For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അനൂപിന്റെ മുല്ലശ്ശേരി മാധവന്‍ കുട്ടി നേമം പിഒ

By Ravi Nath
|
Mullassery Madavan Kutty Nemam PO
ഓരോ വ്യക്തിയ്ക്കും ജീവിതത്തില്‍ ചില ലക്ഷ്യങ്ങളും നയങ്ങളും ഉണ്ടാകും. അതാണ് മാധവന്‍കുട്ടിയെന്ന വ്യക്തിയുടെ ജീവിതത്തില്‍പ്രകാശം പരത്തുന്നതും ഇരുട്ടു നിറയ്ക്കുന്നതും. സാധാരണ മനുഷ്യരുടെ ഉളളിലുള്ള വിചാരങ്ങളും വികാരങ്ങളും തന്നെയാണ് മാധവന്‍ കുട്ടിയേയും ഭരിക്കുന്നത്്. നന്മ, സ്‌നേഹം, സഹവര്‍ത്തിത്വം തുടങ്ങി ചെറുപ്രായത്തില്‍ തന്നെ ഉള്ളില്‍ നിറയുന്ന ഇത്തരം ചിന്തകളില്‍ സ്‌ക്കൂള്‍ കാലഘട്ടത്തിന്റെ ഓര്‍മ്മകള്‍ കൂടി ഇടപെട്ടുകൊണ്ടിരിക്കും.

സൌഹൃദം രൂപപ്പെടുന്ന കലാലയ അന്തരീക്ഷത്തില്‍ ചില ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ആര്‍ക്കുമുണ്ടാകും. നല്ല സുഹൃത്തുക്കളായി എന്തിനും കൂട്ടുനില്‍ക്കുന്ന ചിലര്‍, അവരോട് ദേഷ്യവും പകയും സൂക്ഷിക്കുന്ന ദിവസങ്ങള്‍. ക്രമേണ എല്ലാം മാഞ്ഞുപോകും. പക്ഷേ സൗഹൃദത്തിന്റെയും ശത്രുതയുടേയും ചില അടയാളങ്ങള്‍ മനസ്സിനുള്ളില്‍ എവിടേയോ പതുങ്ങിയിരിക്കും.

പില്‍ക്കാലത്ത് ഇത് ശക്തമായി തിരിച്ചുവരികയും ചെയ്‌തേക്കാം. മാധവന്‍ കുട്ടിയുടെ ജീവിതത്തില്‍
പ്രതിസന്ധികള്‍ ഉടലെടുക്കുമ്പോള്‍ അപ്രതീക്ഷിതമായ ഒരു ഹസ്തം നീണ്ടുവരികയാണ്. പഴയ സഹപാഠി ഖാലിദ്. സ്വന്തം വീടു പണിക്കുവെച്ച കാശെടുത്തു സുഹൃത്തിനെ സഹായിക്കുന്ന അയാള്‍ കാലം മായ്ച്ചുകളയാത്ത നന്മയുടെ പ്രതിനിധിയാണ്.

സിനിമയ്ക്കുള്ളില്‍ സിനിമയുടെ കഥപറയുന്ന ചിത്രമാണ് മുല്ലശ്ശേരി മാധവന്‍ കുട്ടി നേമം പി.ഒ. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായ് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തില്‍ ടൈറ്റില്‍ റോളിലെത്തുന്നത് അനൂപ് മേനോനാണ്. സൗഹൃദത്തിന്റെയും ശത്രുതയുടെയും കഥപറയുന്ന ചിത്രം ആത്യന്തികമായ മനുഷ്യസ്‌നേഹത്തിന്റെ യഥാര്‍ത്ഥ്യം ആവിഷ്‌ക്കരിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.

ഇഷ്ടമാണ് നൂറ് വട്ടം എന്ന ചിത്രത്തിലൂടെ നായകനായെത്തിയ ഷിജു പത്തു വര്‍ഷങ്ങള്‍ക്കുശേഷം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. മാധവന്‍കുട്ടിയുടെ സിനിമയില്‍ സൂപ്പര്‍ താരമായ് അഭിനയിക്കുന്നത് ഷിജുവാണ്. നിഷാന്ത് സാഗര്‍ സിനിമ പ്രൊഡ്യൂസറുടെ വേഷത്തില്‍ വേറിട്ട കഥാപാത്രമായും ചിത്രത്തിലെത്തുന്നു.

ചിത്രത്തിന്റെ കഥയും സംഭാഷണവും സംവിധായകന്‍ കുമാര്‍ നന്ദയാണ് നിര്‍വ്വഹിരിക്കുന്നത്. തിരക്കഥ സ്വാതി ഭാസ്‌കറിന്റേതാണ്. അനില്‍ പനച്ചൂരൊ വരികള്‍ക്ക് രതീഷ് വേഗ ഈണം നല്‍കുന്നു.
ജനാര്‍ദ്ദനന്‍, ഹരിശ്രീ അശോകന്‍, ഇന്നസെന്റ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, അനൂപ്, ജാഫര്‍ ഇടുക്കി, കെപി എ സി ലളിത, കല്‍പന, ബേബി എസ്തര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

English summary
Anoop Menon acting the lead role in Kumar Nanda's new film Mullassery Madavan Kutty Nemam PO. In this film actor Shiju will come with a string character

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more