റ് നല്‍കിയിരിക്കുന്നത്.

മേലുകാവ് ഗ്രാമവാസികളായി എത്തുന്നവര്‍ക്കെല്ലാം സ്വന്തമായ വ്യക്തിത്വമുണ്ട്. എല്ലാവരുടെയും കയ്യില്‍ ചിരിക്കുളള മരുന്ന് വേണ്ടുവോളവും.

അടുത്ത പേജില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X