twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സകലകലാവല്ലഭനായ നാറാണത്ത് തമ്പുരാന്‍

    By Staff
    |

    സകലകലാവല്ലഭനായ നാറാണത്ത് തമ്പുരാന്‍

    കടംകൊണ്ട് പൊറുതിമുട്ടിയ ഹേമലതയ്ക്ക് ബാങ്ക് ലോണ്‍ പാസ്സായി. ബാങ്കില്‍ നിന്ന് പണവുമെടുത്ത് പുറത്തുവരുമ്പോള്‍ അവളുടെ കൈയില്‍ നിന്ന് പണക്കെട്ട് ഒരാള്‍ തട്ടിപ്പറിച്ചു കടന്നുകളഞ്ഞു. തക്കസമയത്തു തന്നെ ഒരു യുവാവായ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പൊലീസ് രംഗത്തെത്തി മോഷ്ടാവിനെ പിടികൂടി പണം ഹേമയ്ക്ക് തിരിച്ചു നല്‍കി.

    തന്നെ അപകടഘട്ടത്തില്‍ നിന്ന് രക്ഷിച്ച യുവാവിനോട് സംഗീതാധ്യാപികയായ ഹേമയ്ക്ക് ബഹുമാനവും സ്നേഹവും തോന്നി. അയാള്‍ അവള്‍ക്ക് ദേവദൂതനായിരുന്നു. പക്ഷെ തന്നെ രക്ഷിച്ച പൊലീസുദ്യോഗസ്ഥനെ വക്കീലായി തന്റെ മുന്നില്‍ കണ്ടപ്പോള്‍ അത്ഭുദപ്പെട്ടു. വേറൊരവസരത്തില്‍ ഡോക്ടറായാണ് അയാള്‍ ഹേമയ്ക്ക് മുന്നിലെത്തുന്നത്. പീന്നീട് ഒരു പാമ്പുപിടുത്തക്കാരനായി അയാല്‍ വീണ്ടും ഹേമയുടെ മുന്നിലെത്തി.

    അവനെക്കുറിച്ച് അറിയാനുള്ള ഹേമയുടെ ആകാംഷ പ്രസിദ്ധമായ നാറാണത്ത് മാണിക്കശ്ശേരി കോവിലകത്താണ് അവസാനിച്ചത്. അവിടെയെത്തിയപ്പോഴാണ് താന്‍ ഇനിയും അത്ഭുതങ്ങള്‍ കാണാനിരിക്കുന്നു എന്ന് അവള്‍ മനസ്സിലാക്കിയത്.

    പ്രസിദ്ധമായ നാറാണത്ത് മാണിക്കശേരി കോവിലകത്തെ ഇളംതലമുറക്കാരനാണ് അനന്തനുണ്ണി. ഏവരിലും അത്ഭുതം ജനിപ്പിക്കുന്ന ഒരു കഥാപാത്രമാണ് അനന്തനുണ്ണി. അയാള്‍ മാന്ത്രികനാണെന്നും സകലകലാ വല്ലഭനെന്നും ഓമനപ്പേരുകളില്‍ അറിയപ്പെട്ടു. ഹേമയും അനന്തനുണ്ണിയും അറിഞ്ഞോ അറിയാതെയോ അടുക്കുകയും ചെയ്തു.

    പക്ഷെ ഈ ബന്ധം കോവിലകത്ത് വലിയൊരു കോളിളക്കം തന്നെ സൃഷ്ടിച്ചു. കുടുംബമഹിമയിലും സമ്പത്തിലുമെല്ലാം ഈ പാവം പെണ്‍കുട്ടി അനന്തനുണ്ണിയുടെ കുടുംബത്തെക്കാള്‍ എത്രയോ പിന്നിലായിരുന്നു. എന്നാല്‍ കോവിലകത്തെ കാരണവര്‍ക്ക് അനന്തനുണ്ണിയെ ഹേമലതയില്‍ തളച്ചിടാന്‍ ഉദ്ദേശ്യമില്ലായിരുന്നു. അയാള്‍ക്ക് അവനില്‍ മറ്റു ചില പ്രതീക്ഷകളാണുണ്ടായിരുന്നത്.

    കാരണവരുടെയും മറ്റും ഈ ഇംഗിതത്തിനു വഴങ്ങിക്കൊടുക്കാന്‍ അനന്തനുണ്ണി തയ്യാറായില്ല. അവരുടെ സമ്മര്‍ദ്ദത്തില്‍ നിന്നും രക്ഷപ്പെടാന്‍ അവന്‍ പുതിയ തന്ത്രങ്ങളൊരുക്കി. ആ തന്ത്രങ്ങള്‍ അവന്റെയും ഹേമയുടെയും കോവിലകത്തെ അംഗങ്ങളുടെയും ജീവിതത്തെ മാറ്റിമറിക്കാന്‍ പോന്നതായിരുന്നു.

    അരോമയ്ക്കു വേണ്ടി വിജി തമ്പി സംവിധാനം ചെയ്യുന്ന നാറാണത്തു തമ്പുരാനിലാണ് സകലകലാവല്ലഭനായ അനന്തനുണ്ണി എന്ന കഥാപാത്രം ജീവന്‍വെക്കുന്നത്. ജയറാം അനന്തനുണ്ണിയെ അവതരിപ്പിക്കുന്നു. അനന്തനുമുന്നില്‍ അന്തം വിട്ടു നില്‍ക്കുന്ന ഹേമലതയായി നന്ദിനി അഭിനയിക്കുന്നു.

    സിദ്ദിഖ്, ജനാര്‍ദ്ദനന്‍, രാജന്‍ പി. ദേവ്, മണിയന്‍പിള്ള രാജു, അഗസ്റിന്‍, ഹരിശ്രീ അശോകന്‍, സലിം കുമാര്‍, പൂര്‍ണിമാ മോഹന്‍, കനകലത, ബിന്ദു പണിക്കര്‍, പൊന്നമ്മ ബാബു, ജഗന്നാഥവര്‍മ്മ, മനുവര്‍മ്മ, കൊച്ചുപ്രേമന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X