»   » ഇന്നാണ് ആ കല്യാണം!!

ഇന്നാണ് ആ കല്യാണം!!

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/preview/07-21-rajasenan-new-film-innanu-aa-kalyanam-2-aid0166.html">Next »</a></li></ul>
Innanu Aa Kalyanam
അത്യാസന്ന ഘട്ടത്തില്‍ രണ്ടുകുപ്പി രക്തം നല്‍കിയവന്‍ ആജീവനാന്തം പിന്നാലെ കൂടിയാല്‍ അതും കുടുംബസഹിതം പൊളിച്ചടുക്കാന്‍ തുനിഞ്ഞിറങ്ങിയാല്‍ എന്തു ചെയ്യും? കോടീശ്വരനാണെങ്കിലും രക്തം സ്വീകരിച്ചവന്‍ ത്രിശങ്കു സ്വര്‍ഗ്ഗത്തിലാവും. അതേ അവസ്ഥയിലാണ് സുലോചനന്‍പ്പിള്ള. രാജസേനന്റെ പുതിയ ചിത്രമായ ഇന്നാണ് ആ കല്ല്യാണത്തിലാണ് ഇങ്ങനെയൊരു അവസ്ഥ.

സുലോചനന്‍പ്പിള്ള എന്ന കോടീശ്വരനായ് സായ്കുമാറും രക്തദാതാവായ് പിന്നാലെ കൂടിയ സുന്ദരേശനായ് ജഗതിയും അഭിനയിച്ചു തകര്‍ക്കുകയാണ്. കോഴിക്കോട് എലത്തൂര്‍ കുന്നത്തുവീട്ടില്‍ . എലത്തൂര്‍ റെയില്‍വേസ്‌റേഷന് പിറകിലെ തലയെടുപ്പുള്ള കുന്നത്തുവീട്. കുന്നത്തുവീടിന്റെ മുറ്റത്തൊരു ഇരട്ടകൊമ്പന്‍ ആകെ ഒരു റോയല്‍ സെറ്റപ്പ്. ഇതാണ് രാജസേനന്‍ സിനിമയുടെ പ്രധാന ലൊക്കേഷന്‍.

സുലോചനന്‍പ്പിള്ള മുതലാളിയുടെ വീട്.ഇവിടെ ഭാര്യ ലില്ലിക്കുട്ടി,മകള്‍ നീലിമ,മകന്‍ ചന്തു കൂടാതെ വിശ്വസ്തനായ അനുയായി,സെക്രട്ടറി കുട്ടിച്ചന്‍. പണ്ട് സുലോചനന്‍പ്പിള്ളയ്ക്ക് രണ്ടു കുപ്പി രക്തം കൊടുത്തതിന്റെ പേരില്‍ പിള്ള അനുവദിച്ചുകൊടുത്ത സ്വാതന്ത്യ്രത്തിനു മേല്‍ കുതിരകയറുന്ന സുന്ദരേശന്‍ ഭാര്യ സുശീല .ഇതൊന്നും പോരാഞ്ഞ് മുതലാളിയുടെ മകളുടെ പിന്നാലെ കൂടിയിരിക്കയാണ് സുന്ദരേശന്റെ മകന്‍.

അടുത്ത പേജില്‍
നീലിമയോട് പൊറുക്കാനാവുമോ?

<ul id="pagination-digg"><li class="next"><a href="/preview/07-21-rajasenan-new-film-innanu-aa-kalyanam-2-aid0166.html">Next »</a></li></ul>
English summary
Malayalam actress and dancer Malavika Wales is all set to act in director Rajasenan next project titled ‘Innanu Aa Kalyanam’. Malavika Wales will play opposite ‘Goal’ fame Rajith Menon. Rajith Menon will do the lead role. Malavika, who had made her debut through Malarvadi Arts Club. And Saranya Mohan also playing a main role in ‘Innanu Aa Kalyanam’

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam