നീലിമയോട് പൊറുക്കാനാവുമോ?

By Ravi Nath
<ul id="pagination-digg"><li class="previous"><a href="/preview/07-21-rajasenan-new-film-innanu-aa-kalyanam-1-aid0166.html">« Previous</a>

Innanu Aa Kalyanam
നീലിമയെ പ്രേമിച്ചു സ്വന്തമാക്കിയാല്‍ എല്ലാം തന്റേതായല്ലോ എന്നമട്ടാണ് സുന്ദരേശന്റെ മകന്‍. അമ്മയും അച്ഛനും ഇതിന് കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. നീലിമയ്ക്കാകട്ടെ പ്രണയം കാമ്പസിലെ പയ്യനോട്. പക്ഷേ അവനതറിയുന്നില്ല. ലൗ വിഷയം നീലിമ ഏറ്റവും അടുത്ത കൂട്ടുകാരിയായ ആയിഷയോട് രഹസ്യമാക്കിവെക്കാന്‍ ആവശ്യപ്പെടുന്നു.

സുലോചനന്‍പ്പിള്ളയാവട്ടെ ജര്‍മ്മനിയിലെ സുഹൃത്തിന്റെ മകന്‍ ക്രിസ്‌നായരുമായ് നീലിമയുടെ വിവാഹം തീരുമാനിക്കുന്നു. ഒടുവില്‍ വിവാഹത്തലേന്ന് അതു സംഭവിച്ചു. എന്നും എവിടെയും ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ടാവാം. അപ്പോഴൊക്കെ കുറ്റം അവളുടെ തലയില്‍ കെട്ടിവെച്ച് എല്ലാവരും അച്ഛനമ്മമാരോട് സഹതപിക്കും. ഫ്‌ളാഷ് ബാക്കിലൂടെ പറഞ്ഞു വളരുന്ന കഥയുടെ ഒടുവില്‍ നമുക്ക് നീലിമയെ കുറ്റപ്പെടുത്താനാവുമോ? ഈ ചോദ്യത്തിനുത്തരമാണ് ഇന്നാണ് ആ കല്ല്യാണം.

ചിത്രത്തില്‍ കുട്ടിച്ചനായ് മണിയന്‍പിള്ള രാജു, ലില്ലിക്കുട്ടിയായ് രോഹിണി, ചന്തുവായ് സൂര്യ, സുശീലയായ് ബിന്ദുപണിക്കര്‍ എന്നിവര്‍ വേഷമിടുന്നു. രജത് മേനോനും പ്ലസ് ടു ഫെയിം റോഷനും നായികമാരായ ചിത്രത്തില്‍ മാളവികയും ശരണ്യയും നീലിമയും ഐഷയുമായും ക്രിസ്‌നായരായ് അശോകനും അഭിനയിക്കുന്നു.

യോഹാന്‍ പ്രൊഡക്ഷന്‌സ്‌നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ,സംഭാഷണം നിര്‍വ്വഹിക്കുന്നത് രാജസേനന്‍ തന്നെയാണ്. തിരക്കഥ ബഹറുദ്ദീന്‍, വയലാര്‍ ശരതിന്റെ വരികള്‍ക്ക് ബിജിപാല്‍ ഈണമിടുന്ന മൂന്ന് പാട്ടുകളുണ്ട്. വിനോദ് ഇല്ലം പള്ളിയാണ് ഛായാഗ്രഹണം.

പ്രണയത്തിനും സൗഹൃദത്തിനും ഏറെ പ്രാധാന്യം നല്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ കോഴിക്കോടും പരിസരപ്രദേശങ്ങളുമാണ്. ഒരു സ്‌മോള്‍ ഫാമിലിക്കുശേഷം രാജസേനന്‍ ഒരുക്കുന്ന ഇന്നാണ് ആ കല്ല്യാണം കുടംബപ്രേക്ഷകരെ തന്നെയാണ് ലക്ഷ്യമിടുന്നത്.

മുന്‍പേജില്‍
ഇന്നാണ് ആ കല്യാണം!

<ul id="pagination-digg"><li class="previous"><a href="/preview/07-21-rajasenan-new-film-innanu-aa-kalyanam-1-aid0166.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X