twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഡാനി: കാലത്തിന്റെ സാക്ഷി

    By Super
    |

    ടി.വി. ചന്ദ്രന്റെ ചിത്രങ്ങളില്‍ അഭിനയിക്കുന്നത് മമ്മൂട്ടിക്ക് എന്നും തൃപ്തി നല്‍കുന്നതാണ്.. കൂടെ അവാര്‍ഡുകളും. പൊന്തന്‍മാട, ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം എന്നീ ചിത്രങ്ങള്‍ ചന്ദ്രനും മമ്മൂട്ടിക്കും നേടിക്കൊടുത്ത പേരും അംഗീകാരവും ചില്ലറയല്ല.

    കണ്ണടച്ച് തീരും മുമ്പേ ഇതാ ടി.വി. ചന്ദ്രനും മമ്മൂട്ടിയും ഒരു ചിത്രം കൂടി പൂര്‍ത്തിയാക്കിയിരിക്കുന്നു - ഡാനി. ആധുനിക കാലഘട്ടത്തില്‍ കേരളത്തിലെ ജീവിതത്തെക്കുറിച്ച് ചില നിരീക്ഷണങ്ങള്‍. ഇത് ടി.വി. ചന്ദ്രന് സ്വന്തം. അവ ചന്ദ്രന്‍ പങ്കുവെക്കുന്നു...

    ഡാനി ആരുമല്ല. പ്രദേശത്തിന്റെ ചരിത്രത്തില്‍ അയാള്‍ എവിടെയുമില്ല. അയാളുടെ പ്രായത്തില്‍ കേരളത്തില്‍ ഏവരും ആഗ്രഹിച്ചിരുന്ന കാര്യം നേടാന്‍ പോലും ഡാനിക്കായില്ല - വിദ്യാഭ്യാസം. പുതിയ മില്ലെനിയം പിറന്നുവീഴുമ്പോള്‍ ഡാനിക്ക് എഴുപത്തി മൂന്ന് തികഞ്ഞിരുന്നു. ജീവിത സമരങ്ങളുടെ വേലിയേറ്റത്തില്‍ ഒഴുകിപ്പോയ ഒരു ജീവിതത്തിനന്ത്യം കുറിച്ചുകൊണ്ട് അനാഥനായി മരണമടഞ്ഞു. ആ മുക്കാല്‍ നൂറ്റാണ്ടിനിടയില്‍ എന്തൊക്കെ സംഭവിച്ചു..? കേരളത്തിനകത്തും പുറത്തും എന്തെന്ത് മാറ്റങ്ങളുണ്ടായി..? ഡാനിയുടെ ജീവിതത്തെ അത് ബാധിച്ചോ, സ്വാധീനിച്ചോ, രൂപപ്പെടുത്തിയോ..? ചന്ദ്രന്‍ ദൃശ്യങ്ങള്‍ തേടുന്നു. വിമോചനസമരം മുതല്‍ സോവിയറ്റ് ബ്ലോക്കിന്റെ തകര്‍ച്ച വരെ.

    ഡാനിയാകട്ടെ - ഡാനി തോംസണ്‍ - ഒരു സാക്സോഫോണും കയ്യില്‍പ്പിടിച്ച് മരണവീടുകളില്‍ ചെന്ന് വായിക്കും. കിട്ടിയ തുക വാങ്ങിപ്പോകും. മരിക്കുന്നവര്‍ക്ക് വേണ്ടിയുള്ള സംഗീതമായിരുന്നു അത്. ഇതിനിടയില്‍ അയാള്‍ രണ്ട് പേരെ വിവാഹം കഴിച്ചു - മാഗി, ക്ലാര. അവരെല്ലാം അകന്നുപോയി. ജീവിതാവസാനം അയാള്‍ക്ക് തുണയായതും ഒരു സ്ത്രീ തന്നെ - പ്രൊഫ. ഭാര്‍ഗവിക്കുട്ടി. അനാഥനായ ഡാനിയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ അവരേ ഉണ്ടായിരുന്നുള്ളൂ.

    മമ്മൂട്ടിയുടെ ഡാനിക്ക് എഴുപത്തഞ്ച് വര്‍ഷത്തെ രൂപഭേദങ്ങളുണ്ട് - യുവാവ്, മധ്യവയസ്കന്‍, മുത്തച്ഛന്‍. മമ്മൂട്ടി എന്ന നടനെ വിവിധ ഭാവങ്ങളില്‍ അവതരിപ്പിക്കുന്ന വേഷങ്ങളാണിത്. മമ്മൂട്ടിയുടെ മകനായി വിജയരാഘവന്‍ അഭിനയിക്കുന്നു. ക്ലാരയായി രാജി നായരും, മാഗിയായി വാണി വിശ്വനാഥും. പ്രൊഫ. ഭാര്‍ഗവിക്കുട്ടിയെ അവതരിപ്പിക്കുന്നത് പ്രസിദ്ധ നര്‍ത്തകി മല്ലികാ സാരാഭായിയും.

    Read more about: mamootty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X