twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നന്ദകുമാര്‍ എന്ന അറബിരാജകുമാരന്റെ കഥ

    By Super
    |

    ഈശ്വരമഠത്തിലെ ജസ്റിസ് വിശ്വനാഥന്റെ മൂത്തമകന്‍ നന്ദകുമാര്‍ എങ്ങനെ ഷേക്ക് ജാസ്സിം ഖാലിദ് അല്‍മുബാറക്ക് മെഹബാനി എന്ന അറബിരാജകുമാരനായി...?

    നന്ദകുമാര്‍ ഒരു അടിപൊളി ചെറുപ്പക്കാരനാണ്. ഫുട്ബോളും കളിച്ച് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ചില്ലറ തലവേദനയുമുണ്ടാക്കി നടക്കുന്ന നന്ദകുമാറിനെ എങ്ങനെയെങ്കിലും ഗള്‍ഫില്‍ അയക്കണമെന്നാണ് അച്ഛന്‍ ജസ്റിസ് വിശ്വനാഥന്റെ മോഹം. ഷാര്‍ജയിലുള്ള നന്ദുവിന്റെ ഇളയസഹോദരന്‍ അയച്ചുകൊടുത്ത വിസയുമായി നന്ദകുമാര്‍ ഷാര്‍ജയിലെത്തുന്നു......

    വര്‍ഷങ്ങള്‍ക്കു ശേഷം ഒരു അറബിരാജകുമാരന്‍ നന്ദകുമാറിന്റെ നാട്ടിലെത്തുന്നു. കൂടെ കുവൈറ്റ് കൊച്ചുണ്ണിയുമുണ്ട്. ഷാര്‍ജയില്‍ നിന്നും ഷാര്‍ജാ കോളനിയില്‍ ഈ അറബി എത്തിയതെന്തിനാണ് ?

    പിന്നെ തമാശയും തമാശയ്ക്കുള്ളിലെ തമാശയുമായി കഥ പുരോഗമിക്കുന്നു. ഷാര്‍ജാ കോളനിയിലെ രാജാവാണ് വല്യകപ്പിത്താന്‍. അദ്ദേഹത്തിന് കൂട്ടായി എന്തിനും പോന്ന മക്കളും. പുറത്തു നിന്ന് ആരെയും അങ്ങോട്ട് കയറ്റാറില്ല. ഈ കോളനിയിലേക്കാണ് അറബി എത്തുന്നത്.

    കപ്പിത്താന്റെ ഏകമകള്‍ ഭാരതിയുടെ മകനാണ് താനെന്നാണ് അറബി യുവാവ് കപ്പിത്താനോട് പറയുന്നത്. എന്നാല്‍ ആരെയും അത്ര പെട്ടെന്ന് വിശ്വസിക്കുന്നയാളല്ല കപ്പിത്താന്‍. പണ്ട് ഷാര്‍ജയില്‍ നിന്നുമെത്തിയ ഒരു അറബി ഭാരതിയെ വിവാഹം ചെയ്തു ഷാര്‍ജയിലേക്ക് കൂട്ടിക്കൊണ്ടു പോയി. എന്നാല്‍ ഒരു കുട്ടിയുണ്ടായി കഴിഞ്ഞപ്പോള്‍ ഭാരതിയെ അറബി നാട്ടിലേക്ക് പറഞ്ഞയച്ചു.

    തന്റെ അമ്മയെത്തേടിയാണത്രെ അറബിയുവാവ് എത്തിയിരിക്കുന്നത്. എന്നാല്‍ വല്യകപ്പിത്താന്റെ ചെറുമകള്‍ കല്യാണിക്കും മകന്‍ ലോഹിക്കും അറബിയുവാവിനെ സംശയമായി. അവന്റെ കള്ളക്കളികള്‍ പൊളിച്ചേ അടങ്ങു എന്ന വാശിയോടെ അവര്‍ അറബിയുവാവിന്റെ പിന്നാലെ കൂടി. പക്ഷേ അത് ഒരു അഴിയാകുരുക്കിന്റെ തുടക്കമായിരുന്നു. അഴിക്കുംതോറും മുറുകുന്ന ഊരാക്കുടുക്ക്.....

    കഥാന്ത്യം വരെ പ്രേക്ഷകനെ ആകാംക്ഷയുടെ ആഴത്തില്‍ കുരുക്കിയിടുന്ന കഥയാണ് ജയറാം നായകനായി അഭിനയിക്കുന്ന ഷാര്‍ജ ടു ഷാര്‍ജയുടേത്. ചിത്രം മെയ് 25 വെള്ളിയാഴ്ച കേരളത്തിലെ വിവിധ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങി.

    Read more about: jayaram
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X