കിരണും സോനയും അടുത്തപ്പോള്‍

By Staff

കിരണും സോനയും അടുത്തപ്പോള്‍

അന്ധവിശ്വാസങ്ങളാല്‍ ബന്ധിതമായ തറവാടാണ് കേളമംഗലം. ഇവിടെയുള്ള അംഗങ്ങള്‍ അറിഞ്ഞോ അറിയാതെയോ ചില അന്ധവിശ്വാസങ്ങള്‍ക്കടിമകളാണ്. കാരണവരുടെ മകള്‍ ഓമന ഭര്‍ത്താവുമായി അകന്ന് കഴിയുന്നതു തന്നെ ചില അന്ധവിശ്വാസം മൂലമാണ്.

തറവാട്ടിലെ യുവസന്തതിയായ കിരണ്‍ കേരളത്തിന് വെളിയില്‍ പഠിക്കുകയാണ്. ഒരിക്കല്‍ അവധിക്ക് നാട്ടിലെത്തിയപ്പോള്‍ അയല്‍പ്പക്കത്ത് താമസത്തിനെത്തിയ സോന എന്ന പെണ്‍കുട്ടിയെ അവന്‍ ശ്രദ്ധിച്ചു. എന്തിനും ഏതിനും നിസംഗമനോഭാവം പ്രകടമാക്കുന്ന സോനയെ കിരണിന് ആദ്യം തന്നെ ഇഷ്ടമായി.

അവളെക്കുറിച്ചറിയാനുള്ള അവന്റെ ശ്രമങ്ങള്‍ ഇരുവരെയും കൂടുതല്‍ അടുപ്പിച്ചു. ഇതിനിടയിലാണ് രാമഭദ്രന്‍ ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. അത് അവരുടെ പ്രേമബന്ധത്തെയും ജീവിതസങ്കല്പത്തെയും ആകെ മാറ്റിമറിച്ചു. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ കിരണ്‍ ചെയ്യുന്നൊരു സാഹസം ഇവരുടെ ജീവിതത്തില്‍ മാത്രമല്ല തറവാട്ടിലും നാട്ടിലും വലിയ സംഭവങ്ങള്‍ക്കു തന്നെ വഴിമരുന്നിട്ടു.

ഒരിടവേളയ്ക്കു ശേഷം ആലപ്പി അഷറഫ് സംവിധാനം ചെയ്യുന്ന എന്നും സംഭവാമി യുഗേ യുഗേയിലാണ് കിരണും സോനയും എത്തുന്നത്. ഇവരിരുവരെയും റിയാസും ശാലുവും അവതരിപ്പിക്കുന്നു. ആകാശഗംഗയിലൂടെ ശ്രദ്ധേയനായ റിയാസിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്ന ചിത്രാണിത്.

നായിക എന്ന നിലയില്‍ ശാലു മേനോന്‍ ഈ ചിത്രത്തിലൂടെ അരങ്ങേറുന്നു. ഇതിനു മുമ്പ് കവര്‍സ്റോറിയിലും കാക്കക്കുയിലിലും ചെറിയ വേഷങ്ങളില്‍ അഭിനയിച്ച ശാലുവിനും ഈ ചിത്രം മികച്ച അവസരങ്ങള്‍ നേടിക്കൊടുക്കുമെന്നാണ് കരുതുന്നത്.

ഇവര്‍ക്ക് പുറമെ ഭരത് ഗോപി, ശ്രീവിദ്യ, ജഗദീഷ്, ജഗതി, മാള, ബോബി കൊട്ടാരക്കര, ഇന്ദ്രന്‍സ്, ഊരാക്കുടുക്ക് രഞ്ജിത്, ഉഷ, പുഷ്പലത, സോഫിയ, കല്പന എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X