»   »  സിനിമയ്ക്കുള്ളിലെ സിനിമയുമായി ക്ലിയോപാട്ര

സിനിമയ്ക്കുള്ളിലെ സിനിമയുമായി ക്ലിയോപാട്ര

Posted By:
Subscribe to Filmibeat Malayalam
  Cleopatra Stills
  മലയാളത്തിലെ മികച്ച ടെക്‌നിഷ്യന്‍മാരിലൊരാള രാജന്‍ ശങ്കരാടി ഒട്ടേറെ പ്രത്യേകതകളുള്ള ഒരു ചലച്ചിത്രമാവുമായി വരുന്നു. ക്ലിയോപാട്രയെന്നാണ് ഈ ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

  സംവിധായികയാവാന്‍ കൊതിച്ച ഒരു പെണ്‍കുട്ടിയുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. പൂജാവര്‍മ്മ, പ്രേരണ, അശ്വതി എന്നീ മൂന്ന് നായികമാര്‍, അഞ്ച് ഗാനരചയിതാക്കള്‍, അഞ്ച് സംഗീതസംവിധായകര്‍, ഇങ്ങനെ ഒട്ടേറെ പുതുമകളുമായിട്ടാണ് ക്ലിയോപാട്ര ഒരുങ്ങുന്നത്.

  സാധാരണ പെണ്‍കുട്ടികളെപോലെ താരമാകണം ലൈംലൈറ്റില്‍ തിളങ്ങി നില്‍ക്കണം എന്നൊന്നുമായിരുന്നില്ല ഐശ്വര്യ ആഗ്രഹിച്ചത്. സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിക്കണം അറിയപ്പെടുന്ന ഒരു സംവിധായിക ആവണമെന്നായിരുന്നു അവളുടെ ആഗ്രഹം.

  ഈ സ്വപ്നം മനസ്സില്‍ സൂക്ഷിച്ച് കൊണ്ടാണവര്‍ അസിസ്‌റന്റ് ഡയക്ടറായ് നിരവധി ചിത്രങ്ങളില്‍ ജോലി ചെയ്തത്. ഒരു സ്വതന്ത്രസംവിധായിക എന്ന ആരും ആഗ്രഹിക്കുന്ന കാര്യം അവളെയും അലട്ടാന്‍ തുടങ്ങി. തന്റെ സര്‍ഗ്ഗസിദ്ധികളെ പുറത്തെടുക്കുവാനുള്ള അവസരത്തിനായി അവള്‍ കാത്തിരുന്നു.

  ഒടുവില്‍ ഭാഗ്യം അവളെത്തേടി വന്നത് അമേരിക്കക്കാരനായ നിര്‍മ്മാതാവിന്റെ വേഷത്തിലായിരുന്നു. തന്റെ താല്പര്യങ്ങള്‍ക്കുയോജിച്ച ചിന്താഗതിയുള്ള പ്രൊഫസര്‍ രാംദാസ് എന്ന എഴുത്തുകാരനേയും അവള്‍ കണ്ടെത്തി. സ്വതന്ത്രമായ ചിന്തക്കും എഴുത്തിനുമായ് അവര്‍ ഒരു വീട് കണ്ടെത്തി.

  പുതിയ വീട്ടിലെ ദിവസങ്ങളില്‍ പ്രൊഫസറും കൂട്ടരും അപ്രതീക്ഷിതമായ ചില സംഭവങ്ങള്‍ക്ക് സാക്ഷിയാവുന്നു. ഇത് പക്ഷേ സൃഷ്ടിയുടെ പണിപ്പുരയിലേക്ക് അയാള്‍ ഗുണപരമായ് ഉപയോഗപ്പെടുത്തുകയാണിവര്‍- ഇങ്ങനെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

  മൂന്ന് ദശാബ്ദകാലമായി മലയാള സിനിമയില്‍പ്രവര്‍ത്തിക്കുന്ന രാജന്‍ ശങ്കരാടിയുടെ ഒരു വഴിത്തിരിവാകും രസകരവും ഉദ്വേഗ ജനകവുമായ വഴിയിലൂടെ പ്രവചനങ്ങള്‍ക്ക് പിടിതരാതെ വളരുന്ന ക്‌ളിയോപാട്ര. മലയാളത്തിലും തെലുങ്കിലും തമിഴിലുമായി ചിത്രം റിലീസ് ചെയ്യും

  വിനീതും മനോജ് കെ ജയനും പ്രധാന കഥാപാത്രങ്ങളായെത്തന്നു. മൂന്ന് ട്രാക്കിലൂടെ കഥ പറഞ്ഞു പോകുന്ന സിനിമയില്‍ പഴയഗാനരചയിതാവ് ദേവദാസ് (കാട്ടുകുറുഞ്ഞി പൂവുംചൂടി..)ഒരു ഗാനം രചിച്ചിട്ടുണ്ട്.

  ശങ്കര്‍, സുധീഷ്, സുധാചന്ദ്രന്‍, സുകുമാരി എന്നിങ്ങനെ നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. തിരക്കഥ രതീഷ് കുമാറിന്റേതാണ്. ഛായാഗ്രഹണം മുരളീകൃഷ്ണന്‍. രാമോജിറാവൂ ഫിലിം സിറ്റി, ഊട്ടി, വാഗമണ്‍, കൊച്ചി എന്നിവിടങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയായ ക്ലിയോപാട്ര ഓഗസ്‌റ് ആദ്യവാരം തിയറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

  English summary
  Rajan Sankaradi, the director of films like 'Guruji Oru Vakku' and 'Meenathil Thalikettu', is all set to start his new project titled 'Cleopatra'. Featuring 'Mos and Cat' fame Aswathi and Prema, a Telugu actress, the movie will be a multilingual made simultaneously in Telugu, Tamil and Malayalam.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more