twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വ്യത്യസ്ത പ്രമേയവുമായി മോക്ഷം

    By Staff
    |

    വ്യത്യസ്ത പ്രമേയവുമായി മോക്ഷം

    രണ്ട് സംസ്കാരങ്ങളുടെ പ്രതിനിധികളായ വ്യക്തികള്‍ തമ്മിലുള്ള അസാധാരണമായ ബന്ധത്തിന്റെ കഥയാണ് രാജീവ്നാഥിന്റെ മോക്ഷം പറയുന്നത്. പൂര്‍ണമായും വിദേശത്ത് ചിത്രീകരിച്ചിരിക്കുന്ന ഈ ചലച്ചിത്രം മനുഷ്യബന്ധങ്ങളിലെ മൃദുലമായ തലങ്ങളെ കുറിച്ചാണ് പറഞ്ഞുതരുന്നത്.

    രാധാമാധവന്‍ എന്ന യുവാവും അയാളുടെ അമ്മയും അമേരിക്കയില്‍ സ്ഥിരതാമസമാക്കിയവരാണ്. അമേരിക്കയില്‍ വച്ച് യാദൃശ്ചികമായി രാധാമാധവന്റെ അമ്മ മരിച്ചു. തന്റെ ശവസംസ്കാരം നാട്ടില്‍ വച്ചായിരിക്കണമെന്നായിരുന്നു അവരുടെ അന്ത്യാഭിലാഷം. അമ്മയുടെ അന്ത്യാഭിലാഷം സാക്ഷാത്കരിക്കുന്നതിനായി മൃതദേഹവുമായി രാധാമാധവന്‍ നാട്ടിലേക്ക് തിരിച്ചു.

    എന്നാല്‍ സപ്തംബര്‍ 11ലെ ഭീകരാക്രമണം രാധാമാധവന്റെ യാത്രയുടെ താളം തെറ്റിച്ചു. വിമാനയാത്രയ്ക്കിടയില്‍ അയാള്‍ക്ക് ഒട്ടേറെ ക്ലേശങ്ങള്‍ നേരിടേണ്ടിവന്നു. നാട്ടിലേക്കുള്ള യാത്ര തുടരാനാവാതെ അയാള്‍ റഷ്യയിലെ അല്‍മേട്ടിയില്‍ ഇറങ്ങി.

    മൃതദേഹവുമായി വിമാനത്താവളത്തിന് പുറത്തുകടക്കാന്‍ പോലുമാവാതെ രാധാമാധവന്‍ കുഴങ്ങി. എന്താണ് ഇനി ചെയ്യേണ്ടതെന്നറിയാതെ രാധാമാധവന്‍ ആശയക്കുഴപ്പത്തിലായി. തന്റെ അമ്മയുടെ മൃതദേഹവുമായി ഇന്ത്യയിലെക്ക് തിരിച്ച് യാത്ര തുടരാനാവാതെ റഷ്യയില്‍ കുടുങ്ങിയ രാധാമാധവനെ കുറിച്ച് റഷ്യന്‍ പത്രങ്ങളില്‍ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടു. പത്രങ്ങളിലൂടെ രാധാമാധവന്റെ അവസ്ഥയറിഞ്ഞ് റഷ്യയിലെ പ്രൊഫസറും മലയാളിയുമായ ബാബിലോണ മേനോന്‍ രാധാമാധവനെ കാണാനെത്തി.

    ഒരു പ്രത്യേകതരം ബന്ധം അവര്‍ക്കിടയില്‍ രൂപപ്പെട്ടു. അമ്മയുടെ അന്ത്യാഭിലാഷം സാക്ഷാത്കരിക്കാന്‍ രാധാമാധവന് കഴിഞ്ഞില്ല. അധിക ദിവസങ്ങള്‍ മൃതദേഹവുമായി അവിടെ കഴിയാനാവാത്താതിനാല്‍ ശവസംസ്കാം അവിടെ തന്നെ നടത്താന്‍ അയാള്‍ തീരുമാനിച്ചു. രാധാമാധവനും ബാലിലോണയും ചേര്‍ന്ന് ശവസംസ്കാരം റഷ്യയില്‍ നടത്തി.

    കേരളത്തെ കുറിച്ച് സ്വപ്നം കാണുന്ന ബാബിലോണയ്ക്ക് രാധാമാധവനോട് വല്ലാത്ത അടുപ്പം തോന്നി. അവര്‍ക്കിടയിലെ ബന്ധം പതുക്കെ വികസിച്ചു. ബാബിലോണയില്‍ നിന്നും മാതൃവാത്സല്യം നിറഞ്ഞ സ്നേഹം രാധാമാധവന് അനുഭവിക്കാനായി.

    രാധാമാധവനും ബാബിലോണയും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ഊഷ്മളമുഹൂര്‍ത്തങ്ങളിലൂടെയാണ് മോക്ഷം മുന്നോട്ടുപോവുന്നത്. ബാബിലോണയായി അഭിനയിക്കുന്നത് പഴയകാല ഹിന്ദി നടി സീനത്ത് അമനാണ്. ടിവി സീരിയല്‍ താരം അനൂപ് മേനോന്‍ രാധാമാധവനായി വേഷമിടുന്നു.

    ഏതാനും റഷ്യന്‍ താരങ്ങള്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ജഗതി ശ്രീകുമാര്‍ ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ അഭിനയിക്കുന്നു.

    ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് രാജീവ്നാഥാണ്. സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് രഞ്ജി പണിക്കരാണ്. കാവാലത്തിന്റെ ഗാനങ്ങള്‍ക്ക് ബാലഭാസ്കര്‍ ഈണം നല്‍കുന്നു. മഞ്ജരിയാണ് ഗായിക. ഛായാഗ്രഹണം അഴകപ്പന്‍. എഡിറ്റിംഗ് ബീനപോള്‍.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X