സുന്ദരിപ്രാവിലൂടെ തിരിച്ചുവരാന്‍
സുന്ദരിപ്രാവിലൂടെ തിരിച്ചുവരാന്‍
നായകന്‍ എപ്പോഴും യുവാവായിരിക്കണമെന്നില്ലല്ലോ. നടന്മാര്‍ യുവാക്കളല്ലാത്ത നായകന്മാരായിത്തീരുന്നതെപ്പോഴാണ്..? കൃത്യമായിപ്പറയാന്‍ വയ്യ.
നോക്കിനോക്കിയിരിക്കേ മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും നായകന്മാരായെങ്കിലും യുവാക്കളല്ലാതായി മാറിയിട്ടുണ്ട്. കുഞ്ചാക്കോ ബോബനൊക്കെ രംഗത്തു വന്നതുകൊണ്ടാവാം.
ഇതാ ഇതിനിടയില്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെയെത്തിയ യുവനായകന്‍ നായകനായി തിരിച്ചുവരവിന് ശ്രമിക്കുന്നു. നടന്‍ ശങ്കര്‍ ചെറുപ്പത്തിന്റെ ചായം തേച്ച് നായകനായി ഒരു ചിത്രത്തില്‍ വരികയാണ്. പുതുമുഖമായ ശങ്കര്‍ സംവിധാനം ചെയ്യുന്ന സുന്ദരപ്രാവിലൂടെ.
മനസ്സിന്റെ താളം പിഴച്ചപ്പോള്‍ ഒരു കൂട്ടം യുവതികളുടെ കൊലപാതകത്തിലെത്തിയ കഥയില്‍ നായകനായ ഡെന്നീസ് എന്ന കഥാപാത്രത്തെയാണ് ശങ്കര്‍ സുന്ദരിപ്രാവില്‍ അഭിനയിക്കുന്നത്. മ്യൂസിക് ആല്‍ബങ്ങള്‍ പുറത്തിറക്കുന്ന കലാകാരനാണ് ഡെന്നീസ്. പക്ഷ അയാള്‍ അവിടെനിന്ന് പിരിച്ചുവിടപ്പെട്ടു.
തുടര്‍ന്ന് ഒരു ഡ്രൈവറുടെ സഹായത്തോടെ മധ്യതിരുവിതാംകൂറിലെ ഒരങ്ങാടിയില്‍ അയാള്‍ എത്തുന്നു. പക്ഷെ ഡ്രൈവറിന്റെ മകള്‍ ഡെന്നീസിനോട് അടുത്തപ്പോള്‍ ചെയ്യാത്ത കുറ്റത്തിന് ആ യുവാവ് ശിക്ഷിക്കപ്പെട്ടു. അതോടെ സ്ത്രീകള്‍ ഡെന്നീസിന് വലിയൊരു ഭീഷണിയായി. അയാള്‍ സ്ത്രീകളോട് ബന്ധപ്പെട്ടപ്പോഴെല്ലാം അത് അയാള്‍ക്ക് വിനയായി.
അയാള്‍ കണ്ടുമുട്ടിയ ഓരോ സ്ത്രീകളും മരിച്ചുവീഴുന്നതോടെ സുന്ദരിപ്രാവ് ഉദ്വേഗ ജനകമായ ഒരു വഴിത്തിരിവിലെത്തുന്നു.
സമീപകാല മലയാള ചലച്ചിത്രത്തില്‍ നിന്നും അകന്നുപോയ ഒരു നായകനും നായികയും ഈ ചിത്രത്തില്‍ തിരിച്ചുവരുന്നു എന്നതാണ് സുന്ദരിപ്രാവിന്റെ പ്രത്യേകത. ധനം എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ ചാര്‍മ്മിളയാണ് ശങ്കറിനോടൊപ്പം ഒരു തിരിച്ചുവരവ് നടത്തുന്നത്.


Click it and Unblock the Notifications