അനബല്ലയിലെ കഥാഗതി

By Ravi Nath
<ul id="pagination-digg"><li class="previous"><a href="/preview/07-14-ambika-film-anabella-ready-to-release-1-aid0166.html">« Previous</a>

Anabella
അമേരിക്കയില്‍ നിന്നും നാട്ടിലെത്തുന്ന ആദി അയാളുടെ പ്രണയിനി അന്നയേയും കൂടെകൂട്ടുന്നു. സ്വന്തം വീട്ടുകാര്‍ക്ക് അന്നയെ പരിചയപ്പെടുത്തുകയും ഒന്നിച്ചു ജീവിക്കാനുള്ള താല്പര്യം അറിയിക്കുകയും വേണം ഇതാണ് ആദിയുടെ വരവിന്റെ ലക്ഷ്യം. ഇവര്‍ക്കു പിന്നാലെ ഇവരുടെ അമേരിക്കന്‍ സുഹൃത്തുക്കളായ മഹേഷും ഗോവിന്ദും നാട്ടിലെത്തുന്നു.

അവരുടെ വരവ് ചില പ്രശ്‌നങ്ങളിലേക്ക് കാര്യങ്ങളെ മാറ്റിമറിക്കുന്നു. രണ്ട് സംസ്‌കാരങ്ങളുടെ ജീവിതരീതികളും മനോഭാവവുമൊക്കെ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നു. പ്രണയം, നര്‍മ്മം, ആക്ഷന്‍ , വൈകാരികപിരിമുറുക്കങ്ങള്‍ എല്ലാമെല്ലാം ചേര്‍ത്ത് പുതുതലമുറയ്ക്കും കുടുംബപ്രേക്ഷകര്‍ക്കും ഇഷ്ടമാകുന്ന തരത്തിലാണ് സിനിമയുടെ പ്രമേയം വികസിക്കുന്നത്.

സാങ്കേതികപരീക്ഷണങ്ങളും പോസ്റ്റ്് പ്രൊഡക്ഷനിലെ നൂതനസാദ്ധ്യതകളും പ്രേക്ഷകന് പുതിയ അനുഭവമാകുമെന്നും സ്വീകരിക്കപ്പെടുമെന്നും സംവിധായിക ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. പഴയ നീലത്താമരയിലൂടെ അരങ്ങേറ്റം കുറിച്ച അംബികയുടെ സംവിധായകമോഹം ഈ നൂതന പരീക്ഷണചിത്രത്തിലൂടെ പൂവണിയുകയാണ്.

മിസ് കേരളയായ് തെരെഞ്ഞെടുക്കപ്പെട്ട ഇന്ദുതമ്പിയാണ് അന്നയുടെ വേഷത്തിലെത്തുന്നത്. മേജര്‍ കിഷോര്‍ ആദിയായും റേഡിയോ ജോക്കി പ്രസൂണ്‍ മഹേഷായും, വിഷ്ണു നായര്‍നായര്‍ ഗോവിന്ദയായും വേഷമിടുന്നു.

ചിത്രത്തിന്റെ നിര്‍മ്മാണം അംബികയുടെ സഹോദരന്‍ അര്‍ജ്ജുന്‍ നായര്‍, തിരക്കഥ-സഹസംവിധാനം സുരേഷ് നായര്‍ എന്നിവരാണ്. സംഭാഷണം എഴുതിയിരിക്കുന്നത് അംബിക തന്നെയാണ്. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലും ചിത്രീകരണം പൂര്‍ത്തിയായ അനബെല്ല റിലീസിംഗിനൊരുങ്ങുന്നു.

മുന്‍പേജില്‍
നടി അംബികയുടെ അനബെല്ല

<ul id="pagination-digg"><li class="previous"><a href="/preview/07-14-ambika-film-anabella-ready-to-release-1-aid0166.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X