ശിവന്റെയും ഹരിയുടെയും കഥ; ഇന്ദുവിന്റെയും

By Staff

ശിവന്റെയും ഹരിയുടെയും കഥ; ഇന്ദുവിന്റെയും

പ്രണയവും സൗഹൃദവും പ്രതികാരവുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന മുഹൂര്‍ത്തങ്ങളിലൂടെയാണ് സനലിന്റെ ടു വീലര്‍ കടന്നുപോവുന്നത്. ബൈക്ക് റെയ്സിന്റെ പശ്ചാത്തലത്തില്‍ പറയുന്ന കഥയാണ് ടു വീലറിന്റേത്.

ബൈക്ക് റെയ്സ് എന്ന് കേട്ടിട്ടു പോലുമില്ലാത്ത സാധാരണക്കാരുടെ ഗ്രാമമായിരുന്നു അത്. അവിടേക്കാണ് ബൈക്ക് അഭ്യാസിയായ വിശ്വനാഥന്‍ കടന്നുവരുന്നത്. മരണക്കിണറില്‍ അയാള്‍ നടത്തുന്ന സൈക്കിള്‍ അഭ്യാസം കണ്ട് ഗ്രാമീണര്‍ അമ്പരന്നു. അയാളുടെ അഭ്യാസങ്ങള്‍ അവരില്‍ വിസ്മയമുണര്‍ത്തി. അയാളെ അവര്‍ മരണക്കിണര്‍ വിശ്വനാഥന്‍ എന്ന് വിളിക്കാന്‍ തുടങ്ങി.

വിശ്വനാഥന്റെ വരവോടെ ജനങ്ങള്‍ക്ക് ബൈക്ക് റെയ്സ് ഹരമായി. ബൈക്ക് റെയ്സ് ആസ്വദിക്കുക എന്നതായി അവരുടെ പ്രധാനപ്പെട്ട വിനോദം.

വിശ്വനാഥന് പ്രായമായതോടെ ബൈക്ക് റെയ്സ് നടത്താന്‍ ആരുമില്ലാതായി. ബൈക്ക് അഭ്യാസത്തിന്റെ താളം ഗ്രാമീണര്‍ക്ക് ഒരു ഓര്‍മ മാത്രമായി. അവര്‍ക്കിടയിലേക്കാണ് ശിവനും ഹരികൃഷ്ണനുമെത്തുന്നത്. ബൈക്ക് അഭ്യാസികളായ ഉറ്റസുഹൃത്തുക്കള്‍. അവര്‍ ഗ്രാമീണരുടെ ഹൃദയത്തില്‍ സ്ഥാനം നേടിയത് വളരെ പെട്ടെന്നായിരുന്നു.

ശിവന്റെയും ഹരികൃഷ്ണന്റെയും ഇടയിലേക്ക് ഇന്ദു കടുന്നവന്നത് തീര്‍ത്തും ആകസ്മികമായാണ്. ഇന്ദുവിന്റെ വരവ് അവരുടെ ബന്ധത്തിന്റെ താളം തെറ്റിച്ചു. അവര്‍ പരസ്പരം അകന്നു.

ശിവന്റെയും ഹരികൃഷ്ണന്റെയും ഇന്ദുവിന്റെയും കഥ പറയുന്ന ടു വീലര്‍ സനല്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ്. ശിവനായി ജയസൂര്യയും ഹരികൃഷ്ണനായി ജിഷ്ണുവുമെത്തുന്നു. ഇന്ദുവിനെ കാവ്യാ മാധവന്‍ അവതരിപ്പിക്കുന്നു. വിശ്വനാഥനായി അഭിനയിക്കുന്നത് ലാലു അലക്സാണ്. നിഷാന്ത് സാഗര്‍, ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, ഇന്ദ്രന്‍സ്, വിജീഷ്, ബിന്ദു പണിക്കര്‍ എന്നിവരും വേഷമിടുന്നു.

തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് അശോക് ശശിയാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം പകരുന്നു. ക്യാമറ ഷാജി.

നെടുമ്പാക്കാരന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ സേവി റാഫേലും പ്രിന്‍സ് റാഫേലും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X