അവര്‍ തമ്മില്‍

By Staff

അവര്‍ തമ്മില്‍

ദില്ലിയില്‍ സിവില്‍ സര്‍വീസിലുള്ള രാമചന്ദ്രന്‍നായരുടെയും ലക്ഷ്മിയുടെയും മകനാണ് വിക്കി. ദില്ലിയില്‍ നിന്ന് കേരളത്തിലേക്ക് രാമചന്ദ്രന്‍നായര്‍ സ്ഥലം മാറി വന്നപ്പോള്‍ വിക്കിയെ നാട്ടിലെ കോളജില്‍ ചേര്‍ത്തു.

അനുവും അതേ കോളജിലാണ് പഠിച്ചിരുന്നത്. ദില്ലിയിലെ പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ കറിയാച്ചന്റെ മകളാണ് അനു. വിക്കിയുടെ കുറച്ചുകാലത്തെ ദില്ലി ജീവിതത്തിനിടയില്‍ അനുവിനെ പരിചയപ്പെട്ടിരുന്നു. ഒരേ കോളജില്‍ പഠിക്കുന്ന ഇരുവരെയും നേരത്തെയുണ്ടായിരുന്ന പരിചയം കൂടുതല്‍ അടുപ്പിച്ചു. അവര്‍ പ്രണയത്തിലായി.

ജോണിയും അതേ കോളജിലെത്തിയതോടെ അവരുടെ ബന്ധം പുതിയ വഴിത്തിരിവുകളിലെത്തി. ഐഎഎസുകാരി റോസി അലക്സിന്റെ മകനാണ് ജോണി. ദില്ലിയിലായിരുന്ന റോസി അലക്സ് കേരളത്തില്‍ സ്ഥലം മാറിയെത്തിയപ്പോള്‍ മകനെ ചേര്‍ത്തത് വിക്കിയും അനുവും പഠിക്കുന്ന അതേ കോളജിലായിരുന്നു.

കോളജില്‍ വച്ച് ആദ്യമായി കണ്ടപ്പോള്‍ തന്നെ ജോണിയുടെ മനസില്‍ അനുവിനോടുള്ള പ്രണയം മൊട്ടിട്ടു. പക്ഷേ, വിക്കിയും അനുവും തമ്മില്‍ പ്രണയബദ്ധരാണെന്ന് അറിഞ്ഞ ജോണി വിക്കിയെ ഒരു ശത്രുവിനെ പോലെ കാണാന്‍ തുടങ്ങി. പലകാര്യങ്ങളിലും കോളജില്‍ അവര്‍ ഇരുചേരികളിലായി വന്നു.

ആ മത്സരം വിക്കിയും അനുവും തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്ന നിലയിലെത്തിയത് കോളജില്‍ നടന്ന ബാസ്കറ്റ്ബോള്‍ മത്സരത്തോടെയാണ്. വിക്കിയുടെ ടീം മത്സരത്തില്‍ ജയിച്ചാല്‍ താന്‍ മുടിമുറിക്കുമെന്ന് അനുവിന്റെ കൂട്ടുകാരി മീര വാതുവച്ചു. വിക്കിയുടെ ടീമാണ് കളിയില്‍ ജയിച്ചത്. വാതുവച്ചതുപോലെ മീരക്ക് മുടിമുറിക്കേണ്ടിവന്നു.

കൂട്ടുകാരി ഈ അപമാനം സഹിക്കേണ്ടിവന്നതിന് കാരണം വിക്കിയാണെന്ന തെറ്റിദ്ധാരണ അനുവിലുണ്ടായി. അതോടെ അവള്‍ വിക്കിയില്‍ നിന്നകന്നു. വിക്കിയെ പ്രകോപിപ്പിക്കാനായി അവള്‍ ജോണിയോട് താത്പര്യം കാണിക്കാനും തുടങ്ങി. അതോടെ വിക്കി കോപാകുലനായി. തന്റെ കാമുകിയെ തന്നില്‍ നിന്നും അകറ്റുന്ന ജോണിയോടുള്ള പ്രതികാരദാഹം അവനില്‍ വളര്‍ന്നു. ജോണിയുമായി പരസ്യമായ ഏറ്റുമുട്ടലിലേക്ക് ആ പ്രതികാരദാഹം വളര്‍ന്നു.

കാമ്പസ് പശ്ചാത്തലത്തിലുള്ള നമ്മള്‍ തമ്മില്‍ എന്ന ചിത്രം ഒപ്പം സമാന്തരമായി കുടുംബബന്ധങ്ങളുടെ കഥ കൂടി പറയുന്നു. വിക്കിയായി പൃഥ്വിരാജും ജോണിയായി ഇന്ദ്രജിത്തുമാണ് അഭിനയിക്കുന്നത്. സഹോദരന്‍മാരായ പൃഥ്വിരാജും ഇന്ദ്രജിത്തും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണിത്. അനുവായി അഭിനയിക്കുന്നത് ഗീതു മോഹന്‍ദാസാണ്.

ബാലചന്ദ്രമേനോന്‍, സിദ്ദിക്ക്, ജഗതി ശ്രീകുമാര്‍, ഷാനവാസ്, ബിജോയ്, മിഥുന്‍, രേവതി, സുഹാസിനി തുടങ്ങിയ താരങ്ങളും ഈ ചിത്രത്തില്‍ വേഷമിടുന്നു.

വിജി തമ്പി സംവിധാനം ചെയ്യുന്ന നമ്മള്‍ തമ്മിലിന്റെ തിരക്കഥ അന്തരിച്ച അലക്സ് കടവിലിന്റേതാണ്. സംഭാഷണം ജോള്‍പോള്‍ രചിച്ചിരിക്കുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X