സീന്‍ നമ്പര്‍ 001-സസ്‌പെന്‍സ് സിനിമാക്കഥ

സിനിമയ്ക്കുള്ളിലെ സിനിമകള്‍ നിരവധി കണ്ടുകഴിഞ്ഞു പ്രേക്ഷകന്‍,ഇപ്പോഴും അത്തരം പ്രമേയങ്ങള്‍ വന്നുകൊണ്ടേയിരിക്കുന്നു.സീന്‍ നമ്പര്‍ 001 ഈ വിധത്തിലുള്ള പ്രമേയമാണ് കൈകാര്യം ചെയ്യുന്നതെങ്കിലും രസകരമായ ഒരു സസ്‌പെന്‍സ് സിനിമയെ ഒതുക്കത്തോടെ നയിക്കുന്നു എന്നത് ഒരു പ്രത്യേകതയാണ്.
സിനിമയുടെ ക്‌ളൈമാക്‌സിലാണ് ഇത് ഒരു സിനിമയുടെ ഷൂട്ടിംഗും സംവിധായകന്റെ ജീവിതവുമായിരുന്നെന്ന് പ്രേക്ഷകന്‍ തിരിച്ചറിയുക. മലയാളസിനിമയിലെ പ്രശസ്തനായ ചന്ദ്രമോഹന്‍ എന്ന സംവിധായകന്‍ ഇന്ന് സിനിമകളില്ലാതെ ജീവിതം പോലും പ്രതിസന്ധിയില്‍ അകപ്പെട്ട അവസ്ഥയിലാണ്.
പ്രശസ്തനായിരുന്ന സമയത്ത് ഇന്‍ഡസ്ട്രിയിലെ നായികയെ തന്നെ വിവാഹം ചെയ്ത ആളാണ് ചന്ദ്രമോഹന്‍. പതിവുപോലെ വിവാഹശേഷം ഭാര്യയെ വീടിന്റെ അലങ്കാരമാക്കി.എഴുതി പൂര്‍ത്തിയാക്കിയ തിരക്കഥയുമായ് അയാള്‍ പല വാതിലുകളും കയറിയിറങ്ങി. ആരും പ്രസാദിച്ചില്ല. നിരാശയുടെ പടുക്കുഴിയില്‍ പതിക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ അയാളെത്തേടി ഒരു പ്രൊഡ്യൂസര്‍ എത്തി.
അടുത്ത പേജില്‍


Click it and Unblock the Notifications