ഭാര്യയെ നായികയാക്കേണ്ട ഗതികേട്

മലയാളസിനിമയില്‍ ഒട്ടുമിക്ക സിനിമ അണിയറകളിലും നടന്നുകൊണ്ടിരിക്കുന്ന അവസ്ഥയുടെ ഒരു ചിത്രവും കൂടിയാണ് സ്‌നേഹജിത്തിന്റെ ആദ്യചിത്രം. ചന്ദ്രമോഹനായി അനിരുദ്ധും, പ്രിയയായ് രൂപശ്രീയും അഭിനയിക്കുന്നു. യദുകൃഷ്ണന്‍, ടി.എസ്. രാജു,നിയാസ്, നാരായണന്‍ കുട്ടി, റഷീദ് കോട്ടയം, ശാന്തകുമാരി, എന്നിവരാണ് മറ്റ് പ്രമുഖ താരങ്ങള്‍.
സതീഷ്‌കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം സുരേഷ് കൊച്ചമ്മിണി നിര്‍വ്വഹിക്കുന്നു. ഛായാഗ്രഹണം ഡി പ്രഭാകര്‍, വയലാര്‍ ശരത് ചന്ദ്രവര്‍മ്മയുടെ വരികള്‍ക്ക് ശ്രീമൂലനഗരം തിലക് സംഗീതം നല്കുന്നു. മധുബാലകൃഷ്ണന്‍ ,സുജാത എന്നിവര്‍ ആലപിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഏറെ ഹൃദ്യമാണ്.
തൊടുപുഴ,മലയാറ്റുര്‍ ,കൊണ്ടനാട് , പെരുമ്പാവൂര്‍ ഭാഗങ്ങളിലായ്ചിത്രീകരണംപൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ അവസാന മിനുക്കുപണികള്‍ കഴിഞ്ഞു.സീന്‍ നമ്പര്‍ 001 ജൂലായ് 29ന് തിയറ്ററുകളിലെത്തും.
മുന്‍പേജില്‍
സീന്‍ നമ്പര്‍ 001- സസ്‌പെന്‍സ് സിനിമാക്കഥ


Click it and Unblock the Notifications











