twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഴമേഘപ്രാവുകള്‍: കൗമാരപ്രണയത്തിന്റെ കഥ

    By Staff
    |

    മഴമേഘപ്രാവുകള്‍: കൗമാരപ്രണയത്തിന്റെ കഥ

    ഒരു കുന്നിന്‍പ്രദേശത്താണ് ശ്രീക്കുട്ടനും മാളുവും ജനിച്ചു വളര്‍ന്നത്. അയല്‍വാസികളാണ് അവര്‍. ഇതിനു പുറമെ ഇവര്‍ക്ക് മറ്റൊരു സാദൃശ്യം കൂടിയുണ്ട്. ഇരുവര്‍ക്കും അമ്മയില്ല. അച്ഛനാണ് ഇരുവരുടെയും അച്ഛനും അമ്മയുമെല്ലാം.

    അതുകൊണ്ടുതന്നെ ഇരുവര്‍ക്കും അന്യോന്യം നല്ലവണ്ണം അറിയാം. ശ്രീക്കുട്ടന്റെ മനസ്സില്‍ മാളു നിറഞ്ഞു നില്‍ക്കുന്നു. മാളുവിന് ഇങ്ങോട്ടും അങ്ങനെത്തന്നെ എന്ന് അവന്‍ കരുതി. എന്നാല്‍ മാളുവിന്റെ സ്വഭാവം ആര്‍ക്കും പിടികിട്ടാത്തതായിരുന്നു. നേര്‍ക്കുനേരെ കണ്ടാല്‍ തര്‍ക്കിക്കാനല്ലാതെ ഇവര്‍ക്ക് സമയമുണ്ടായിരുന്നില്ല.

    ആയിടയ്ക്കാണ് ഇവരുടെ കൊച്ചുകൊച്ചുപിണക്കങ്ങള്‍ക്കിടയിലേക്ക് സാഹിത്യകാരനായ എന്‍.ജെ. ദേവും ഭാര്യ സത്യഭാമയും വരുന്നത്. മലമ്പ്രദേശത്ത് കുറച്ചു നാള്‍ ഏകാന്തമായി ജീവിക്കാനെത്തിയതാണ് അവര്‍. അപ്പോഴാണ് ശ്രീക്കുട്ടനെയും മാളുവിനെയും പരിചയപ്പെടുന്നത്. അവരുടെ വാര്‍ദ്ധക്യത്തില്‍ സന്തോഷത്തിന്റെ അലകളായി ഇരുവരും വന്നുപോയ്ക്കൊണ്ടിരുന്നു.

    ഇതിനിടയില്‍ മാളുവിന്റെ അച്ഛന്‍ അനന്തന്‍ മരിച്ചു. അമ്മയും അച്ഛനുമില്ലാതെ മാളു അനാഥയായി. ഈ ഒറ്റപ്പെടലിനിടയില്‍ അവളുടെ മുറച്ചെറുക്കന്‍ ഋഷികേശ് കൂടി രംഗത്തെത്തിയതോടെ മാളുവിന്റെ ജീവിതം ദുരിതപൂര്‍ണമായി മാറുകയായിരുന്നു.

    അവളുടെ വിഷമം കണ്ടറിഞ്ഞ ദേവും ഭാര്യയും ശ്രീക്കുട്ടനെയും മാളുവിനെയും ഒന്നിപ്പിക്കാന്‍ ശ്രമം തുടങ്ങി. പക്ഷെ മാളുവിന്റെ മറുപടി അവര്‍ ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു. മാത്രമല്ല ദേവിന്റെ കുടുംബത്തെ പിടിച്ചുലയ്ക്കാനും ഈ മറുപടിക്ക് ശേഷിയുണ്ടായിരുന്നു.

    പ്രദീപ് സംവിധാനം ചെയ്യുന്ന മഴമേഘപ്രാവുകള്‍ക്ക് ഇതോടെ പിരിമുറുക്കം കൂടുന്നു. ഇംഗ്ലീഷ് മീഡിയത്തിനു ശേഷം പ്രദീപ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ശ്രീക്കുട്ടനെ കൃഷ്ണയും മാളുവിനെ കാവ്യാമാധവനുമാണ് അവതരിപ്പിക്കുന്നത്. സാഹിത്യകാരന്‍ ദേവിനെ ലാലു അലക്സും സത്യഭാമയെ സീരിയലിലൂടെ പ്രശസ്തയായ പ്രഗതിയും അവതരിപ്പിക്കുന്നു.

    ജയന്‍ തിരുമനയാണ് തിരക്കഥ എഴുതുന്നത്. എ.ആര്‍. റഹ്മാന്റെ സഹായിയായിരുന്ന ശ്രീറാമാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ യേശുദാസ്, എസ്. ജാനകി, ചിത്ര, ഉണ്ണിക്കൃഷ്ണന്‍, സുരേഷ് പീറ്റേഴ്സ്, ശ്രീറാം, അനുരാധാ ശ്രീറാം, ബേബി ശ്രീറാം എന്നിവരടങ്ങിയ വന്‍നിര ആലപിക്കുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X